ഉരുളകിഴങ്ങു മസാലകറി
ഉരുളകിഴങ്ങ് :2എണ്ണം
തക്കാളി :1 വലുത്
വലിയ ഉള്ളി : 1
ഇഞ്ചി : 1/2" കഷ്ണം
വെളുത്തുള്ളി : 2 അല്ലി
മുളകുപൊടി : 1ടീസ്പൂണ്‍
മല്ലിപ്പൊടി : 2ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി : 5 എണ്ണം
തേങ്ങ ചിരവിയത് : 1 കപ്പ്
മല്ലിയില :ഒരു തണ്ട്
വറുത്തിടാൻ
കടുക് : 1ടീസ്പൂണ്‍
മുളക് : 1കറിവേപ്പില : 1 തണ്ട്
ചെറിയ ഉള്ളി : 4 എണ്ണം
എണ്ണ : 1ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
ഒരു പാൻ ചൂടാക്കിചെറിയ തീയിൽ മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് ചെറുതായി ഒന്നു പച്ചമണം പോവുന്ന വരെ വറുക്കുക(എണ്ണ യില്ലാതെ).ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർത്തി മിക്സിയിൽ നന്നായി അരച്ചുവെക്കുക.
തേങ്ങ വേറെ അരച്ചുവെക്കണം.
ഉരുളകിഴങ്ങും ഉള്ളിയും തക്കാളിയും എല്ലാം ചെറിയ ചതുരകഷണങ്ങളാക്കി മുറിച്ചുവെക്കുക.
ഒരു പ്രഷർകുക്കറിൽ അരിഞ്ഞു വെച്ച കഷ്ണങ്ങളും ഉപ്പും മഞ്ഞപ്പൊടിയും അരച്ച മസാലയും ചേർത്തി അരകപ്പ് വെള്ളവും ഒഴിച്ചു പത്രം മൂടി വേവിക്കുക.ഒരു വിസിൽ വന്നാൽ സ്റ്റവ് കെടുത്തി വാങ്ങിവെക്കുക. ഒരു വിസിൽ മതിയാവും അല്ലെങ്കിൽ കഷ്ണങ്ങൾ ഉടഞ്ഞു പോകും.
തണുത്ത ശേഷം പാത്രം തുറന്ന് ഇളക്കിവീണ്ടും അടുപ്പത്തു വെച്ച് അരച്ച തേങ്ങ ഒഴിച്ച് ഇളക്കി ഒന്നു കൂടി തിളപ്പിക്കുക. വെള്ളം പാകത്തിനേ ഒഴിക്കാവൂ കാരണം ഇത് ഒരു കുറുകിയ കറിയാണ്.
ഇനി ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പോട്ടുമ്പോൾ മുളകു പൊട്ടിച്ചതും ഉള്ളി ചെറുതായി അരിഞ്ഞതും ഇട്ട് മൂപ്പിച്ച് കറിയിൽ ഒഴിക്കുക.
കറിവേപ്പില ഇടുക.
വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി മല്ലിയില അരിഞ്ഞതു മേലെ തൂവുക.
ചോറിനും ചപ്പാത്തിക്കും പൂട്ടിനും എല്ലാം ചേരുന്ന ഒരു കറിയാണിത്!
വെളുത്തുള്ളി വേണ്ടെങ്കിൽ ഒഴിവാക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ