2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

Stuffed kovakka fry







ആവശ്യമുള്ള സാധനങ്ങൾ :


കോവക്ക                                 : 10 എണ്ണം 
കടലപരുപ്പ്                             : 1 ടീസ്പൂൺ 
ഉഴുന്നുപരുപ്പ്‌                            : 1 ടീസ്പൂൺ 
ജീരകം                                   : 1/4 ടീസ്പൂൺ 
ചുവന്ന മുളക്                           : 4 എണ്ണം 
ചെറിയ ഉള്ളി                         : 5 എണ്ണം 
ഉപ്പ്‌ ആവശ്യത്തിന് 
എണ്ണ                                     : 3 ടീസ്പൂൺ 


ചെയ്യുന്ന വിധം:

കോവക്ക  കഴുകി  നാലായി   കീറി വെക്കണം. ഒരറ്റം വേർപെടുത്താതെ വേണം കീറി വെക്കാൻ.
ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി മുളകും കടലപരുപ്പും ഉഴുന്നുപരുപ്പും ജീരകവും ഉലുവയും വറുത്തു വെക്കുക. ഇതിൽ ചെറിയ ഉള്ളിയും ഉപ്പും  ചേർത്തി  അരച്ച് വെക്കുക.
കീറി വെച്ച കോവക്കയുടെ ഉള്ളിൽ ഈ അരച്ചുവെച്ച പേസ്റ്റ് നിറക്കുക.
ഒരു  ഫ്രൈപാനിൽ ബാക്കി എണ്ണ ചൂടാക്കി മസാല നിറച്ച കോവക്കകൾ നിരത്തിവെക്കുക.
അല്പം വെള്ളം തളിച്ചു കൊടുത്തു  പാൻ മൂടിവെച്ചു കോവക്ക വേവുന്നതു വരെ വെക്കുക. വെന്താൽ മൂടി തുറന്നു വെള്ളം വറ്റിച്ചു ബ്രൗൺ നിറം വരുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു  ഫ്രൈ ചെയ്യുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!


2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

Vellarikka Pachadi

വെള്ളരിക്ക പച്ചടി





ആവശ്യമുള്ള സാധനങ്ങൾ :


വെള്ളരിക്ക                                : 1/2 
തേങ്ങ ചിരവിയത്                     : കാൽ മൂടി 
പച്ചമുളക്                                  : 2 എണ്ണം 
തൈര്                                      : 1 കപ്പ് 
കടുക്                                       : 1/4 ടീസ്പൂൺ 

വറുക്കാൻ

കടുക്                                      : 1 ടീസ്പൂൺ 
ചുവന്ന മുളക്                            : 1 രണ്ടായി പൊട്ടിച്ചത്
എണ്ണ                                      : ഒരു ടീസ്പൂൺ
കറിവേപ്പില                            : ഒരു തണ്ട് 

ചെയ്യുന്ന വിധം :

വെള്ളരിക്ക തോലു കളഞ്ഞു ഘനമില്ലാതെ ചെറിയ ചതുര കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.   തേങ്ങ പച്ചമുളകും ജീരകവും കൂടി അരച്ചു വെക്കുക.
വെള്ളരിക്ക കഷ്ണങ്ങൾ ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക. വെന്ത ശേഷം അരച്ചുവെച്ച തേങ്ങ ചേർത്തി ഒന്ന് കൂടി രണ്ടു മിനിട്ടു തിളപ്പിക്കുക.  അവസാനം തൈര് ഉടച്ചു ചേർത്തുക. തിളക്കും മുമ്പേ അടുപ്പിൽ നിന്നും മാറ്റി വെക്കുക.
ഒരു ചീനചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകും മുളകു പൊട്ടിച്ചതും ചേർത്തി പൊട്ടുമ്പോൾ കറിവേപ്പിലയും ചേർത്തി കറിയിലേക്കൊഴിക്കുക.  ചോറിന്റെ കൂടെ കഴിക്കാൻ സ്വാദുണ്ടാവും.

2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

Kichadi

കിച്ചടി




ആവശ്യമുള്ള സാധനങ്ങൾ :


റവ                            : 1/2 കപ്പ് 
സേമിയ                    : 1/2 കപ്പ് 
വലിയ ഉള്ളി             : ഒരെണ്ണം 
തക്കാളി                    : ഒരു ചെറുത് 
കാരറ്റ്                       : ഒരു പകുതി
ബീൻസ്                   : 4 എണ്ണം  
പച്ച പട്ടാണി             : 6 എണ്ണം 
മഞ്ഞപ്പൊടി              : 1/8 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്
പച്ചമുളക്                  : 2 എണ്ണം 
ഇഞ്ചി                       : ഒരിഞ്ചു നീളത്തിൽ 
കടുക്                        : 1 ടീസ്പൂൺ 
ഉഴുന്ന്                       : 1 ടീസ്പൂൺ 
ചുവന്ന മുളക്             : 1 രണ്ടായി പൊട്ടിച്ചത്
എണ്ണ                       : 2 ടേബിൾസ്പൂൺ
കറിവേപ്പില    ഒരു തണ്ട് 
മല്ലിയില അരിഞ്ഞത്  : ഒരു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ               : 2 ടീസ്പൂൺ


ചെയ്യുന്ന വിധം :

റവ ഒരു ഫ്രൈ പാനിലിട്ടു വറുത്തു വെക്കുക.    സേമിയയും ഇളം ബ്രൗൺ നിറത്തിൽ വറുത്തു വെക്കുക.
ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വെക്കുക.
കാരറ്റും ബീൻസും ചെറുതായി  അരിഞ്ഞു  വെക്കുക. പട്ടാണി തോലു കളഞ്ഞു മണി എടുത്തു വെക്കുക.
 ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിക്കുക. അതിൽ ഉഴുന്നും ഇട്ടു മുളകു പൊടിച്ചതും ഇട്ടു ഒരു മിനിറ്റിനു ശേഷം കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും ഉള്ളി അരിഞ്ഞതും ചേർത്തി വഴറ്റുക. ഇതിൽ  ചെറുതായി അരിഞ്ഞ കാരറ്റും ബീൻസും ചേർത്തി പട്ടാണിയും ചേർത്തി ഇളക്കി ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി  ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ  വെക്കുക. 




അഞ്ചു മിനിട്ടു കഴിഞ്ഞ ശേഷം സേമിയ ചേർത്തുക. സേമിയ മൃദുവാകുമ്പോൾ വറുത്തു വെച്ച റവയും ചേർത്തി ഇളക്കി വെള്ളം വറ്റുമ്പോൾ മേലെ മല്ലിയില അരിഞ്ഞതും  അല്പം വെളിച്ചണ്ണയും തൂവി അടുപ്പിൽ നിന്നും വാങ്ങി വെക്കുക.  ചൂടോടെ തേങ്ങാ ചട്ണിയും കൂട്ടി കഴിക്കുക.

2018 ജൂലൈ 26, വ്യാഴാഴ്‌ച

Thakkali Seva






ആവശ്യമുള്ള സാധനങ്ങൾ :


നൂൽപുട്ട്  ചെറിയ കഷ്ണങ്ങളാക്കിയത്        : 2 കപ്പ് 
വലിയ ഉള്ളി                                            : 1 അരിഞ്ഞത് 
തക്കാളി                                                  : ഒരു വലുത് അരിഞ്ഞത്
പച്ചമുളക്                                                 : ഒരെണ്ണം അരിഞ്ഞത് 
മുളകുപൊടി                                             : 1/4 ടീസ്പൂൺ 
പെരുംജീരകം                                         : 1/4 ടീസ്പൂൺ 
മഞ്ഞപ്പൊടി                                            : 1/8 ടീസ്പൂൺ 
കടുക്                                                      : 1 ടീസ്പൂൺ 
ഉഴുന്നുപരുപ്പ്‌                                            : 1/2 ടീസ്പൂൺ 
എണ്ണ                                                      : 1 ടേബിൾസ്പൂൺ 
കറിവേപ്പില                                            : ഒരു തണ്ട് 
മല്ലിയില അരിഞ്ഞത്                               : ഒരു ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം :

ഒരു ഫ്രൈപാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിൽ ഉഴുന്ന് പരുപ്പും കറിവേപ്പിലയും പെരുംജീരകവും ചേർത്തി അഞ്ചു സെക്കന്റിനു ശേഷം അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ചേർത്തി ഒരു മിനിട്ടു  വഴറ്റുക.  ഇതിൽ  മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി  നന്നായി ഇളക്കുക.  ഇതിൽ അരിഞ്ഞ തക്കാളിയും ഉപ്പും ചേർത്തി,  തക്കാളി കുഴയുന്നതു വരെ വഴറ്റുക. 




 ഇതിൽ പൊട്ടിച്ചു വെച്ച നൂൽപുട്ടും ചേർത്തി  നന്നായി ഇളക്കുക.



 
 തീ കെടുത്തി വിളമ്പുന്ന പാത്രത്തിലേക്കു  മാറ്റുക. മല്ലിയില മേലെ തൂവി  ചൂടോടെ വിളമ്പുക.


2018 ജൂലൈ 24, ചൊവ്വാഴ്ച

Mysore Masala Dosa

മൈസൂർ മസാല ദോശ :



ആവശ്യമുള്ള സാധനങ്ങൾ :


ദോശ മാവിന്  വേണ്ടത് :

പുഴുങ്ങലരി                       : 2 കപ്പ് 
പച്ചരി                             : 1 കപ്പ് 
ഉഴുന്നുപരുപ്പ്                    : 1/2 കപ്പ് 
ഉലുവ                              : 2 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

ചെയ്യുന്ന വിധം :

പുഴുങ്ങലരിയും പച്ചരിയും കൂടി  വെള്ളത്തിൽ കുതിരാൻ  വെക്കുക. 
ഉഴുന്നും ഉലുവയും കൂടി കുതിരാനിടണം  2  മണിക്കൂർ കഴിഞ്ഞു ആദ്യം ഉഴുന്നും ഉലുവയും കൂടി അരച്ചെടുക്കുക. അതിനുശേഷം അരിയും അരച്ചെടുക്കണം.  രണ്ടു മാവും കൂടി കലർത്തി ഉപ്പും ചേർത്തി നന്നായി കലക്കി വെക്കുക.  ആറു  മണിക്കൂർ  പുളിക്കാൻ വെക്കണം. ആറു മണിക്കൂർ കഴിഞ്ഞാൽ മാവ് ഇരട്ടിയായി പൊങ്ങി വരും. ഇത് ഒന്നുകൂടി കലക്കി വെക്കുക.

മസാല ഉണ്ടാക്കാൻ വേണ്ടത് :

ഉരുളക്കിഴങ്ങു്                               : 2 എണ്ണം 
വലിയ ഉള്ളി                                : ഒരെണ്ണം 
പച്ചമുളക്                                     : 2 എണ്ണം 
ഇഞ്ചി  അരിഞ്ഞത്                      : 1 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                                : 1/8 ടീസ്പൂൺ
എണ്ണ                                          : 1 ടേബിൾസ്പൂൺ
കറിവേപ്പില                                : ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം 

ഉരുളക്കിഴങ്ങു്  കഴുകി  പ്രഷർ കുക്കറിൽ വേവിക്കുക.   ആറിയ ശേഷം കുക്കർ തുറന്ന് കിഴങ്ങിന്റെ തോലു കളഞ്ഞു  ഉടച്ചുവെക്കുക.
ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം അരിഞ്ഞു വെക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായ ശേഷം അരിഞ്ഞു വെച്ച  ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റുക. ഇതിൽ ഉടച്ചു വെച്ച  ഉരുളകിഴങ്ങ് ചേർത്തി നന്നായി മിക്സ് ചെയ്യുക.  ഒരു സ്പൂൺ വെള്ളം ചേർത്ത് മഞ്ഞപ്പൊടിയും ഉപ്പും ചേർത്തി നന്നായി ഇളക്കുക.





ചുവന്ന ചട്ണി ഉണ്ടാക്കുന്ന വിധം 

ചുവന്ന മുളക്                      : 5 എണ്ണം
ചെറിയ ഉള്ളി                    : 2 എണ്ണം
വെളുത്തുള്ളി                      : 4 എണ്ണം
ഉഴുന്നു പരുപ്പ്                     : ഒരു ടേബിൾസ്പൂൺ
ഉപ്പ്‌ അല്പം
എണ്ണ                                : 1/2 ടീസ്പൂൺ

ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ചു ചുവന്ന മുളകും ഉഴുന്നുപരുപ്പും വറുക്കുക. അതിൽ  ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു നന്നായി ഇളക്കിയ ശേഷം  സ്റ്റവ് കെടുത്തി ആറിയ ശേഷം ഉപ്പും ചേർത്തി നന്നായി അരച്ച് വെക്കുക.

ദോശക്കല്ല് അടുപ്പിൽ വെച്ചു ചൂടായ ശേഷം ഒരു കൈലു  മാവെടുത്തു ദോശക്കല്ലിൽ ഒഴിച്ചു ഘനമില്ലാതെ പരത്തുക.  അല്പം എണ്ണ ചുറ്റും തൂവിക്കൊടുക്കുക.





 ഒരു ഭാഗം വെന്തു തുടങ്ങുമ്പോൾ  ഒരു സ്പൂൺ ചുവന്ന ചട്ണി എടുത്തു ദോശക്കു മേലെ പരത്തി തേക്കുക. ഇതിനു മേലെ രണ്ടു  ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങു മസാല ഒരു ഭാഗത്തു വെച്ച്  മറ്റേ ഭാഗം മടക്കുക.




ഘനമില്ലാത്ത ദോശയായതു കൊണ്ട് തിരിച്ചാടാതെ തന്നെ രണ്ടുഭാഗവും വെന്തിട്ടുണ്ടാവും





തേങ്ങാ ചട്ണി കൂട്ടി ചൂടോടെ കഴിക്കാൻ  നന്നായിരിക്കും.

2018 ജൂലൈ 23, തിങ്കളാഴ്‌ച

Unnakkaya

ഉന്നക്കായ 




ആവശ്യമുള്ള സാധനങ്ങൾ 


നേന്ത്രപ്പഴം                      : ഒരെണ്ണം വലുത് 
തേങ്ങ ചിരവിയത്           : 2 ടേബിൾസ്പൂൺ 
വെല്ലം പൊടിച്ചത്           : 2 ടേബിൾസ്പൂൺ 
അണ്ടിപരുപ്പ്                  : 6 എണ്ണം 
മുന്തിരിങ്ങ                       : 6 എണ്ണം 
അവിൽ                          : 2 ടീസ്പൂൺ 
ഏലക്കാപ്പൊടി               : 1/2 ടീസ്പൂൺ 
നെയ്യ്                            : 1 ടീസ്പൂൺ
എണ്ണ   വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 


നേന്ത്രപ്പഴം മൂന്നായി മുറിച്ചു ആവിയിൽ വേവാൻ വെക്കുക.
അവിൽ കഴുകി വെക്കുക.  
ഒരു ഫ്രൈ പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപരുപ്പ് രണ്ടായി പൊട്ടിച്ചത്  ചേർത്തി ഒന്ന് വറുക്കുക.
ഇതിൽ മുന്തിരിങ്ങയും തേങ്ങയും ചേർത്തി ഇളക്കുക. ഒരു മിനിട്ടിനു ശേഷം വെല്ലപൊടിയും കഴുകി വെച്ച അവിലും ഏലക്കായ പൊടിയും ചേർത്തി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.
നേന്ത്രപ്പഴം വേവിച്ചത് നന്നായി ഉടക്കുക. അല്പം നെയ്യ് കൈയിൽ തടവി ഉടച്ച പഴം  കുഴച്ചുവെക്കുക.
ഇത് നാല് ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും കൈ കൊണ്ടു പരത്തി ഒരു സ്പൂൺ തേങ്ങാക്കൂട്ട് ഇതിൽ  വെച്ച്  അതു പതുക്കെ മൂടി അല്പം നീളത്തിൽ ഉരുട്ടി വെക്കുക.

 


ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ മെല്ലെ അതിൽ ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക.




വറുത്ത ഉരുളകൾ അധികമുള്ള എണ്ണ വലിച്ചെടുക്കാനായി ഒരു പേപ്പർ ടവ്വലിൽ വെക്കുക. അല്പം ആറിയ ശേഷം കഴിക്കാൻ നന്നായിരിക്കും. 





  • വെല്ലത്തിനു പകരം പഞ്ചസാര ചേർത്തിയും ഇതു തയ്യാറാക്കാവുന്നതാണ് .



2018 ജൂലൈ 20, വെള്ളിയാഴ്‌ച

Cauliflower Upperi


കോളിഫ്ലവർ ഉപ്പേരി 




ആവശ്യമുള്ള സാധനങ്ങൾ :


കോളിഫ്ലവർ                      : 1/2 
വലിയ ഉള്ളി                      : 1 
വെളുത്തുള്ളി                       : 3 അല്ലി 
മുളകുപൊടി                        : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                : 2 ടേബിൾസ്പൂൺ


ചെയ്യുന്ന വിധം :


കോളിഫ്ലവർ അല്ലികളാക്കി അടർത്തി,  ചെറുചൂടുവെള്ളത്തിൽ ഉപ്പും ചേർത്തി അതിൽ ഒരു ഇരുപതു മിനിട്ടു  നേരം  ഇട്ടു വെക്കുക.
ഉള്ളി ചെറുതായരിഞ്ഞു വെക്കുക.  വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. എന്നിട്ടു ഉള്ളി അരിഞ്ഞതും ഇതിൽ ചേർത്തി രണ്ടു മിനിട്ടു നേരം വീണ്ടും വഴറ്റുക. കോളിഫ്ലവർ വെള്ളം ഊറ്റിക്കളഞ്ഞു ഇതിൽ ചേർത്തി ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്തി പാത്രം മൂടി വെച്ച് അൽപനേരം വേവിക്കുക. കോളിഫ്ലവർ വെന്തു തുടങ്ങുമ്പോൾ മൂടി മാറ്റി വെച്ച് ബ്രൗൺ നിറം വരുന്നത് വരെ ചെറിയ തീയിൽ മൊരിച്ചെടുക്കുക. എണ്ണ പോരെങ്കിൽ അല്പം ചുറ്റും തൂവിക്കൊടുക്കുക. സ്വാദുള്ള കോളിഫ്ലവർ ഉപ്പേരി റെഡിയായി!