ആവശ്യമുള്ള സാധനങ്ങൾ :
മത്തൻ : 1/2 കിലോ
വലിയ ഉള്ളി : 1 ഇടത്തരം
വെളുത്തുള്ളി : 2 അല്ലി
വെജിറ്റബിൾ സ്റ്റോക്ക് : ഒരു ക്യൂബ്
വെണ്ണ :1/2 ടീസ്പൂൺ
മൈദ : ഒരു ടീസ്പൂൺ
ഉപ്പ് അല്പം
ക്രീം : ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
മത്തൻ ഇടത്തരം കഷ്ണങ്ങളായി മുറിച്ചു കഴുകി വെക്കുക. ഉള്ളിയും ഇടത്തരം വലുപ്പത്തിൽ അരിഞ്ഞു വെക്കുക.
ഒരു പ്രഷർ കുക്കറിൽ മത്തനും ഉള്ളിയും വെളുത്തുള്ളിയും അല്പം ഉപ്പും (വെജിറ്റബിൾ ക്യൂബിൽ ഉപ്പുണ്ടെങ്കിൽ നോക്കി വേണ്ടതു ചേർത്തിയാൽ മതി) ഒരു രണ്ടു കപ്പ് വെള്ളവും ചേർത്ത ശേഷം വേവിക്കുക.
തണുത്ത ശേഷം കുക്കർ തുറന്നു മിക്സിയിൽ അരച്ചു വെക്കുക.
ഒരു പാനിൽ വെണ്ണ ഉരുക്കി അതിൽ മൈദയിട്ടു വറുത്തു, നിറം മാറാതെ തന്നെ പച്ചമണം പോയി നല്ല മണം വന്നാൽ അരച്ചു വെച്ച മത്തനും സ്റ്റോക്ക് ക്യൂബും ചേർത്തി അര കപ്പ് വെള്ളവും കൂടി ചേർത്തി ചെറിയ തീയിൽ രണ്ടു മിനിട്ടു തിളപ്പിക്കുക. ക്രീം ചേർത്തി ഇളക്കുക. അടുപ്പിൽ നിന്നും മാറ്റുക.
അല്പം ക്രീമും ഒരു മല്ലിയിലയും കൊണ്ട് അലങ്കരിക്കുക. ചൂടോടെ വിളംബുക!!