ലഡ്ഡു
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് : 2 കപ്പ്
പഞ്ചസാര : മൂന്നര കപ്പ്
അണ്ടിപരുപ്പ് : 3 ടേബിൾസ്പൂണ്‍
മുന്തിരിങ്ങ : 15 എണ്ണം
മുന്തിരിങ്ങ : 15 എണ്ണം
ഏലക്കാപ്പൊടി : 1 ടീസ്പൂണ്‍
കൽക്കണ്ട് : 1 ടേബിൾസ്പൂണ്‍
നെയ്യ് : 1 ടേബിൾസ്പൂണ്‍
എണ്ണ വറുക്കാൻ ആവശ്യത്തിന്
മഞ്ഞ കളർ : 1 ടീസ്പൂണ്‍
പച്ചകർപൂരം : ഒരു നുള്ള്
ചെയ്യുന്ന വിധം
കടലമാവ് വെള്ളമൊഴിച്ച് കുറച്ചു മഞ്ഞ കളറും ചേർത്തി അല്പം അയവോടെ കലക്കി വെക്കുക.
ഒരു പരന്ന പാത്രം ചൂടാക്കി പഞ്ചസാരയിട്ട് അല്പം വെള്ളമൊഴിച്ച് ഇളക്കി ഒരു നൂൽ പരുവത്തിൽ പാവുകാച്ചുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കലക്കി വെച്ച കടലമാവ് ഒരു കയിൽ എടുത്ത് ജാർണിയിൽ കൂടി മെല്ലെ ചൂടായ എണ്ണയുടെ മേലെ പിടിച്ച് ഒഴിക്കുക. ചെറിയ മണികളായി എണ്ണയിൽ മൊരിഞ്ഞു വരും.
വെള്ളം കുറഞ്ഞാൽ ചെറിയ വാല് പോലെ വിഴും കൂടിയാൽ മണികൾ ഉരുണ്ടു വരില്ല. അതുകൊണ്ട് കുറച്ച് ഒഴിച്ചാൽ ശരിയായ പാകം അറിയാം.
ഒരുപാടു മൊരിയുന്നതിനു മുമ്പ് ഒരു പതത്തിൽ കോരിയെടുക്കണം.
കോരിയെടുത്തു പാവിൽ ഇട്ടു വെക്കുക. ഇതുപോലെ മാവു മുഴുവൻ വറുത്തു കോരണം. ഓരോ പ്രാവശ്യം ബൂന്ദി വറുത്തു കോരി പാവിൽ ഇടുമ്പോഴും ഇളക്കുക.
നെയ്യു ചൂടാക്കി അണ്ടിപരുപ്പും മുന്തിരിങ്ങയും വറുത്തു ബൂന്ദിയിൽ ഇട്ട്, കൽക്കണ്ടും പച്ചകർപ്പൂരവും ഏലക്കാപ്പൊടിയും ചേർത്തി നന്നായി ഇളക്കുക. ഇതിൽ നിന്നും കുറച്ചു എടുത്തു കൈയിൽ വെച്ച് നന്നായി മറ്റേ കൈ കൊണ്ട് അമർത്തി ഉരുട്ടുക. പാവ് കട്ടിയായി തുടങ്ങിയാൽ ഒന്ന് അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ