2020, മേയ് 28, വ്യാഴാഴ്‌ച

Thenga vada




ആവശ്യമുള്ള സാധനങ്ങൾ:


പച്ചരി                                     : 2 കപ്പ് 
തേങ്ങ                                    : ഒരെണ്ണം ചിരകിയത് 
എള്ള്                                     : ഒരു ടീസ്പൂൺ 
ജീരകം                                  : ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്
എണ്ണ    വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം :

പച്ചരി ഒരു മണിക്കൂർ നേരത്തേക്ക് കുതിരാനിടുക. തേങ്ങ ചിരവി വെക്കുക.
അരി കുതിർന്ന ശേഷം അരിയും തേങ്ങയും  ഉപ്പും കൂടി നന്നായി അരക്കുക. വെള്ളം അധികം ചേർത്തരുത്. മാവ് അല്പം കട്ടിയായിരിക്കണം. അതുകൊണ്ട് അരക്കൻ ആവശ്യത്തിനു മാത്രം വെള്ളം ചേർക്കുക.
ഈ അരച്ച മാവിൽ  ജീരകവും എള്ളും ചേർത്തി നന്നായി mix ചെയ്തു വെക്കുക.





ഒരു നല്ല തുണി വിരിച്ചു ഒരു നെല്ലിക്ക വലുപ്പത്തിൽ മാവെടുത്തു  കൈകൊണ്ടു നന്നായി വട്ടത്തിൽ ഘനമില്ലാതെ പരത്തുക.   തുണിക്കു പകരം ഒരു പ്ലാസ്റ്റിക് ഷീറ്റായാലും മതി.



ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിന് എണ്ണ ചൂടാവാൻ വെക്കുക. നന്നായി ചൂടായാൽ മെല്ലെ ഓരോന്നായി എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. ഒരു പ്രാവശ്യം മൂന്നോ നാലോ എണ്ണം ഇട്ടു വറക്കാം. എണ്ണ മീഡിയം ചൂടിൽ വറുക്കുന്നതാണ് നല്ലത്. കരിഞ്ഞുപോവരുത്, ഇളം ബ്രൗൺ നിറം വരുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കാം. 
വൈകുന്നേരം കഴിക്കാൻ പറ്റിയ സ്വാദുള്ള ഒരു snack ആണ്.

2020, മേയ് 26, ചൊവ്വാഴ്ച

Paper Roast






ആവശ്യമുള്ള സാധനങ്ങൾ:

  • ദോശ മാവ്                       : 2 കപ്പ്  (Click here  to check how to make dosa batter)
  • എണ്ണ അല്ലെങ്കിൽ നെയ്‌   : 2 ടേബിൾസ്പൂൺ 
 

ചെയ്യുന്ന വിധം:

  • ദോശമാവ് നന്നായി ഇളക്കി ( മാവ് ഒരുപാട്  വെള്ളം പോലെ ആവരുത്, നല്ല കട്ടിയും ആവരുത് ) വെക്കുക.
  • ഒരു ദോശ തവ ചൂടാക്കി ഒരു കയിൽ മാവെടുത്തു തവയുടെ നടുവിൽ ഒഴിച്ച് കയിലിന്റെ അടിഭാഗം കൊണ്ട് ഘനമില്ലാതെ പരത്തുക. ചുറ്റും എണ്ണയോ നെയ്യോ തൂവിക്കൊടുക്കുക. 
 

  • കുറേശ്ശേ നിറം മാറിത്തുടങ്ങി മൊരിയുമ്പോൾ ഒരു ഓരത്തു നിന്നും മെല്ലെ മടക്കുക.  തേങ്ങാചട്ണി കൂട്ടി കഴിക്കാം.


2020, മേയ് 11, തിങ്കളാഴ്‌ച

Wheat Parotta




ആവശ്യമുള്ള സാധനങ്ങൾ :


  • ഗോതമ്പുപൊടി                             : 2 കപ്പ് 
  • ഉപ്പ് ആവശ്യത്തിന് 
  • ചെറുചൂടുള്ള വെള്ളം ആവശ്യത്തിന് 
  • എണ്ണ                                            : ഒരു ടേബിൾസ്പൂൺ 

ചെയ്യുന്ന വിധം :

  • ഗോതമ്പുപൊടി എടുത്തു ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തി സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചു വെച്ച് എണ്ണ തടവി കുറച്ചു സമയം മൂടിവെക്കുക.
  • ചെറുനാരങ്ങാവലുപ്പത്തിൽ ഒരു ഉരുള മാവ് ഇതിൽ നിന്നും എടുത്തു പരത്തി മേലെ എണ്ണയും അല്പം ഗോതമ്പുപൊടിയും തൂവി ഒരു അറ്റത്തു നിന്നും മടക്കി (ഞൊറിയുന്നതു പോലെ) വട്ടത്തിൽ മടക്കി വെക്കുക.
  •   ഇനി സാധാരണ ചപ്പാത്തി പരത്തുന്ന പോലെ പരത്തുക.
  • ദോശ തവ ചൂടാക്കി അതിൽ പരത്തിയ പൊറോട്ട  ഇട്ടു തിരിച്ചും മറിച്ചും ഇട്ട് ചുടുക.  
 


  • ഇതുപോലെ ബാക്കി കുഴച്ചുവെച്ച മാവു കൊണ്ട് ചുട്ടെടുക്കുക.
  • നല്ല ചിക്കൻ കറിയോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും കറിയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.



2020, മേയ് 8, വെള്ളിയാഴ്‌ച

Jeeraka Kanji




ആവശ്യമുള്ള സാധനങ്ങൾ :


  • ജീരകശാല അരി                         : 1/2 കപ്പ് 
  • തേങ്ങ  ചിരവിയത്                      : 1/2 കപ്പ് 
  • ജീരകം                                        : 1/2 ടീസ്പൂൺ 
  • ചെറിയ ഉള്ളി                               : 5 എണ്ണം 
  • നെയ്യ്                                           : 2 ടീസ്പൂൺ 
  • മഞ്ഞപ്പൊടി                                 : 1/4 ടീസ്പൂൺ 
  • ഉപ്പ് ആവശ്യത്തിന്
 

ചെയ്യുന്ന വിധം:


  • ജീരകശാല അരി നന്നായി കഴുകി ആവശ്യത്തിന് വെള്ളവും മഞ്ഞപ്പൊടിയും ചേർത്ത് വേവിക്കാൻ വെക്കുക.
  • തേങ്ങയും ജീരകവും 3 ഉള്ളിയും ചേർത്തി അരക്കുക.
  • കഞ്ഞി വെന്താൽ ഈ അരച്ച് വെച്ച തേങ്ങയും ഉപ്പും ചേർത്തി ഒരു രണ്ടു മിനിട്ടു കൂടി വേവിക്കുക. വെള്ളം പോരെങ്കിൽ അല്പം കൂടി ചേർക്കണം.
  • കഞ്ഞി വെന്ത ശേഷം അടുപ്പിൽ നിന്നും മാറ്റുക.
  • ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി  ബാക്കി ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തി മൂപ്പിച്ചു കഞ്ഞിയിൽ ചേർക്കുക.
  • ജീരകക്കഞ്ഞി റെഡി ആയി... നല്ല സ്വാദുള്ള കഞ്ഞിയാണിത്. ഒന്നും കൂടാതെ തന്നെ ഈ കഞ്ഞി കുടിക്കാൻ നല്ല സ്വാദുണ്ടാവും. വേണെങ്കിൽ പപ്പടം, അച്ചാർ അല്ലെങ്കിൽ ഉപ്പേരി എന്തെങ്കിലും കൂട്ടി കഴിക്കാവുന്നതാണ്.

Then mittai / Honey candy






aavsyamulla സാധനങ്ങൾ 


  • അരി                                 : 1 കപ്പ് 
  • ഉഴുന്ന്  തോലില്ലാത്തത്      : 1/4 കപ്പ് 
  • ഓറഞ്ച് കളർ                     : 1/8 ടീസ്പൂൺ
  • ബേക്കിംഗ് സോഡാ          : ഒരു നുള്ള് 
  • വറുക്കാൻ വേണ്ട എണ്ണ  
  • പഞ്ചസാര

ചെയ്യുന്ന വിധം 


  • ഉഴുന്നും അരിയും ഒരുമിച്ചു വെള്ളത്തിലിട്ടു 2 മണിക്കൂർ കുതിർത്തിയ ശേഷം അരക്കുക.
  • ഒരുപാടു വെള്ളം ചേർക്കണ്ട, ഇടത്തരം അയവു മതി. ഒരല്പം ഉപ്പു വേണമെങ്കിൽ  ചേർത്തി നന്നായി ഇളക്കണം.
  • പഞ്ചസാര അല്പം വെള്ളം ചേർത്തി  ഒരു രണ്ടു മിനിട്ടു തിളപ്പിക്കുക.  പാവാക്കണ്ട ആവശ്യമില്ല, പക്ഷെ സിറപ്പ് ആവണം.
  • എണ്ണ ഒരു പാനിൽ ചൂടാക്കാൻ വെക്കുക.  മിതമായി   ചൂടായാൽ കൈ വെള്ളത്തിൽ നനച്ചു   കുറേശ്ശേ മാവെടുത്തു ഓരോ ചെറിയ ഉരുളകളാക്കി  എണ്ണയിൽ ഇട്ടു  വറുക്കുക. വറുത്ത ഉരുളകൾ സിറുപ്പിൽ ഇട്ടു ഒരു പത്തുമിനിറ്റ് ഇട്ടുവെക്കുക. ഒന്നിളക്കി കൊടുക്കണം. സിറപ്പ് ഇളം ചൂടുണ്ടാവണം.
  •  സിറപ്പിൽ നിന്നും കോരിയെടുത്തു അല്പം പഞ്ചസാര മേലെ തൂവുക.
  • നല്ല സ്വാദുള്ള തേൻ മിട്ടായി റെഡി ആയി!