2015, ജൂൺ 13, ശനിയാഴ്‌ച

Uluva dosa

ഉലുവ ദോശ 

ആവശ്യമുള്ള സാധനങ്ങൾ 

ഇഡ്ഡലി അരി                 : 3 കപ്പ്‌ 
ഉലുവ                            : 1/4 കപ്പ്‌ 
ഉപ്പു് ആവശ്യത്തിന്
നല്ലെണ്ണ  ആവശ്യത്തിന് 


ചെയ്യുന്ന വിധം

അരിയും ഉലുവയും കഴുകി   ഒരുമിച്ചു രണ്ടു മണിക്കൂർ  വെള്ളത്തിൽ കുതിരാനിടുക. 
കുതിർന്ന അരി നന്നായി കഴുകി മിക്സിയിലൊ അല്ലെങ്കിൽ   െെഗ്രന്ററിലോ മയത്തിൽ  അരച്ചു  വെക്കുക. ഉപ്പും ചേർത്തി പുളിക്കാൻ വെക്കുക. വൈകിട്ട് അരച്ചാൽ രാവിലേക്ക്  പാകം ശരിയായിരിക്കും.




ഒരു കുഴിയുള്ള ദോശക്കല്ലിൽ  ഒരു കയിൽ നിറയെ മാവെടുത്ത്‌ ഒഴിച്ച് ചെറുതായി പരത്തുക,




ചുറ്റും അല്പം നല്ലെണ്ണ ഒഴിച്ച് ഒരു മൂടി കൊണ്ട് മൂടി വെക്കുക.   ചുറ്റും ഇളം ബ്രൌണ്‍ നിറം വരുമ്പോൾ മൂടി മാറ്റി തിരിച്ചടാം, തിരിചിട്ടില്ലെങ്കിലും കുഴപ്പമില്ല, മൂടിയതു കൊണ്ട് വെന്തിട്ടുണ്ടാവും. കല്ലിൽ നിന്നു  മാറ്റി ബാക്കി മാവും ഇതേ പോലെ ദോശയുണ്ടാക്കുക.  ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാൻ നന്നായിരിക്കും.












2015, ജൂൺ 12, വെള്ളിയാഴ്‌ച

Kumbalanga ( White pumpkin) mulagushyam


കുമ്പളങ്ങ മുളകുഷ്യം 




ആവശ്യമുള്ള സാധനങ്ങൾ :


കുമ്പളങ്ങ                   : 1/2   കിലോ
തുവര പരുപ്പ്              : 1/2 കപ്പ്‌ 
തേങ്ങ ചിരവിയത്     : 1 കപ്പ്‌ 
ജീരകം                     : 1/4  ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
മഞ്ഞപ്പൊടി             : 1/8 ടീസ്പൂണ്‍ 
മുളകുപൊടി              : 1 ടീസ്പൂണ്‍ 
കറിവേപ്പില             : ഒരു തണ്ട് 
കടുക്                      : 1/2 ടീസ്പൂണ്‍ 
ചുവന്ന മുളക്            : 2 എണ്ണം
എണ്ണ                      : 1 ടീസ്പൂണ്‍


ചെയ്യുന്ന വിധം

കുമ്പളങ്ങ ചെറിയ ചതുര കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.
തേങ്ങയും ജീരകവും ഒന്നിച്ചു മയത്തിൽ അരച്ച് വെക്കുക.
തുവരപരുപ്പ് ആവശ്യത്തിനു വെള്ളം ചേർത്തി മയത്തിൽ വേവിക്കുക.  ഇതിൽ കുമ്പളങ്ങ അരിഞ്ഞതും ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി  വേവിക്കുക.   ഇതിൽ അരച്ച തേങ്ങയും ചേർത്തി നന്നായി ഇളക്കുക. 
ഇതൊരു കുറുകിയ കറിയാണ് , അതനുസരിച്ചു  പാകത്തിൽ വെള്ളം ചേർത്തി നന്നായി ഇളക്കി തിളപ്പിക്കുക.
ഒരു ചീനചട്ടിയിൽ എണ്ണ  ചൂടാക്കി കടുകിട്ടു പൊട്ടുമ്പോൾ മുളകു രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഈ കറിയിൽ ഒഴിക്കുക.  മുളകുഷ്യം തയാർ!




2015, ജൂൺ 9, ചൊവ്വാഴ്ച

Semiya Halwa

സേമിയ ഹൽവ 




സേമിയ                   : 1 കപ്പ്‌ 
പഞ്ചസാര               : 3/4 കപ്പ്‌ 
നെയ്യ്                      : 2 ടേബിൾസ്പൂണ്‍ 
അണ്ടിപരുപ്പ്           : 10 എണ്ണം 
ഏലക്കായ              : 4 എണ്ണം 


ചെയ്യുന്ന വിധം

ഒരു പാൻ ചൂടാക്കി സേമിയ അതിലിട്ടു  ഇളം ബ്രൌണ്‍ നിറം വരുന്നതു വരെ വറുത്തു  വെക്കുക.




 നെയ്യ്  ചൂടാക്കി അണ്ടിപരുപ്പു  വറുക്കുക. വറുത്ത അണ്ടിപരുപ്പു നെയ്യിൽ നിന്നും മാറ്റിയ ശേഷം അതിൽ 3 കപ്പ്‌ വെള്ളം ഒഴിച്ചു തിളക്കുമ്പോൾ വറുത്ത സേമിയ ചേർത്തി വേവിക്കുക. വെന്ത ശേഷം പഞ്ചസാര ചേർത്തി നന്നായി ഇളക്കുക.




പഞ്ചസാര അലിഞ്ഞ ശേഷം ചെറിയ തീയിൽ രണ്ടു  മിനിട്ട് ഇളക്കിയ ശേഷം തീയിൽ നിന്നും മാറ്റുക.
നല്ല നിറം വേണമെങ്കിൽ രണ്ടു തുള്ളി കളർ ചേർത്താം.
വറുത്ത അണ്ടിപരുപ്പു കൊണ്ടലങ്കരിക്കുക. സേമിയ ഹൽവ  റെഡി!!


 

2015, ജൂൺ 3, ബുധനാഴ്‌ച

Veluthulli pickle / Garlic pickle

വെളുത്തുള്ളി അച്ചാർ





ആവശ്യമുള്ള സാധനങ്ങൾ :

വെളുത്തുള്ളി                 : 2 കുടം (ബൾബ്‌)
മുളകുപൊടി                  : 1ടേബിൾസ്പൂണ്‍ 
ഉലുവ                           : 1/4 ടീസ്പൂണ്‍ 
നല്ലെണ്ണ                       : 3 ടേബിൾസ്പൂണ്‍ 
പുളി പേസ്റ്റ്                   : 1/4 ടീസ്പൂണ്‍ 
ഉപ്പു്     ആവശ്യത്തിന്

ചെയ്യുന്ന വിധം :

ഉലുവ ചീനച്ചട്ടിയിലിട്ടു എണ്ണയില്ലാതെ വറുത്തു പൊടിക്കുക.
വെളുത്തുള്ളി അല്ലികളാക്കുക, വലിയ അല്ലിയാണെങ്കിൽ ഒന്നു നീളത്തിൽ അരിയുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക. 








വെളുത്തുള്ളി എണ്ണയിൽ നിന്നും മാറ്റിയ ശേഷം അതിൽ മുളകുപൊടിയും ഉലുവാപ്പൊടിയും  കായവും ഇടുക. ഇതിൽ പുളി പേസ്റ്റും ഉപ്പും ചേർത്തി നന്നായി ഇളക്കിയ ശേഷം വറുത്ത വെളുത്തുള്ളി ചേർത്തി ഇളക്കുക. 
പുളിക്കു പകരം വിനിഗർ ചേർത്താലും മതി.
നന്നായി ആറിയ ശേഷം വെള്ളമില്ലാത്ത കുപ്പിയിലേക്കു മാറ്റുക.