2018 ജനുവരി 8, തിങ്കളാഴ്‌ച

Corn Soup




ആവശ്യമുള്ള സാധനങ്ങൾ :


ചോളം                                : ഒരെണ്ണം 
വലിയ ഉള്ളി                       : 1/4 
വെളുത്തുള്ളി                        : ഒരു അല്ലി 
ചോളമാവ് (corn flour)       : 1 ടീസ്പൂൺ 
പാല്                                  : 2 ടേബിൾസ്പൂൺ 
എണ്ണ / നെയ്യ്                      : 1 ടേബിൾസ്പൂൺ 
ഉപ്പ്   ആവശ്യത്തിന് 
കുരുമുളകുപൊടി                  : 1/2 ടീസ്പൂൺ 


ചെയ്യുന്ന വിധം :

ചോളം  ഒരു മൂർച്ചയുള്ള കത്തി ഉപയോഗിച്ച്  മുറിച്ചു വെക്കുക.
ഒരു  പാനിൽ നെയ്യ്/ എണ്ണ  ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതും ഉള്ളി അരിഞ്ഞതും വഴറ്റുക. ഇതിൽ ചോളം കൂടി ചേർത്തി  ഒരു രണ്ടു മിനിട്ടുകൂടി വഴറ്റുക.





ഇതിൽ രണ്ടു കപ്പ് വെള്ളം ചേർത്തി  ആവശ്യത്തിന് ഉപ്പും ചേർത്തിയ ശേഷം തിളപ്പിക്കുക. അടുപ്പിൽ നിന്നും മാറ്റി തണുത്ത ശേഷം മിക്സിയിൽ ഇട്ടു അരക്കുക. 
അരച്ച ശേഷം വീണ്ടും ഇത് പാനിൽ ഒഴിച്ച് അടുപ്പിൽ വെച്ചു  ചെറിയ തീയിൽ ഒരു മിനിട്ടു വെക്കുക.
പാലിൽ ചോളമാവു കലക്കിയത് ഇതിൽ ഒഴിച്ച് ഇളക്കുക. ഒരു മിനിട്ടു കൂടി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. ഇതിൽ കുരുമുളകുപൊടി വിതറി ചൂടോടെ വിളമ്പുക.


2017 ഡിസംബർ 18, തിങ്കളാഴ്‌ച

Coriander chappathy

മല്ലിയില ചപ്പാത്തി




ആവശ്യമുള്ള സാധനങ്ങൾ :


ഗോതമ്പുമാവ്                                 : 2 കപ്പ് 
ജീരകം                                          : 1/4  ടീസ്പൂൺ
മുളകുപൊടി                                    : 1/4 ടീസ്പൂൺ
അരിഞ്ഞ മല്ലിയില                         : 2 ടേബിൾസ്പൂൺ
എണ്ണ                                             : ഒരു ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം :

ഗോതമ്പുമാവ്  ജീരകവും മുളകുപൊടിയും അരിഞ്ഞ മല്ലിയിലയും  എണ്ണയും ഉപ്പും ചേർത്തി അല്പാല്പമായി വെള്ളം ചേർത്ത് കുഴക്കുക.  നല്ല മൃദുവായി കുഴച്ചുവെക്കണം. ഒരു നനഞ്ഞ തുണി മേലെ ഇട്ടു ഒരു 10 മിനിട്ടു മൂടിവെക്കുക. 



അതിനുശേഷം  അതിൽ നിന്നും ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ ഒരു ഉരുളയെടുത്തു  ചപ്പാത്തി കല്ലിൽ വെച്ചു  പരത്തുക .  ഒരു തവ ചൂടാക്കി അതിൽ പരത്തിയ ചപ്പാത്തി ഇട്ട് ചെറിയ ബ്രൗൺ നിറത്തിൽ പൊള്ളിവരുമ്പോൾ തിരിച്ചും മറിച്ചും ഇട്ടു നന്നായി വെന്ത ശേഷം കല്ലിൽ നിന്നും മാറ്റുക.





ബാക്കി മാവുകൊണ്ട്  ഇതുപോലെ  ചപ്പാത്തി ഉണ്ടാക്കിയെടുക്കുക. ഇഷ്ടമുള്ള കറി ചേർത്തി ചൂടോടെ കഴിക്കാവുന്നതാണ്.

2017 നവംബർ 27, തിങ്കളാഴ്‌ച

Plain Paratha





ആവശ്യമുള്ള സാധനങ്ങൾ :


ഗോതംബു മാവ്                          : 2 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ  ആവശ്യത്തിന് 



ചെയ്യുന്ന വിധം :


ഗോതംബു  മാവ് ആവശ്യത്തിന് ഉപ്പും കുറേശ്ശേ വെള്ളവും ചേർത്തി നന്നായി കുഴച്ചു വെക്കുക. അല്പം  എണ്ണ തടവി ഒരു നനഞ്ഞ തുണി കൊണ്ട് 5 മിനിട്ടു മൂടി വെക്കുക.

നാരങ്ങാ വലുപ്പത്തിൽ ഒരു ഉരുള എടുത്തു ചപ്പാത്തി കല്ലിൽ ചെറിയ വട്ടത്തിൽ പരത്തി  ഒരു സ്പൂൺ കൊണ്ട് അല്പം എണ്ണ തടവി നാലായി മടക്കുക.








ഇനി ഒരു ചപ്പാത്തിയുടെ അളവിൽ പരത്തുക.
ഒരു ദോശ കല്ലിൽ ഇട്ടു ചൂടാക്കി അല്പം എണ്ണ ഓരത്തു കൂടി കുറേശ്ശേ ചേർത്തി രണ്ടു ഭാഗവും വേവുന്നതു വരെ ചുട്ടെടുക്കുക.
കടല കറിയോ അല്ലെങ്കിൽ ഇഷ്ടമുള്ള  ഏതെങ്കിലും കറി ചേർത്തി കഴിക്കാം 





2017 നവംബർ 4, ശനിയാഴ്‌ച

Lemon Rasam


നാരങ്ങ രസം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.  ഇതിൽ നാരങ്ങ ചേർത്തുന്നതു  കൊണ്ട് പ്രത്യേകിച്ചു പുളിയൊന്നും ചേർക്കേണ്ടതില്ല. ചൂടു ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.







ആവശ്യമുള്ള സാധനങ്ങൾ :


തുവര പരുപ്പ്                                : 1/4 കപ്പ് 
തക്കാളി                                        : 1 
പച്ചമുളക്                                      : 2 എണ്ണം 
ഇഞ്ചി                                            : 1/4 " കഷ്ണം 
മഞ്ഞപ്പൊടി                                 : 1/4 ടീസ്പൂൺ 
നാരങ്ങ                                         : 1
ഉപ്പ്‌ ആവശ്യത്തിന് 
കടുക്                                            : 1 ടീസ്പൂൺ 
ജീരകം                                           : 1/8 ടീസ്പൂൺ 
നെയ്യ്                                            : 1 ടീസ്പൂൺ 
ചുവന്ന മുളക്                               : 1 രണ്ടായി പൊട്ടിച്ചത് 
മല്ലിയില അരിഞ്ഞത്                    : ഒരു ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം  :


പരുപ്പ് പ്രഷർ കൂക്കറിൽ ഒരു കപ്പ് വള്ളം ഒഴിച്ചു വേവിക്കുക. 
തക്കാളി അരിഞ്ഞതും പച്ചമുളകു നീളത്തിൽ അരിഞ്ഞതും ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക. 






ഇഞ്ചി ചെറുതായി അരിഞ്ഞതും ഇതിൽ ചേർത്തി രണ്ടു മിനിറ്റും കൂടി വഴറ്റുക.
ഇതിൽ വേവിച്ച പരുപ്പ് ഉടച്ചു ചേർക്കുക. ഇതിൽ മഞ്ഞപ്പൊടിയും ഉപ്പും രണ്ടു കപ്പ് വെള്ളവും കൂടി ചേർത്തി ഇടത്തരം  തീയിൽ അൽപ സമയം വെക്കുക. പതഞ്ഞു പൊങ്ങി വരുന്ന സമയത്തു അരിഞ്ഞു വെച്ച മല്ലിയില ചേർത്തി അടുപ്പിൽ നിന്നും മാറ്റുക. 




ബാക്കി നെയ്യു ചൂടാക്കി കടുകു പൊട്ടിച്ച്  ജീരകവും മുളകും ചേർത്തി വറുത്തു രസത്തിൽ ഒഴിക്കുക. നാരങ്ങ നീരും  ചേർത്തിയാൽ രുചിയുള്ള രസം റെഡി!!




2017 ഒക്‌ടോബർ 29, ഞായറാഴ്‌ച

Pumpkin soup (mathan soup)







ആവശ്യമുള്ള സാധനങ്ങൾ :


മത്തൻ                                  : 1/2 കിലോ 
വലിയ ഉള്ളി                           : 1 ഇടത്തരം 
വെളുത്തുള്ളി                        : 2 അല്ലി 
വെജിറ്റബിൾ സ്റ്റോക്ക്        : ഒരു ക്യൂബ് 
വെണ്ണ                                    :1/2 ടീസ്പൂൺ 
മൈദ                                      : ഒരു ടീസ്പൂൺ 
ഉപ്പ് അല്പം 
ക്രീം                                        : ഒരു ടേബിൾസ്പൂൺ 



ചെയ്യുന്ന വിധം :


മത്തൻ ഇടത്തരം കഷ്ണങ്ങളായി മുറിച്ചു കഴുകി വെക്കുക.  ഉള്ളിയും ഇടത്തരം വലുപ്പത്തിൽ അരിഞ്ഞു വെക്കുക.
ഒരു പ്രഷർ കുക്കറിൽ മത്തനും ഉള്ളിയും  വെളുത്തുള്ളിയും അല്പം ഉപ്പും (വെജിറ്റബിൾ ക്യൂബിൽ  ഉപ്പുണ്ടെങ്കിൽ നോക്കി വേണ്ടതു ചേർത്തിയാൽ മതി)  ഒരു രണ്ടു കപ്പ് വെള്ളവും ചേർത്ത ശേഷം വേവിക്കുക.
തണുത്ത ശേഷം കുക്കർ തുറന്നു മിക്സിയിൽ അരച്ചു വെക്കുക.
ഒരു പാനിൽ വെണ്ണ ഉരുക്കി അതിൽ മൈദയിട്ടു വറുത്തു, നിറം മാറാതെ തന്നെ പച്ചമണം പോയി നല്ല മണം വന്നാൽ അരച്ചു വെച്ച മത്തനും സ്റ്റോക്ക് ക്യൂബും ചേർത്തി അര  കപ്പ് വെള്ളവും കൂടി ചേർത്തി ചെറിയ തീയിൽ രണ്ടു മിനിട്ടു തിളപ്പിക്കുക. ക്രീം ചേർത്തി ഇളക്കുക. അടുപ്പിൽ നിന്നും മാറ്റുക.
അല്പം  ക്രീമും ഒരു  മല്ലിയിലയും കൊണ്ട് അലങ്കരിക്കുക. ചൂടോടെ വിളംബുക!!


Idli Upma






ആവശ്യമുള്ള സാധനങ്ങൾ :


ഇഡ്ഡലി                            : 4 എണ്ണം 
ചെറിയ ഉള്ളി                  : 5 എണ്ണം 
പച്ചമുളക്                        : 2 എണ്ണം 
വെളിച്ചെണ്ണ                    : 3 ടേബിൾസ്പൂൺ 
കടുക്                              : 1/2 ടീസ്പൂൺ 
ഉഴുന്നുപരിപ്പ്                   : ഒരു ടീസ്പൂൺ  
മുളകുപൊടി                   : ഒരു നുള്ള് 
കായപ്പൊടി                      : ഒരു നുള്ള് 
കറിവേപ്പില                      : 1 തണ്ട് 



ചെയ്യുന്ന വിധം :


ഇഡ്ഡലി  ചെറിയ കഷ്ണങ്ങളാക്കി പൊട്ടിച്ചെടുക്കുക,  മുളകുപൊടി മേലെ തൂവി കലർത്തിവെക്കുക.
ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിക്കുക. ഇതിൽ കറിവേപ്പിലയും ഉള്ളി അരിഞ്ഞതും ചേർത്തി വഴറ്റുക.






 അല്പം വഴറ്റിയതും പച്ചമുളകും ചേർത്തി ഒന്നുകൂടി വഴറ്റിയ ശേഷം കായപ്പൊടിയും ഇഡ്ഡലി പൊട്ടിച്ചതും ചേർത്തി നന്നായി ഇളക്കുക. എണ്ണ പോരെങ്കിൽ അല്പം കൂടി ചേർത്താവുന്നതാണ്. 






ഒരു മൂന്നു മിനിട്ടു നേരം ചെറിയ തീയിൽ വെച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. വൈകുന്നേരം കഴിക്കാൻ ഒരു നല്ല പലഹാരമാണ്. 





2017 ഒക്‌ടോബർ 28, ശനിയാഴ്‌ച

Thakkali Rasam


തക്കാളി രസം 




ആവശ്യമുള്ള സാധനങ്ങൾ :


തക്കാളി                     : 3 എണ്ണം 
വേവിച്ച പരുപ്പ്           : 2 ടേബിൾസ്പൂൺ 
പുളി                           : ഒരു നാരങ്ങാ വലുപ്പത്തിൽ 
മുളകുപൊടി             : ഒരു ടീസ്പൂൺ 
മല്ലിപ്പൊടി                  : ഒരു ടീസ്പൂൺ 
മഞ്ഞപ്പൊടി              : ഒരു നുള്ള് 
വെല്ലം                         : ഒരു ചെറിയ കഷ്ണം 
നെയ്യ്                        : ഒരു ടീസ്പൂൺ 
കടുക്                        : അര ടീസ്പൂൺ 
ജീരകം                       : ഒരു നുള്ള് 
കായപ്പൊടി               : ഒരു നുള്ള് 
കറിവേപ്പില               : ഒരു തണ്ട് 
ഉപ്പ്   ആവശ്യത്തിന് 
ചുവന്ന മുളക്          ; 2 എണ്ണം രണ്ടായി പൊട്ടിച്ചത് 
മല്ലിയില                    ; രണ്ടു തണ്ട് 


ചെയ്യുന്ന വിധം :


സാംബാറിനു പെരുപ്പ് വേവിക്കുന്ന സമയത്തു ഒരു രണ്ടു ടേബിൾസ്പൂൺ പരുപ്പ്  അതിലെ വെള്ളത്തോടെ എടുത്തു അതിൽ ഒരു തക്കാളി ഉടച്ചു ചേർത്തി മാറ്റി വെക്കുക.
പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം  പിഴിഞ്ഞെടുത്തു വെക്കുക.
പുളിവെള്ളത്തിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും വെല്ലവും ബാക്കി രണ്ടു തക്കാളി അരിഞ്ഞതും ചേർത്തി  അഞ്ചു മിനിട്ടു തിളപ്പിക്കുക.
ഇതിൽ പരുപ്പ് വെള്ളത്തിൽ തക്കാളി ചേർത്തതും ഒഴിക്കുക. ഒരു മിനിട്ടു കൂടി അടുപ്പിൽ വെച്ചു തിള വരും മുൻപേ അടുപ്പിൽ നിന്നും മാറ്റുക.






ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടായാൽ  കടുകിട്ടു പൊട്ടിക്കുക.  ഇതിൽ ചുവന്ന മുളകു  പൊട്ടിച്ചതും  കറിവേപ്പിലയും  ചേർത്തി  രസത്തിലേക്കൊഴിക്കുക. മേലെ മല്ലിയില അരിഞ്ഞതും തൂവുക.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!