അരച്ചുകലക്കി
പച്ചമുളക് : 3 എണ്ണം
മാങ്ങ : 1/2
ഉപ്പു് :പാകത്തിന്
െെതര് : 1 ടേബിൾസ്പൂണ്‍
എണ്ണ : 1 ടേബിൾസ്പൂണ്‍
കടുക് : 1/2 ടീസ്പൂണ്‍
ഉണക്കമുളക് : 1 രണ്ടായി പൊട്ടിച്ചത്
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
തേങ്ങയും, പച്ചമുളകും, മാങ്ങാകഷ്ണങ്ങളും ഉപ്പും ചേർത്ത് നന്നായി അരക്കുക. (നല്ല പുളിയുള്ള മാങ്ങയാണെങ്കിൽ കുറച്ചു ചേർത്താൽ മതി).
ഇതിൽ ഉടച്ച െെതരും ചേർത്തി പാകത്തിന് വെള്ളം ഒഴിച്ചു് കലക്കി വെക്കുക. ഇടത്തരം അയവോടെയിരിക്കണം ഈ കൂട്ടാൻ . ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക .
കുറിപ്പ് : മാങ്ങക്കു പകരം പുളി ചേർത്താലും നന്നായിരിക്കും. ഇതിൽ നെല്ലിക്ക ചേർത്തി അരച്ചാൽ നെല്ലിക്ക അരച്ചുകലക്കിയായി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ