2014, ഡിസംബർ 10, ബുധനാഴ്‌ച

Gothambu dosa

ഗോതമ്പു ദോശ 


ഗോതമ്പു ദോശ പൊതുവേ വീട്ടിൽ ഇഡ്ഡലി മാവു കഴിയുമ്പോൾ പെട്ടെന്നുണ്ടാക്കുന്ന ഒരു വിഭവമാണ്. ഗോതമ്പു മാവു് (ചപ്പാത്തിക്കു പൊടിച്ചത്) തനിച്ചുണ്ടാക്കന്നതിനേക്കാൾ അല്പം അരിപ്പൊടി അല്ലെങ്കിൽ പഴയ ഇഡ്ഡലിമാവ് ബാക്കി വന്നതും കലർത്തി ഉണ്ടാക്കിയാൽ അല്പം കൂടി രുചി ഉണ്ടായിരിക്കും. 
അതുതന്നെ കുറച്ചു കടുകും ഉള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്തിയാൽ ഒന്നുകൂടി നന്നായിരിക്കും.
ഞാൻ അല്പം ഇഡ്ഡലി മാവ് ചേർത്തിയാണ് ഇവിടെ ഉണ്ടാക്കിയത്.

ആവശ്യമുള്ള സാധനങ്ങൾ 

ഇഡ്ഡലി മാവ്      :  1 കപ്പ്‌ 
ഗോതമ്പു മാവ്  : 2 കപ്പ്‌ 
ഉപ്പു് വളരെ കുറച്ച്‌ 
എണ്ണ                       : 2 ടേബിൾസ്പൂണ്‍ 

ചെയ്യുന്ന വിധം

ഗോതമ്പ് മാവും ഇഡ്ഡലിമാവും അല്പം ഉപ്പും ( ഇഡ്ഡലിമാവിൽ ഉപ്പുള്ളത് കൊണ്ട് ചേർത്തില്ലെങ്കിലും കുഴപ്പമില്ല) ചേർത്തി നന്നായി കലക്കി വെക്കുക.ഇഡ്ഡലി മാവില്ലെങ്കിൽ അര കപ്പ്‌ അരിപ്പൊടി ചേർത്തുക, ഇതിൽ ഉപ്പിടണം.
ഒരു ദോശക്കല്ലു  ചൂടാക്കി ഒരു കയിൽ നിറയെ മാവെടുത്ത്‌ വട്ടത്തിൽ പരത്തുക.

 അല്പം എണ്ണ തൂവിക്കൊടുക്കുക. ഒരു ഭാഗം വെന്തു വന്നാൽ തിരിച്ചിടുക. 

ഒന്ന് കൂടി മൊരിഞ്ഞ ശേഷം അടുപ്പിൽ നിന്നും എടുത്തു മാറ്റി വിളമ്പുന്ന കിണ്ണത്തിലേക്കിടുക.

 ബാക്കി മാവും ഇതുപോലെ ചെയ്യുക. നല്ല ഉള്ളി ചമ്മന്തിയോ(ulli chammanthi) ചട്ണിയോ(Chutney) കൂട്ടി ചൂടോടെ കഴിക്കാം.

ഇതേ മാവിൽ അല്പം കടുകു വറുത്തു ഉള്ളിയും പച്ചമുളകും അരിഞ്ഞതിട്ടു മൂപ്പിച്ചു മാവിൽ ചേർത്തി നന്നായി കലക്കി ഇതുപോലെ തന്നെ ചുട്ടാൽ കുറച്ചു കൂടി രുചിയുണ്ടാവും. ചൂടോടെ തന്നെ കഴിക്കുന്നതാണ് രുചി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ