പൊക്കവട:
കടലമാവ് : 2 കപ്പ്
അരിപ്പൊടി : 1 കപ്പ്
മുളകുപൊടി : 1 ടേബിൾസ്പൂണ്‍
കായപ്പൊടി : 1 ടീസ്പൂണ്‍
ഉപ്പു് പാകത്തിന്
എണ്ണ പൊരിക്കാൻ വേണ്ടത്
ചെയ്യുന്ന വിധം :
കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും കായപ്പൊടിയും നന്നായി കലർത്തി ആവശ്യത്തിനു വെള്ളമൊഴിച്ച് കട്ടിയായി കുഴച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമുള്ള എണ്ണ ചൂടാക്കുക.
സേവനാഴിയിൽ പൊക്കവട ചില്ലിട്ട് കുറേശ്ശെ മാവെടുത്ത് നിറക്കുക, എന്നിട്ട് നല്ലപോലെ ചൂടായ എണ്ണയിലേക്കു പിഴിയുക. രണ്ടു ഭാഗവും ഒപ്പം ഇളം ബ്രൌണ്‍ നിറത്തിൽ മൊരിയിപ്പെച്ചെടുക്കുക.
മാവു മുഴുവൻ ഇതുപോലെ വറുത്തെടുക്കുക. ആറിയ ശേഷം വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ