പപ്പായ മുളകുഷ്യം :
ആവശ്യമുള്ള സാധനങ്ങൾ
ചിനഞ്ഞ പപ്പായ : 1/2
തുവര പരുപ്പ് : 1/2 കപ്പ്
തേങ്ങ : 1 കപ്പ്
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ജീരകം : 1/4 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ : 1 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
ചുവന്ന മുളക് : 2 എണ്ണം
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
പപ്പായ തോലു കളഞ്ഞ് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിക്കുക.
പരുപ്പ് പ്രഷർ കുക്കറിൽ വേവിക്കുക. അതിൽ പപ്പായ കഷ്ണങ്ങളും ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി വേവിക്കുക. തേങ്ങയും ജീരകവും കൂടി നന്നായി അരച്ച് ഇതിൽ ചേർത്തി ഒന്നു തിളപ്പിക്കുക. അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
എണ്ണ ചൂടാക്കി കടുകും മുളകു പൊട്ടിച്ചതും കറിവേപ്പിലയും വറുത്തു കൂട്ടാനിൽ ചേർത്തുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ