ആവശ്യമുള്ള സാധനങ്ങൾ :
- കപ്പ : 1/2 കിലോ
- വലിയ ഉള്ളി : ഒരെണ്ണം
- പച്ചമുളക് : 2 എണ്ണം
- ഇഞ്ചി : ഒരിഞ്ചു നീളത്തിൽ ഒരു കഷ്ണം
- തേങ്ങാപാൽ : ഒരു കപ്പ് (രണ്ടാം പാൽ)
- ഒന്നാം പാൽ : 2 ടേബിൾസ്പൂൺ
- കറിവേപ്പില : ഒരു തണ്ട്
- വെളിച്ചെണ്ണ : ഒരു ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം :
- കപ്പ തോല് കളഞ്ഞു നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
- ഉള്ളിയും പച്ചമുളകും ഇഞ്ചിയും നീളത്തിൽ അരിഞ്ഞു വെക്കുക.
- ഒരു മൂടി തേങ്ങ ചിരവി കൈ കൊണ്ട് തിരുമ്മി പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു അരിച്ചു വെക്കുക.
- പാലെടുത്ത ശേഷം ഒരു കപ്പ് ചെറു ചൂടുവെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് രണ്ടാം പാൽ എടുത്തു അരിച്ചു വെക്കുക.
- കപ്പ കുക്കറിൽ ഇട്ടു അല്പം വെള്ളം ചേർത്തി വേവിക്കുക. ചില കപ്പ വേവാൻ താമസമുണ്ടാവും അതനുസരിച്ചു കൂടുതൽ സമയം വേവിക്കണം.കൂടുതൽ വെള്ളമുണ്ടെങ്കിൽ കളഞ്ഞു രണ്ടാം പൽ ചേർത്തി, ഇതിൽ അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്തി വേവിക്കുക.
- വെന്ത ശേഷം എല്ലാം ചേർത്തിളക്കി ഒന്നാം പാലും ചേർത്തി തീ ഓഫ് ചെയ്യുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തി അടച്ചു വെക്കുക. ഇടത്തരം അയവോടെ അല്പം കുറുകിയ പരുവത്തിലായിരിക്കണം ഈ കറി. ഇഡ്ഡലിക്കും ദോശക്കും എല്ലാം നന്നായിരിക്കും.
- തേങ്ങാപാൽ പൌഡർ വേണമെങ്കിലും ഉപയോഗിക്കാം. 25 ഗ്രാം തേങ്ങാപാൽ പൌഡർ ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കലക്കി വെച്ച് രണ്ടാം പാലായി ഉപയോഗിക്കാം. ഒരു ടേബിൾസ്പൂൺ പൌഡർ അല്പം ചെറു ചൂടു പാലിൽ കലർത്തി വെച്ചാൽ ഒന്നാം പാലിനു പകരം ഉപയോഗിക്കാം.
- കപ്പ വെന്ത ശേഷം ഒന്നുടച്ചാൽ സ്റ്റു കുറുകിയിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ