2014, ഏപ്രിൽ 23, ബുധനാഴ്‌ച

Carrot Soup

കാരറ്റ് സൂപ്പ്




ആവശ്യമുള്ള സാധനങ്ങൾ

കാരറ്റ്                  : 4 എണ്ണം 
വലിയ ഉള്ളി        : 1/2 
തക്കാളി               : 1 ചെറുത്‌ 
വെളുത്തുള്ളി         : 2 അല്ലി 
ഇഞ്ചി                  : 1/2 "
ഉപ്പു്  ആവശ്യത്തിന് 
കുരുമുളകുപൊടി    : 1/2 ടീസ്പൂണ്‍ 






ചെയ്യുന്ന വിധം

കാരറ്റ് വട്ടത്തിൽ ഒരിഞ്ചു ഘനത്തിൽ അറിഞ്ഞു വെക്കുക.
ഉള്ളിയും തക്കാളിയും അരിഞ്ഞു വെക്കുക. കാരറ്റും, ഉള്ളിയും, തക്കാളിയും, വെളുത്തുള്ളിയും, ഇഞ്ചിയും ഉപ്പും ചേർത്തു  2 കപ്പ്‌ വെള്ളം ഒഴിച്ചു് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. 
കുക്കർ ആറിയ ശേഷം തുറന്ന്  മിക്സിയിൽ  അരക്കുക. തിരിച്ചു്  കുക്കറിൽ ഒഴിച്ച് ഒന്നു കൂടി തിളപ്പിക്കുക. ഇടത്തരം അയവോടെ ആയിരിക്കണം. വെള്ളം കൂടിപോയാൽ അല്പം കോണ്‍ഫ്ലവർ കാൽ കപ്പ്‌ വെള്ളത്തിൽ കലക്കി ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക.
വെണ്ണ ഇഷ്ടപ്പെടുന്നവർക്ക് കോണ്‍ ഫ്ലവറിനു പകരം, മൈദ വെണ്ണയിൽ വറുത്തു അല്പം പാലും ചേർത്തു കലക്കി സൂപ്പിൽ ചേർത്തി ഒന്ന് തിളപ്പിച്ചാൽ നല്ല സ്വാദുണ്ടാവും.

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

Vendakka upperi

വെണ്ടയ്ക്ക ഉപ്പേരി







ആവശ്യമുള്ള സാധനങ്ങൾ 

വെണ്ടയ്ക്ക              : 6 എണ്ണം 
വലിയ ഉള്ളി            : 1 
മുളകുപൊടി          : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി           : 1/4 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ                      :2 ടേബിൾസ്പൂണ്‍ 
െെതര്                 : 1 ടീസ്പൂണ്‍ 




ചെയ്യുന്ന വിധം

വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു വെക്കുക. ഉള്ളിയും ചെറുതായി അരിഞ്ഞു വെക്കുക.

ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് വെണ്ടയ്ക്ക വതക്കുക. നിറം മാറിതുടങ്ങുമ്പോൾ ഉള്ളി അരിഞ്ഞതും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും െെതരും ചേർത്തി നന്നായി ഇളക്കുക. ചെറിയ തീയിൽ ഇടക്കിളക്കി ബ്രൌണ്‍ നിറം വരുമ്പോൾ വാങ്ങിവെക്കുക.

Grilled Fish

മീൻ ഗ്രിൽ ചെയ്തത് 

മീൻ വറക്കുന്നതിനു പകരം ഗ്രിൽ ചെയ്യാം. വറക്കുന്നത്ര എണ്ണ ഇതിനാവശ്യമില്ല. ഗ്രിൽ ഇല്ലെങ്കിൽ ദോശകല്ലിൽ അല്പം എണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കാം.
മുഴുവൻ മീനോടെ വേണം ഗ്രിൽ ചെയ്യാൻ. ആവോലി (pomfret), snapper, അയില  എന്നിവ ഗ്രിൽ ചെയ്യാം. ഞാൻ ഇവിടെ baramundi യാണ് ഉപയോഗിച്ചിരിക്കുന്നത്.




ആവശ്യമുള്ള സാധനങ്ങൾ 

മീൻ                : 1 
വെളുത്തുള്ളി    : 2 അല്ലി 
ഇഞ്ചി             : 1 കഷ്ണം 
ഉപ്പു്  ആവശ്യത്തിന് 
മഞ്ഞപ്പൊടി    : 1/4 സ്പൂണ്‍ 
നാരങ്ങനീര്    : 1ടീസ്പൂണ്‍ 
നാരങ്ങ           : 1 
വലിയ ഉള്ളി    : 1 
ഉരുളകിഴങ്ങ്    : 1 
മുളകുപൊടി      : 1 ടീസ്പൂണ്‍
എണ്ണ               : 2 ടേബിൾസ്പൂണ്‍


ചെയ്യുന്ന വിധം

മീൻ  നന്നായി വൃത്തിയാക്കി, വരഞ്ഞ് വാലും തലയും കളയാതെ വെക്കുക.
മഞ്ഞപ്പൊടിയും, ഉപ്പും, മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും, നാരങ്ങനീരും ഒരു ടീസ്പൂണ്‍ എണ്ണയും കലർത്തി മീനിനു മേലെയും ഉള്ളിലും തേച്ചു അരമണിക്കൂർ വെക്കുക.  നാരങ്ങ ഘനമില്ലാതെ അരിഞ്ഞു മീനിന്റെ ഉള്ളിൽ വെക്കുക.



ഗ്രിൽ ചൂടാക്കുക.  എന്നിട്ട് മീനും വലിയ ഉള്ളി അരിഞ്ഞതും ഉരുളകിഴങ്ങ് രണ്ടായി മുറിച്ചതും ട്രേയിൽ വെച്ച് ഗ്രില്ലിൽ വെക്കുക. പത്തു മിനിട്ട് കഴിഞ്ഞു മീൻ തിരിച്ചിടുക. ബ്രൌണ്‍ നിറമാവുമ്പോൾ ഗ്രില്ലിൽ നിന്നും മാറ്റുക.





2014, ഏപ്രിൽ 15, ചൊവ്വാഴ്ച

Onion dosa

ഉള്ളി ദോശ 





ആവശ്യമുള്ള സാധനങ്ങൾ 
ഇഡ്ഡലി മാവ്                                 : 3കപ്പ്‌ 
വലിയ ഉള്ളി നീളത്തിലരിഞ്ഞത്   : 1 കപ്പ്‌ 
എണ്ണ                                           : 2 ടേബിൾസ്പൂണ്‍






ചെയ്യുന്ന വിധം

ദോശ തവ ചൂടാക്കി ഒരു കയിൽ മാവെടുത്ത്‌ ചെറുതായി വട്ടത്തിൽ പരത്തുക.
മേലെ കുറച്ച് ഉള്ളി നീളത്തിലരിഞ്ഞത് നിരത്തുക.


 അല്പം എണ്ണ ചുറ്റും തൂവുക.  ഒരു ഭാഗം വെന്തു തുടങ്ങുമ്പോൾ തിരിച്ചിടുക.


                                 മൊരിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. ഇതുപോലെ ബാക്കി   മാവുകൊണ്ട്       ദോശ ഉണ്ടാക്കി ചൂടോടെ തേങ്ങ ചട്ണി കൂട്ടി കഴിക്കാം!

2014, ഏപ്രിൽ 13, ഞായറാഴ്‌ച

Mambhazha pachadi

മാമ്പഴ പച്ചടി



ആവശ്യമുള്ള സാധനങ്ങൾ

മാമ്പഴം                  : 3 എണ്ണം 
മഞ്ഞപ്പൊടി           : 1/2 ടീസ്പൂണ്‍
പച്ചമുളക്                : 3 എണ്ണം 
തേങ്ങ                    : 1/2 മൂടി 
തൈര്                    : 1 കപ്പ്‌
കടുക്                      : ഒന്നര സ്പൂണ്‍ 
എണ്ണ                      : 1ടേബിൾസ്പൂണ്‍
ചുവന്ന മുളക്            : 2 എണ്ണം 
കറിവേപ്പില            : 1 തണ്ട് 
ഉപ്പു്  ആവശ്യത്തിന് 



ചെയ്യുന്ന വിധം

മാമ്പഴം വലിയ കഷ്ണങ്ങളായി  നുറുക്കി  അണ്ടി കളയാതെ ഉപ്പും മഞ്ഞപ്പൊടിയും അല്പം വെള്ളം ചേർത്തി  വേവിക്കാനിടുക. 
തേങ്ങ ചിരവി പച്ചമുളകും ചേർത്തി  അരയ്ക്കുക. പകുതി അരയുമ്പോൾ അര സ്പൂണ്‍ കടുകും ചേർത്തി  അരയ്ക്കുക. 
ഈ അരച്ചത്‌ വെന്ത മാമ്പഴത്തിന്റെ കൂടെ ചേർത്തി നന്നായി ഇളക്കി ഒന്നു തിളപ്പിച്ച്‌ തീ കുറച്ച് തൈരും ചേർത്തി  തിളക്കും മുൻപ് ഇറക്കിവെക്കുക. കറിവേപ്പില ചേർക്കുക.
ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുകും മുളക് രണ്ടായി പൊട്ടിച്ചതും ചേർത്തി കടുകു  പൊട്ടുമ്പോൾ കറിവേപ്പിലയും ഇട്ട് കറിയിലേക്ക് ഒഴിക്കുക.