മൈസൂർ മസാല ദോശ :
ആവശ്യമുള്ള സാധനങ്ങൾ :
ദോശ മാവിന് വേണ്ടത് :
പുഴുങ്ങലരി : 2 കപ്പ്
പച്ചരി : 1 കപ്പ്
ഉഴുന്നുപരുപ്പ് : 1/2 കപ്പ്
ഉലുവ : 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം :
പുഴുങ്ങലരിയും പച്ചരിയും കൂടി വെള്ളത്തിൽ കുതിരാൻ വെക്കുക.
ഉഴുന്നും ഉലുവയും കൂടി കുതിരാനിടണം 2 മണിക്കൂർ കഴിഞ്ഞു ആദ്യം ഉഴുന്നും ഉലുവയും കൂടി അരച്ചെടുക്കുക. അതിനുശേഷം അരിയും അരച്ചെടുക്കണം. രണ്ടു മാവും കൂടി കലർത്തി ഉപ്പും ചേർത്തി നന്നായി കലക്കി വെക്കുക. ആറു മണിക്കൂർ പുളിക്കാൻ വെക്കണം. ആറു മണിക്കൂർ കഴിഞ്ഞാൽ മാവ് ഇരട്ടിയായി പൊങ്ങി വരും. ഇത് ഒന്നുകൂടി കലക്കി വെക്കുക.
മസാല ഉണ്ടാക്കാൻ വേണ്ടത് :
ഉരുളക്കിഴങ്ങു് : 2 എണ്ണം
വലിയ ഉള്ളി : ഒരെണ്ണം
പച്ചമുളക് : 2 എണ്ണം
ഇഞ്ചി അരിഞ്ഞത് : 1 ടേബിൾസ്പൂൺ
മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ
എണ്ണ : 1 ടേബിൾസ്പൂൺ
എണ്ണ : 1 ടേബിൾസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉരുളക്കിഴങ്ങു് കഴുകി പ്രഷർ കുക്കറിൽ വേവിക്കുക. ആറിയ ശേഷം കുക്കർ തുറന്ന് കിഴങ്ങിന്റെ തോലു കളഞ്ഞു ഉടച്ചുവെക്കുക.
ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം അരിഞ്ഞു വെക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റുക. ഇതിൽ ഉടച്ചു വെച്ച ഉരുളകിഴങ്ങ് ചേർത്തി നന്നായി മിക്സ് ചെയ്യുക. ഒരു സ്പൂൺ വെള്ളം ചേർത്ത് മഞ്ഞപ്പൊടിയും ഉപ്പും ചേർത്തി നന്നായി ഇളക്കുക.
ചുവന്ന ചട്ണി ഉണ്ടാക്കുന്ന വിധം
ചുവന്ന മുളക് : 5 എണ്ണം
ചെറിയ ഉള്ളി : 2 എണ്ണം
വെളുത്തുള്ളി : 4 എണ്ണം
ഉഴുന്നു പരുപ്പ് : ഒരു ടേബിൾസ്പൂൺ
ഉപ്പ് അല്പം
എണ്ണ : 1/2 ടീസ്പൂൺ
ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ചു ചുവന്ന മുളകും ഉഴുന്നുപരുപ്പും വറുക്കുക. അതിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു നന്നായി ഇളക്കിയ ശേഷം സ്റ്റവ് കെടുത്തി ആറിയ ശേഷം ഉപ്പും ചേർത്തി നന്നായി അരച്ച് വെക്കുക.
ദോശക്കല്ല് അടുപ്പിൽ വെച്ചു ചൂടായ ശേഷം ഒരു കൈലു മാവെടുത്തു ദോശക്കല്ലിൽ ഒഴിച്ചു ഘനമില്ലാതെ പരത്തുക. അല്പം എണ്ണ ചുറ്റും തൂവിക്കൊടുക്കുക.
ഒരു ഭാഗം വെന്തു തുടങ്ങുമ്പോൾ ഒരു സ്പൂൺ ചുവന്ന ചട്ണി എടുത്തു ദോശക്കു മേലെ പരത്തി തേക്കുക. ഇതിനു മേലെ രണ്ടു ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങു മസാല ഒരു ഭാഗത്തു വെച്ച് മറ്റേ ഭാഗം മടക്കുക.
ഘനമില്ലാത്ത ദോശയായതു കൊണ്ട് തിരിച്ചാടാതെ തന്നെ രണ്ടുഭാഗവും വെന്തിട്ടുണ്ടാവും

തേങ്ങാ ചട്ണി കൂട്ടി ചൂടോടെ കഴിക്കാൻ നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ