ഉന്നക്കായ
ആവശ്യമുള്ള സാധനങ്ങൾ
നേന്ത്രപ്പഴം : ഒരെണ്ണം വലുത്
തേങ്ങ ചിരവിയത് : 2 ടേബിൾസ്പൂൺ
വെല്ലം പൊടിച്ചത് : 2 ടേബിൾസ്പൂൺ
അണ്ടിപരുപ്പ് : 6 എണ്ണം
മുന്തിരിങ്ങ : 6 എണ്ണം
അവിൽ : 2 ടീസ്പൂൺ
ഏലക്കാപ്പൊടി : 1/2 ടീസ്പൂൺ
നെയ്യ് : 1 ടീസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
ചെയ്യുന്ന വിധം
നേന്ത്രപ്പഴം മൂന്നായി മുറിച്ചു ആവിയിൽ വേവാൻ വെക്കുക.
അവിൽ കഴുകി വെക്കുക.
ഒരു ഫ്രൈ പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപരുപ്പ് രണ്ടായി പൊട്ടിച്ചത് ചേർത്തി ഒന്ന് വറുക്കുക.
ഇതിൽ മുന്തിരിങ്ങയും തേങ്ങയും ചേർത്തി ഇളക്കുക. ഒരു മിനിട്ടിനു ശേഷം വെല്ലപൊടിയും കഴുകി വെച്ച അവിലും ഏലക്കായ പൊടിയും ചേർത്തി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.
നേന്ത്രപ്പഴം വേവിച്ചത് നന്നായി ഉടക്കുക. അല്പം നെയ്യ് കൈയിൽ തടവി ഉടച്ച പഴം കുഴച്ചുവെക്കുക.
ഇത് നാല് ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും കൈ കൊണ്ടു പരത്തി ഒരു സ്പൂൺ തേങ്ങാക്കൂട്ട് ഇതിൽ വെച്ച് അതു പതുക്കെ മൂടി അല്പം നീളത്തിൽ ഉരുട്ടി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ മെല്ലെ അതിൽ ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
വറുത്ത ഉരുളകൾ അധികമുള്ള എണ്ണ വലിച്ചെടുക്കാനായി ഒരു പേപ്പർ ടവ്വലിൽ വെക്കുക. അല്പം ആറിയ ശേഷം കഴിക്കാൻ നന്നായിരിക്കും.
- വെല്ലത്തിനു പകരം പഞ്ചസാര ചേർത്തിയും ഇതു തയ്യാറാക്കാവുന്നതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ