2014, മാർച്ച് 23, ഞായറാഴ്‌ച

Chicken biryani

ചിക്കൻ ബിരിയാണി



ആവശ്യമുള്ള സാധനങ്ങൾ

ബാസ്മതി അരി                : 2 കപ്പ്‌ 
വലിയ ഉള്ളി                   : 2എണ്ണം 
പച്ചമുളക്                        : 3 എണ്ണം
ചിക്കന്റെ  കാല്‌              : 3 എണ്ണം 
വെളുത്തുള്ളി അരച്ചത്‌      :1ടീസ്പൂണ്‍
ഇഞ്ചി അരച്ചത്‌               :1ടീസ്പൂണ്‍ 
പട്ട                                 :1/2"
ഗ്രാമ്പൂ                             : 4 എണ്ണം
വഴനയില(bayleaf)        : 1
മഞ്ഞപ്പൊടി                   :1/2ടീസ്പൂണ്‍
മുളകുപൊടി                    :1ടീസ്പൂണ്‍ 
െെതര്                           :1/2 കപ്പ്‌ 
മല്ലിപ്പൊടി                     :1ടീസ്പൂണ്‍
തക്കാളി                        : 2എണ്ണം 
ചിക്കൻ മസാല             : 1ടീസ്പൂണ്‍
നെയ്യ്                            : 2ടേബിൾ സ്പൂണ്‍ 
എണ്ണ                            : 4ടേബിൾസ്പൂണ്‍
പുതിനയില                   : 10 എണ്ണം 
വറുത്ത അണ്ടിപരുപ്പ്      : 10 എണ്ണം 
വലിയ ഉള്ളി -1              : ഘനമില്ലാതെ അരിഞ്ഞത്‌
മല്ലിയില അരിഞ്ഞത്‌      : അലങ്കരിക്കാൻ 
ഉപ്പു് ആവശ്യത്തിന് 


ചെയ്യുന്ന വിധം

കോഴിയുടെ കാലുകൾ, ഉപ്പും മഞ്ഞപ്പൊടിയും, അര ടീസ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും 2 ടേബിൾ സ്പൂണ്‍ െെതരും ചേർത്തു 30 മിനിട്ട് വെക്കുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ച് അതിൽ പട്ട, ഗ്രാമ്പൂ, വഴനയില എന്നിവ വതക്കി അതിൽ അരി ചേർത്ത് 2 മിനിട്ട് വഴറ്റി മാറ്റി വെക്കുക.

ഒരു പ്രഷർ പാനിൽ ഒരു ടേബിൾസ്പൂണ്‍ നെയ്യൊഴിച്ച് നീളത്തിൽ ഘനമില്ലതെ അരിഞ്ഞ ഉള്ളി ഇട്ട് വതക്കുക. നിറം മാറിവരുമ്പോൾ ഇഞ്ചി പേസ്റ്റ് , വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം പോവുന്നതു വരെ വഴറ്റുക. തീ കുറച്ച്,നീളത്തിലരിഞ്ഞ പച്ചമുളകും മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപൊടിയും ചിക്കൻ മസാലയും   ഉപ്പും ചേർത്തു വഴറ്റുക. ഇതിൽ പുതിനയിലയും തക്കാളി അരിഞ്ഞതും ചേർത്തണം. തക്കാളി നല്ലപോലെ കുഴഞ്ഞ പരുവമാകുമ്പോൾ ബാക്കി െെതരും മസാല ചേർത്ത ചിക്കൻ കഷ്ണങ്ങളും  ചേർക്കുക.

രണ്ടു മൂന്നു മിനിട്ടു വഴറ്റിയ ശേഷം അരി ചേർക്കുക. നന്നായി ഇളക്കി മൂന്നര കപ്പ്‌ വെള്ളവും ചേർത്തി മൂടി വെച്ച് ഒരു വിസിൽ വന്നാൽ തീ കുറച്ചു വെക്കുക. 8 മിനിട്ടു കഴിഞ്ഞാൽ സ്റ്റൗവിൽ നിന്നും ഇറക്കി വെക്കുക.
നെയ്യിൽ അണ്ടിപരുപ്പ് വറുത്തെടുക്കുക. അതേ നെയ്യിൽ ഉള്ളി അരിഞ്ഞതും വറുത്തു കോരുക.
തണുത്ത ശേഷം തുറന്ന് മല്ലിയിലയും, വറുത്ത അണ്ടിപരുപ്പും ഉള്ളിയും ഇട്ട് അലങ്കരിക്കുക.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ