2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

Boondhi



ബൂന്ദി




 

 ആവശ്യമുള്ള സാധനങ്ങൾ :


കടലമാവ്             :  1 കപ്പ്‌
പഞ്ചസാര             :  ഒന്നര കപ്പ്‌
അണ്ടിപരുപ്പ്       : 10 എണ്ണം
പച്ചകർപ്പൂരം      : ഒരു നുള്ള്
ഉണക്കമുന്തിരി    : 6 എണ്ണം
നെയ്യ്                         : 1 ടേബിൾസ്പൂണ്‍
പഞ്ചസാരപ്പൊടി : 1 ടേബിൾസ്പൂണ്‍
ഏലക്കപ്പൊടി        : 1/4 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്
എണ്ണ പൊരിക്കാൻ വേണ്ടത്

ചെയ്യുന്ന വിധം

കടലമാവ്  അര കപ്പ്‌  വെള്ളത്തിൽ കലക്കുക.  മാവ് കട്ടിയില്ലാതെ വേണം, അതനുസരിച്ച് കലക്കുക.  നല്ല നിറം കിട്ടാൻ വേണമെങ്കിൽ ഒരല്പം മഞ്ഞ കളർ ചെർത്താം.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ വേണ്ട എണ്ണയൊഴിച്ചു  ചൂടാക്കുക.
മാവു കുറേശ്ശെ എടുത്ത് ജാർണി (ഓട്ടയുള്ള ചട്ടുകം )യിലൂടെ എണ്ണയിലേക്കു ഒഴിക്കുക.
 ചീനച്ചട്ടിയുടെ അല്പം മുകളിൽ ജാർണി  പിടിച്ച് കുറേശ്ശെയായി ഒഴിക്കണം.ഇടക്ക്  ഇളക്കി ഒന്നു ചെറുതായി മൊരിയുന്നതു വരെ വറുത്തു കോരുക.  ഇതുപോലെ മാവു മുഴുവൻ വറുത്തു കോരണം.




ഒരു പാനിൽ പഞ്ചസാരയും അര കപ്പ്‌ വെള്ളവും ചേർത്തി തിളപ്പിക്കുക. അഞ്ചോ ആറോ മിനിട്ടു കഴിയുമ്പോഴേക്കും പഞ്ചസാര പാനിയാകും.
അല്പം വെള്ളം ഒരു ചെറിയ കപ്പിൽ എടുത്ത് ഒറ്റിച്ചാൽ കട്ടിയായി വീഴും. അതുരുട്ടിയെടുക്കാൻ കിട്ടും. കൈവിരുകൾക്കിടയിൽ വെച്ചാൽ ഒരു നൂല് പോലെ വരും. ഇതാണ്   പാകം.
ഒരു സ്പൂണ്‍ നെയ്യിൽ അണ്ടിപരുപ്പു ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക. അതിനുശേഷം അതേ  നെയ്യിൽ തന്നെ ഉണക്ക മുന്തിരിയും വറുത്തെടുക്കുക. വറുത്തെടുത്ത അണ്ടിപരുപ്പും മുന്തിരിയും ഏലക്ക പ്പൊടിയും പച്ചകർപ്പൂരവും എല്ലാം പഞ്ചസാര പാവിൽ ചേർത്ത്‌  വറുത്തെടുത്ത ബൂന്ദിയും ഇട്ടു നന്നായി ഇളക്കണം. ഒടുവിൽ  പൊടിച്ച പഞ്ചസാരയും ചേർക്കുക.





Butter nan

ബട്ടർ നാൻ :





ആവശ്യമുള്ള സാധനങ്ങൾ

മൈദാ          :2 കപ്പ്‌
തൈര്           : 1/2 കപ്പ്‌
പഞ്ചസാര : ഒരു നുള്ള്
യീസ്റ്റ്            : 1/4 ടീസ്പൂണ്‍
ഉപ്പു്   ആവശ്യത്തിന്


ചെയ്യുന്ന വിധം

അല്പം ചെറുചൂടുവെള്ളത്തിൽ  യീസ്റ്റും പഞ്ചസാരയും ചേർത്തി വെക്കുക.
ഒരു പരന്ന പാത്രത്തിലോ അല്ലെങ്കിൽ വൃത്തിയുള്ള ഗ്രനൈറ്റ് കല്ലിലോ മൈദയിട്ട് നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ തൈരും ഉപ്പും യീസ്റ്റും ഒഴിച്ച്
കുറേശ്ശയായി മൈദ ചേർത്തി കുഴച്ചെടുക്കണം. ചപ്പാത്തി പരുവത്തിൽ കുഴച്ചു വെക്കണം.
ഒരു നനഞ്ഞ തുണി കൊണ്ട് അര മണിക്കൂർ മൂടി വെക്കണം. അതിനു ശേഷം വലിയ ഉരുളകളാക്കി വെക്കുക.
ഓരോ ഉരുളയും ചപ്പാത്തി കല്ലിൽ വെച്ചു പരത്തുക.
അതിനുശേഷം ദോശതവ ചൂടാക്കി അതിൽ അല്പം വെള്ളം തളിച്ച ഉടനെ അതിൽ പരത്തിയ നാൻ മെല്ലെ അമർത്തി വെക്കുക. ചെറിയ പൊള്ളങ്ങൾ വരുമ്പോൾ ദോശക്കല്ലു തിരിച്ചു പിടിച്ചു തീയിൽ കാണിക്കുക.








ബ്രൌണ്‍ നിറമാവുമ്പോൾ  തീയിൽ  നിന്നും മാറ്റി അല്പം വെണ്ണ തടവുക.
ഇതുപോലെ ഓരോ ഉരുളകളും   ചുട്ടെടുക്കുക.
മലായ് കോഫ്ത അല്ലെങ്കിൽ ചിക്കൻ കറി കൂട്ടി കഴിക്കാൻ നന്നായിരിക്കും.

Garlic Nan


അല്പം വെണ്ണ ഉരുക്കി അതിൽ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് മല്ലിയില അരിഞ്ഞതും ഇട്ടു വെക്കുക.
നാൻ ഉണ്ടാക്കിയതിനു മുകളിൽ ഈ തയാറാക്കി വെച്ച വെണ്ണ തടവിയാൽ ഗാർലിക് നാൻ ആയി. വെളുത്തുള്ളിയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് ഇതു നന്നായി ഇഷ്ടപ്പെടും. ചിക്കൻ കറിയോ അല്ലെങ്കിൽ കുറുമയോ കൂട്ടി കഴിക്കാൻ നന്നായിരിക്കും. നാൻ എപ്പോഴും ചൂടോടെ കഴിക്കുന്നതാണ് രുചി.










2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

Bread bajji

റൊട്ടി ബജ്ജി :



ആവശ്യമുള്ള സാധനങ്ങൾ :

റൊട്ടി കഷ്ണങ്ങൾ     : 2 എണ്ണം 
കടലമാവ്              : 1 കപ്പ്‌ 
അരിപ്പൊടി           : 1/4 കപ്പ്‌ 
മുളകുപൊടി           : 1 ടീസ്പൂണ്‍ 
കായം                  : 1/4 സ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ പൊരിക്കാൻ വേണ്ടത് 




ചെയ്യുന്ന വിധം :

റൊട്ടി കഷ്ണങ്ങൾ  നാലായി ത്രികോണാകൃതിയിൽ മുറിക്കുക.
ഒരു പാത്രത്തിൽ കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും, കായവും ചേർത്തി അല്പാല്പമായി വെള്ളമൊഴിച്ചു കട്ടിയായി കലക്കി വെക്കുക. 


റൊട്ടി കഷ്ണങ്ങൾ ഒന്ന് ദോശ കല്ലിൽ വെച്ച് ചൂടാക്കിയ ശേഷം ബജ്ജി ഉണ്ടാക്കുന്നതു  കുറച്ചുകൂടി നന്നായിരിക്കും.
ദോശക്കല്ലിൽ  ചൂടാക്കിയ റൊട്ടി കഷ്ണങ്ങൾ ഓരോന്നായി കലക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരി ച്ചെടുക്കുക .  തക്കാളി സോസ് കൂട്ടി ചൂടായി കഴിക്കുക.

Vazhuthinanga(brinjal) upperi

വഴുതിനങ്ങ ഉപ്പേരി :




ആവശ്യമുള്ള സാധനങ്ങൾ

വഴുതിനങ്ങ           : 6 എണ്ണം
മുളകുപൊടി         : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി              : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി           : അര ടീസ്പൂണ്‍
വെളുത്തുള്ളി       : 6 എണ്ണം
ഉപ്പു്   ആവശ്യത്തിന്
എണ്ണ                          : 2 ടേബിൾസ്പൂണ്‍
ചെറിയ ഉള്ളി        : 7 എണ്ണം


ചെയ്യുന്ന വിധം :

വഴുതിനങ്ങ ചെറിയതു നോക്കി വാങ്ങുക. ചെറിയ വയലെറ്റ്‌ നിറമുള്ള വഴുതിനങ്ങകളാണ് ഇതിനുപയോഗിക്കുന്നത്.
വഴുതിനങ്ങ  ഞെട്ടു കളയാതെ  നാലായി കീറി വെള്ളത്തിലിട്ടു വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി അതിൽ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചെറിയ തീയിൽ ഒന്നു നിറം മാറുന്നതു വരെ ചൂടാക്കി (എണ്ണയില്ലാതെ) വാങ്ങിവെക്കുക.




ആറിയ ശേഷം ഇതിൽ ചെറിയ ഉള്ളിയും അല്പം ഉപ്പും ചേർത്തി അരച്ചു  വെക്കുക.
വഴുതിനങ്ങ വെള്ളത്തിൽ  നിന്നെടുത്ത് വെള്ളം നന്നായി കുടഞ്ഞ ശേഷം അരച്ച മസാല കുറേശ്ശെ ഇതിൽ മുറിച്ച ഭാഗത്തു  പുരട്ടി വെക്കുക.




ഒരു പത്തു മിനിട്ടിനു ശേഷം ഒരു നോണ്‍സ്റ്റിക് ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി  ഈ പുരട്ടി വെച്ച വഴുതിനങ്ങ ഇട്ടു അല്പം കൂടി ഉപ്പും ചേർത്തി ചെറിയ തീയിൽ വേവിക്കാനിടുക.




ബാക്കി വന്ന മസാലയുണ്ടെങ്കിൽ അതും ചേർത്തി വളരെ കുറച്ചു വെള്ളം ഒഴിച്ച് (അധികം വെള്ളം ഒഴിച്ചാൽ വഴുതിനങ്ങ ഉടഞ്ഞുപോകും) പാത്രം അടച്ചു വെച്ചു വേവിക്കുക. ഇടയ്ക്കു തുറന്ന് മെല്ലെ ഉടഞ്ഞുപോകാതെ ഇളക്കണം. ഇതിൽ വെളുത്തുള്ളിയും ചേർത്തുക. വഴുതിനങ്ങ വെന്താൽ പാത്രം തുറന്നു വെച്ചു ചെറിയ തീയിൽ കുറേശ്ശെ എണ്ണയൊഴിച്ചു ഇളക്കിക്കൊടുക്കണം. ബ്രൌണ്‍ നിറമാവുമ്പോൾ (കരിയരുത്) സ്റ്റവ് കെടുത്തി വിളമ്പുന്ന പാത്രത്തിലേക്കു  മാറ്റുക.




pachakkari achaar

പച്ചക്കറി അച്ചാർ




ആവശ്യമുള്ള സാധനങ്ങൾ :

കാരറ്റ്                                      : 2
ബീൻസ്‌                                   : 10 എണ്ണം
നാരങ്ങ                                    : 1
പച്ചമാങ്ങ                              : 1
വെളുത്തുള്ളി                      : 10 എണ്ണം
പച്ചമുളക്                              : 4 എണ്ണം
മുളകുപൊടി                        :  3 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                          : 1/2 ടീസ്പൂണ്‍
കടുക്                                       : 1 ടീസ്പൂണ്‍
ഉലുവ                                      : 1/2 ടീസ്പൂണ്‍
നല്ലെണ്ണ                                    : 4 ടേബിൾസ്പൂണ്‍
ഉപ്പ്                                           : ഒന്നര  ടേബിൾസ്പൂണ്‍
വിനിഗർ                                 : 1 ടേബിൾസ്പൂണ്‍


ചെയ്യുന്ന വിധം

ഉലുവ ഒന്നു ചൂടാക്കി കടുകും ചേർത്തി പൊടിച്ചുവെക്കുക.
പച്ചക്കറികൾ കഴുകി നന്നായി തുടച്ച്‌ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
പച്ചമുളക് രണ്ടായി നീളത്തിൽ കീറിവെക്കുക.



ഒന്നിച്ചു കൂടുതൽ ഉണ്ടാക്കുകയാണെങ്കിൽ ഒന്നു വെയിലത്തു വെച്ചു ചെറുതായി ഉണക്കുന്നതും നല്ലതാണ്.
ഒരു ചീനച്ചട്ടിയിൽ   നല്ലെണ്ണ ചൂടാക്കി ചെറുതായി ആറുമ്പോൾ മുളകുപൊടിയും മഞ്ഞപ്പൊടിയും  ഉപ്പും ഇട്ടു   ഇളക്കി,  ഇതിൽ അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്തുക.



കടുകും ഉലുവയും കൂടി പൊടിച്ചതും ചേർത്തി നന്നായി ഇളക്കി മേലെ വിനിഗർ തൂകി വെക്കുക.
ഒരു മൂന്നു ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാം.