പച്ചക്കറി കുറുമ
കാരറ്റ് : 1
ബീൻസ് : 6 എണ്ണം
ഉരുളകിഴങ്ങ് : 1
പച്ചപട്ടാണി : 1/2 കപ്പ്
തക്കാളി : 1
വലിയ ഉള്ളി : 1
പട്ട : 1" കഷ്ണം
ഗ്രാമ്പൂ : 4 എണ്ണം
കുരുമുളക് : 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി : 1 ടീസ്പൂണ്‍
വെളുത്തുള്ളി : 3 അല്ലി
ചെറിയ ഉള്ളി : 2 എണ്ണം
ഇഞ്ചി : 1/2" കഷ്ണം
പച്ചമുളക് : 2 എണ്ണം
തേങ്ങ ചിരവിയത് : 1 കപ്പ്
അണ്ടിപരുപ്പ് : 6 എണ്ണം
കശ കശ : ഒരു നുള്ള്
എണ്ണ ആവശ്യത്തിന്
മല്ലിയില അലങ്കരിക്കാൻ
ചെയ്യുന്ന വിധം
കാരറ്റും ഉരുളകിഴങ്ങും ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
ബീൻസ് ചെറിയ കഷ്ണങ്ങളായി നുറുക്കുക. തക്കാളി നാലായി മുറിച്ചു വെക്കുക.
ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി പട്ടയും ഗ്രാമ്പുവും കുരുകുളകും വറുക്കുക. അതിൽ മല്ലിപൊടിയും ഇട്ടു അടുപ്പിൽ നിന്നും വാങ്ങിവെക്കുക. ഇതിന്റെ കൂടെ 2 ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്തി
അരക്കുക.
തേങ്ങയും അണ്ടിപരുപ്പും കശകശയും കൂടി അരച്ചുവെക്കുക.
പ്രഷർ കുക്കറിൽ പചക്കറികൾ അല്പം ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവിച്ചു വെക്കുക.
ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് അതിലിട്ട് വഴറ്റുക. അതിൽ അരച്ചുവെച്ച മസാല ചേർത്തി ഒന്നു കൂടി വഴറ്റി തക്കാളി ചേർക്കുക.
തക്കാളി ഉടഞ്ഞ ശേഷം വേവിച്ചുവെച്ച പച്ചക്കറികളും ചേർത്തി നന്നായി ഇളക്കുക. ഒന്ന് തിളച്ചശേഷം അരച്ച തേങ്ങയും ചേർത്തി നന്നായി ഇളക്കണം.ഒന്നുകൂടി തിളപ്പിച്ചശേഷം അടുപ്പിൽ നിന്നും മാറ്റി വിളമ്പുന്ന പാത്രത്തിൽ ആക്കി വെക്കുക. മല്ലിയില കൊണ്ടലങ്കരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ