മുട്ട കറി
മുട്ട : 4 എണ്ണം
മുളകുപൊടി :1 ടീസ്പൂണ്‍
മല്ലിപ്പൊടി :2 ടീസ്പൂണ്‍
മഞ്ഞപ്പൊടി :1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി :5-6
ഇഞ്ചി :1/2" കഷ്ണം
വെളുത്തുള്ളി :2 അല്ലി
തേങ്ങ ചിരവിയത് : 1/2 കപ്പ്
പുളി പേസ്റ്റ് : കുറച്ച്
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില : ഒരു തണ്ട്
മല്ലിയില അരിഞ്ഞത് :അല്പം
ചെയ്യുന്ന വിധം
ഒരു പാൻ എണ്ണയില്ലാതെ ചൂടാക്കുക. തീ കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് പച്ചമണം മാറിയതും തീ കെടുത്തുക. ഇതിൽ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് മിക്സിയിൽ അരക്കുക.
തേങ്ങ ചിരവിയത് മിക്സിയിൽ വേറെ അരച്ചു വെക്കുക.
ഒരു പാത്രത്തിൽ അരച്ച മസാലയും പുളിയുടെ പേസ്റ്റും ഉപ്പും രണ്ടു കപ്പു വെള്ളവും ചേർത്തി രണ്ടോ മൂന്നോ മിനിട്ടു തിളപ്പിക്കുക. ഇതിൽ അരച്ചുവെച്ച തേങ്ങ ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. തീ കുറച്ച്, വേവിച്ച മുട്ട രണ്ടായി മുറിച്ച് ഇതിൽ ചേർത്തി ഒന്നു കൂടി തിളപ്പിച്ച ശേഷം കറിവേപ്പില ചേർത്തി വാങ്ങിവെക്കുക.
വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി മല്ലിയില കൊണ്ടലങ്കരിക്കുക. ചോറിനും ചപ്പാത്തിക്കും ഈ കറി നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ