ചുട്ടരച്ച ചമ്മന്തി
കൊട്ട തേങ്ങ (കൊപ്ര) : 1/4 മൂടി
മാങ്ങ : ഒരു പകുതി
ചുവന്ന മുളക് : 3 എണ്ണം
ഉപ്പു് ആവശ്യത്തിന്
ചെയ്യുന്ന വിധം
മുളക് തീയിൽ ചുട്ടെടുക്കുക. അതുപോലെ കൊപ്രയും കഷ്ണങ്ങളാക്കി തീയിൽ ചുട്ടെടുക്കണം.
ചുട്ട മുളകും തേങ്ങയും മാങ്ങയും ഉപ്പും ചേർത്തി മിക്സിയിൽ നന്നായരച്ചെടുക്കുക.
പുളി കൂടുതലുള്ള മാങ്ങയാണെങ്കിൽ അല്പം കുറച്ചു ചേർത്താൽ മതി.
ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ