ചെറുപയർ ഓലൻ :
ചെറുപയർ : 1 കപ്പ്
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി : 5 എണ്ണം
പച്ചമുളക് : 2 എണ്ണം
വെളിച്ചെണ്ണ : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില : ഒരു തണ്ട്
ചെയ്യുന്ന വിധം :
ചെറുപയർ ഒരു പ്രഷർ കുക്കറിൽ അല്പം വെള്ളം ചേർത്തു വേവിക്കുക.
വെന്ത പയറിൽ ഉപ്പും, മഞ്ഞപ്പൊടിയും, പച്ചമുളക് രണ്ടായി കീറിയതും ഉള്ളി നീളത്തിലരിഞ്ഞതും ചേർത്തി ഒന്നു കൂടി വേവിച്ച് അടുപ്പിൽ നിന്നും ഇറക്കി വെക്കുക. കറിവേപ്പിലയും വെളിച്ചണ്ണയും ചേർത്തി വിളമ്പുക.
ഇത് ഒരു കുറുകിയ കറിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ