അവിൽ ഉപ്പുമാവ് :
അവിൽ : 1കപ്പ്
ഉള്ളി : 1എണ്ണം
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1/4"കഷ്ണം
തേങ്ങ ചിരവിയത് : 2 ടേബിൾസ്പൂണ്‍
കടുക് :1/2 ടീസ്പൂണ്‍
ഉഴുന്നുപരുപ്പ് :1/2 ടീസ്പൂണ്‍
മഞ്ഞപ്പൊടി : ഒരു നുള്ള്
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില :1 തണ്ട്
എണ്ണ :1ടേബിൾ സ്പൂണ്‍
വറ്റൽ മുളക് :2 കഷ്ണം
നാരങ്ങനീര് :1ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
അവിൽ കഴുകി വെള്ളം വാലാൻ വെക്കുക.
ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടുമ്പോൾ മുളകും,ഉഴുന്നുപരുപ്പും കറിവേപ്പിലയും ഇട്ട് ഇളക്കി അതിൽ അരിഞ്ഞുവെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും മഞ്ഞപ്പൊടിയും ചേർത്തി നന്നായി വഴറ്റുക. ഇതിൽ ഉപ്പും ചേർത്തി കഴുകി വെച്ച അവിലും ഇട്ട് ഇളക്കുക. അടുപ്പിൽ നിന്നും വാങ്ങി തേങ്ങ ചിരവിയതും നാരങ്ങനീരും ചെർത്തി ചൂടോടെ വിളമ്പുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ