2014, ഡിസംബർ 29, തിങ്കളാഴ്‌ച

Seva

സേവ







നൂൽപുട്ടു പിഴിഞ്ഞ് ചെറുതായി പൊട്ടിച്ച് കടുകും മുളകും മറ്റും വറുത്തിട്ടാൽ സേവയായി. സേവയിൽ തേങ്ങ ചേർക്കേണ്ട ആവശ്യമില്ല.

ആവശ്യമുള്ള സാധനങ്ങൾ :


അരിപ്പൊടി           : 2 കപ്പ്‌
ഉപ്പു് ആവശ്യത്തിന്
എണ്ണ                      : 3-4 ടേബിൾസ്പൂണ്‍
ഉഴുന്നുപരുപ്പ്     : 1 ടേബിൾസ്പൂണ്‍
ചുവന്ന മുളക്     : 2 എണ്ണം
കറിവേപ്പില        : 1 തണ്ട്


ചെയ്യുന്ന വിധം


 അരി വെള്ളത്തിലിട്ടു കുതിർത്തി നല്ലപോലെ,  അരച്ച് വെക്കുക. അരകല്ലു കഴുകിയ  വെള്ളം ഉപയോഗിച്ച് അല്പം വെള്ളത്തോടെ തന്നെ വേണം.   എന്നിട്ട്  ഒരു അടി കട്ടിയുള്ള പാത്രത്തിൽ  അല്പം എണ്ണയൊഴിച്ച് (ഒരു ടീസ്പൂണ്‍) അരിമാവ് ചേർത്തി  ചെറിയ തീയിൽ നല്ലപോലെ കിണ്ടി വെക്കണം.


അല്ലെങ്കിൽ മാർകറ്റിൽ തന്നെ ഇടിയപ്പം പൊടി വാങ്ങാൻ കിട്ടും. ഈ
അരിപ്പൊടിയിൽ ഉപ്പിട്ട്, തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ചു് കട്ടിയായി കുഴച്ചു വെക്കുക. കൈയിൽ  എണ്ണ  പുരട്ടി ഒന്നുകൂടി കുഴക്കണം.


സേവനാഴിയെടുത്ത്   സേവയുടെ ചില്ലിട്ട്‌ മാവ് നിറച്ച് ഒരു ഇഡ്ഡലി തട്ടിലേക്കു സേവ പിഴിഞ്ഞ ശേഷം ഇഡ്ഡലി പാത്രത്തിൽ വേവിക്കുക.
മാവ് മുഴുവൻ ഇതുപോലെ ചെയ്യണം.
ഒരു ചീനച്ചട്ടി എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം കടുകിട്ട് പൊട്ടിയതിൽ പിന്നെ ഉഴുന്നു പരുപ്പും മുളകു പൊട്ടിച്ചതും ഇട്ടിളക്കി കറിവേപ്പില ചേർത്തുക. എന്നിട്ട് പിഴിഞ്ഞു വെച്ച സേവ പൊട്ടിച്ചതും  ഇട്ടിളക്കുക.  തീ കെടുത്തി വിളമ്പുന്ന പത്രത്തിലേക്ക് മാറ്റുക.


 പഞ്ചസാര ചേർത്തോ  ചട്ണി ചേർത്തോ കഴിക്കാം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ