മോരപ്പം
മോരപ്പം രണ്ടു വിധത്തിൽ ഉണ്ടാക്കാം. ദോശമാവിൽ കടുകും ഉള്ളിയും മറ്റും വറുത്തിട്ടുണ്ടാക്കാം അല്ലെങ്കിൽ പച്ചരി അരച്ച് അതിൽ അല്പം മോരൊഴിച്ചു കടുകും ഉള്ളിയും വറുത്തിട്ടുണ്ടാക്കാം
ഇവിടെ ഞാൻ ദോശ മാവിലാണ് ഉണ്ടാക്കിയത്.
ആവശ്യമുള്ള സാധനങ്ങൾ :
ദോശ മാവ് : 2 കപ്പ്
ചെറിയ ഉള്ളി : 6 എണ്ണം, ചെറുതായരിഞ്ഞത്
പച്ചമുളക് : 2 എണ്ണം ചെറുതായരിഞ്ഞത്
ഇഞ്ചി : അര ഇഞ്ചു നീളത്തിൽ ചെറുതായരിഞ്ഞത്
കടുക് : 1 ടീസ്പൂൺ
എണ്ണ വറുക്കാൻ വേണ്ടത്
കറിവേപ്പില : ഒരു തണ്ട്
ചെയ്യുന്ന വിധം :
ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി അതിൽ കടുകിട്ട് പൊട്ടുംബോൾ കറിവേപ്പിലയും അരിഞ്ഞു വെച്ച ഉള്ളിയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും ചേർത്തി വഴറ്റിയ ശേഷം മാവിൽ ചേർത്തി നന്നായി ഇളക്കുക.
അപ്പകല്ല് അടുപ്പത്തു വെച്ചു ഓരോ കുഴിയിലും ഓരോ ടീസ്പൂൺ എണ്ണ ഒഴിച്ചു ചൂടായാൽ ഓരോ തവി മാവെടുത്തു ഓരോ കുഴിയിലും ഒഴിക്കുക.
അടിഭാഗം വെന്താൽ (ഏകദേശം ഒരു മൂന്നു മിനിട്ടു കഴിഞ്ഞാൽ) തിരിച്ചിടണം.
രണ്ടുഭാഗവും വെന്താൽ കല്ലിൽ നിന്നും എടുത്തു മാറ്റാം.
ബാക്കി മാവും ഇതുപോലെ ഉണ്ടാക്കി എടുക്കുക. വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാൻ നല്ല ഒരു പലഹാരമാണ്.!