ആവശ്യമുള്ള സാധനങ്ങൾ
- ഇഡ്ഡലി മാവ് : 2 കപ്പ്
- കാരറ്റ് : ഒരെണ്ണം വലുത്
- പച്ചമുളക് : ഒരു ചെറുത്
- എണ്ണ ഒരല്പം
ചെയ്യുന്ന വിധം
- കാരറ്റ് കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മിക്സിയിൽ അരച്ചുവെക്കുക.
- ഈ അരച്ച കാരറ്റ് മാവിൽ ചേർത്തി നന്നായി കലർത്തി വെക്കുക.
- ഇഡ്ഡലിത്തട്ടെടുത്തു ഒരല്പം എണ്ണ തടവി വെക്കുക.
- കാരറ്റ് ചെറിയ വട്ട കഷ്ണങ്ങളായി മുറിച്ചു വെക്കുക. തട്ടിൽ ആദ്യം ഓരോ കഷ്ണം കാരറ്റ് വെക്കുക.
- ഇനി ഓരോ കൈയിൽ മാവെടുത്തു തട്ടിലേക്ക് ഒഴിക്കുക.
- ഇനി ഇത് ഇഡ്ഡലി പാത്രത്തിൽ വേവാൻ വെക്കുക.
- വെന്ത ശേഷം ഇഡ്ഡലി തട്ടിൽ നിന്നും മാറ്റിയെടുത്തു കിണ്ണത്തിൽ വെക്കുക.
- നല്ല soft ആയ ഭംഗിയുള്ള കാരറ്റ് ഇഡ്ലി റെഡി!!
- ഇഷ്ടമുള്ള ചുട്ണിയോ ചമ്മന്തിയോ ഏതെങ്കിലും കൂട്ടി കഴിക്കാവുതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ