ആവശ്യമുള്ള സാധനങ്ങൾ :
- ബ്രെഡ് കഷ്ണങ്ങൾ : 3 എണ്ണം
- വലിയ ഉള്ളി : 1
- പച്ചമുളക് : ഒരെണ്ണം
- മല്ലിയില അരിഞ്ഞത് : കാൽ കപ്പ്
- എണ്ണ വറുക്കാൻ ആവശ്യത്തിന്
ചെയ്യുന്ന വിധം :
- ബ്രെഡ് കഷ്ണങ്ങൾ കൈ കൊണ്ട് പൊടിച്ചുവെക്കുക.
- ഉള്ളിയും പച്ചമുളകും മല്ലിയിലയും ചെറുതായി അരിഞ്ഞു ബ്രെഡിൽ നന്നായി കലർത്തി വെക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ഈ കലർത്തി വെച്ചതിൽ നിന്നും കുറേശ്ശേ എടുത്തു എണ്ണയിൽ ഇട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. നല്ല ഒരു നാലുമണി പലഹാരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ