മത്തൻ പച്ചടി :
മത്തൻ : 1/2 കിലോ
പച്ചമുളക് : 3 എണ്ണം
തേങ്ങ : 1 കപ്പ്
കടുക് : 1 ടേബിൾസ്പൂണ്‍
െെതര് : 1 കപ്പ്
ചുവന്ന മുളക് : 1 എണ്ണം
കറിവേപ്പില : ഒരു തണ്ട്
എണ്ണ : 1 ടേബിൾസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം :
മത്തൻ ചെറിയ ഘനമില്ലാത്ത ചതുര കഷ്ണങ്ങളാക്കി മുറിക്കുക.
തേങ്ങയും പച്ചമുളകും അരക്കുക. അരയാറാവുമ്പോൾ ഒരു ടീ സ്പൂണ്‍ കടുകും ചേർത്തി അരച്ച് മാറ്റിവെക്കുക.
മത്തൻ അല്പം വെള്ളമൊഴിച്ച് ഉപ്പും ചേർത്തു വേവിക്കുക. വെന്ത ശേഷം തേങ്ങ അരച്ചതും ചേർത്തി ഒന്നു തിളപ്പിക്കുക. ഒടുവിൽ തൈര് ഉടച്ച് അതും ചേർത്ത് തിളക്കുന്നതിനു മുമ്പ് അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ചുവന്ന മുളക് പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കറിയിൽ ചേർക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ