2014, ഡിസംബർ 1, തിങ്കളാഴ്‌ച

Vegetable uthappam

പച്ചക്കറി ഊത്തപ്പം




ആവശ്യമുള്ള സാധനങ്ങൾ

ഇഡ്ഡലി മാവ്                 : 3 കപ്പ്‌
ഉള്ളി അരിഞ്ഞത്         : 2 ടേബിൾസ്പൂണ്‍
കാരറ്റ് ചിരവിയത്       : 2ടേബിൾസ്പൂണ്‍ 
കുടമുളക് അരിഞ്ഞത്  : 1ടേബിൾസ്പൂണ്‍ 
മുട്ടക്കോസ് അരിഞ്ഞത് : 1ടേബിൾസ്പൂണ്‍ 
പച്ചമുളക് അരിഞ്ഞത്  : 1 
തക്കാളി അരിഞ്ഞത്     : 1 
മല്ലിയില അരിഞ്ഞത്   : 1 ടീസ്പൂണ്‍
എണ്ണ                          : 2 ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം 

പച്ചക്കറികളെല്ലാം മുറിച്ചു തയാറാക്കി വെക്കുക.
ഒരു പാൻ ചൂടാക്കി അല്പം എണ്ണയൊഴിച്ച് പച്ചക്കറി അരിഞ്ഞതെല്ലം ഇട്ട് ഒന്ന് ചെറുതായി വതക്കുക.
ഒരു ദോശക്കല്ലു ചൂടാക്കി, ഒരു കയിൽ മാവെടുത്ത്‌ അല്പം വട്ടത്തിൽ പരത്തുക. വതക്കി  വെച്ച പച്ചക്കറികൾ  കുറേശ്ശെ എടുത്തു മേലെതൂവുക.

അല്പം(വളരെ കുറച്ച് ) എണ്ണ ചുറ്റും ഒഴിക്കുക. നന്നായി വെന്താൽ തിരിച്ചിടുക. 
രണ്ടു ഭാഗവും ആയാൽ വാങ്ങി വെച്ച് ബാക്കി മാവും ഇതുപോലെ ചെയ്യുക. ചൂടോടെ ചട്ണി കൂട്ടി കഴിക്കുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ