2015 ജൂൺ 13, ശനിയാഴ്‌ച

Uluva dosa

ഉലുവ ദോശ 

ആവശ്യമുള്ള സാധനങ്ങൾ 

ഇഡ്ഡലി അരി                 : 3 കപ്പ്‌ 
ഉലുവ                            : 1/4 കപ്പ്‌ 
ഉപ്പു് ആവശ്യത്തിന്
നല്ലെണ്ണ  ആവശ്യത്തിന് 


ചെയ്യുന്ന വിധം

അരിയും ഉലുവയും കഴുകി   ഒരുമിച്ചു രണ്ടു മണിക്കൂർ  വെള്ളത്തിൽ കുതിരാനിടുക. 
കുതിർന്ന അരി നന്നായി കഴുകി മിക്സിയിലൊ അല്ലെങ്കിൽ   െെഗ്രന്ററിലോ മയത്തിൽ  അരച്ചു  വെക്കുക. ഉപ്പും ചേർത്തി പുളിക്കാൻ വെക്കുക. വൈകിട്ട് അരച്ചാൽ രാവിലേക്ക്  പാകം ശരിയായിരിക്കും.




ഒരു കുഴിയുള്ള ദോശക്കല്ലിൽ  ഒരു കയിൽ നിറയെ മാവെടുത്ത്‌ ഒഴിച്ച് ചെറുതായി പരത്തുക,




ചുറ്റും അല്പം നല്ലെണ്ണ ഒഴിച്ച് ഒരു മൂടി കൊണ്ട് മൂടി വെക്കുക.   ചുറ്റും ഇളം ബ്രൌണ്‍ നിറം വരുമ്പോൾ മൂടി മാറ്റി തിരിച്ചടാം, തിരിചിട്ടില്ലെങ്കിലും കുഴപ്പമില്ല, മൂടിയതു കൊണ്ട് വെന്തിട്ടുണ്ടാവും. കല്ലിൽ നിന്നു  മാറ്റി ബാക്കി മാവും ഇതേ പോലെ ദോശയുണ്ടാക്കുക.  ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാൻ നന്നായിരിക്കും.












2015 ജൂൺ 12, വെള്ളിയാഴ്‌ച

Kumbalanga ( White pumpkin) mulagushyam


കുമ്പളങ്ങ മുളകുഷ്യം 




ആവശ്യമുള്ള സാധനങ്ങൾ :


കുമ്പളങ്ങ                   : 1/2   കിലോ
തുവര പരുപ്പ്              : 1/2 കപ്പ്‌ 
തേങ്ങ ചിരവിയത്     : 1 കപ്പ്‌ 
ജീരകം                     : 1/4  ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
മഞ്ഞപ്പൊടി             : 1/8 ടീസ്പൂണ്‍ 
മുളകുപൊടി              : 1 ടീസ്പൂണ്‍ 
കറിവേപ്പില             : ഒരു തണ്ട് 
കടുക്                      : 1/2 ടീസ്പൂണ്‍ 
ചുവന്ന മുളക്            : 2 എണ്ണം
എണ്ണ                      : 1 ടീസ്പൂണ്‍


ചെയ്യുന്ന വിധം

കുമ്പളങ്ങ ചെറിയ ചതുര കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.
തേങ്ങയും ജീരകവും ഒന്നിച്ചു മയത്തിൽ അരച്ച് വെക്കുക.
തുവരപരുപ്പ് ആവശ്യത്തിനു വെള്ളം ചേർത്തി മയത്തിൽ വേവിക്കുക.  ഇതിൽ കുമ്പളങ്ങ അരിഞ്ഞതും ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി  വേവിക്കുക.   ഇതിൽ അരച്ച തേങ്ങയും ചേർത്തി നന്നായി ഇളക്കുക. 
ഇതൊരു കുറുകിയ കറിയാണ് , അതനുസരിച്ചു  പാകത്തിൽ വെള്ളം ചേർത്തി നന്നായി ഇളക്കി തിളപ്പിക്കുക.
ഒരു ചീനചട്ടിയിൽ എണ്ണ  ചൂടാക്കി കടുകിട്ടു പൊട്ടുമ്പോൾ മുളകു രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഈ കറിയിൽ ഒഴിക്കുക.  മുളകുഷ്യം തയാർ!




2015 ജൂൺ 9, ചൊവ്വാഴ്ച

Semiya Halwa

സേമിയ ഹൽവ 




സേമിയ                   : 1 കപ്പ്‌ 
പഞ്ചസാര               : 3/4 കപ്പ്‌ 
നെയ്യ്                      : 2 ടേബിൾസ്പൂണ്‍ 
അണ്ടിപരുപ്പ്           : 10 എണ്ണം 
ഏലക്കായ              : 4 എണ്ണം 


ചെയ്യുന്ന വിധം

ഒരു പാൻ ചൂടാക്കി സേമിയ അതിലിട്ടു  ഇളം ബ്രൌണ്‍ നിറം വരുന്നതു വരെ വറുത്തു  വെക്കുക.




 നെയ്യ്  ചൂടാക്കി അണ്ടിപരുപ്പു  വറുക്കുക. വറുത്ത അണ്ടിപരുപ്പു നെയ്യിൽ നിന്നും മാറ്റിയ ശേഷം അതിൽ 3 കപ്പ്‌ വെള്ളം ഒഴിച്ചു തിളക്കുമ്പോൾ വറുത്ത സേമിയ ചേർത്തി വേവിക്കുക. വെന്ത ശേഷം പഞ്ചസാര ചേർത്തി നന്നായി ഇളക്കുക.




പഞ്ചസാര അലിഞ്ഞ ശേഷം ചെറിയ തീയിൽ രണ്ടു  മിനിട്ട് ഇളക്കിയ ശേഷം തീയിൽ നിന്നും മാറ്റുക.
നല്ല നിറം വേണമെങ്കിൽ രണ്ടു തുള്ളി കളർ ചേർത്താം.
വറുത്ത അണ്ടിപരുപ്പു കൊണ്ടലങ്കരിക്കുക. സേമിയ ഹൽവ  റെഡി!!


 

2015 ജൂൺ 3, ബുധനാഴ്‌ച

Veluthulli pickle / Garlic pickle

വെളുത്തുള്ളി അച്ചാർ





ആവശ്യമുള്ള സാധനങ്ങൾ :

വെളുത്തുള്ളി                 : 2 കുടം (ബൾബ്‌)
മുളകുപൊടി                  : 1ടേബിൾസ്പൂണ്‍ 
ഉലുവ                           : 1/4 ടീസ്പൂണ്‍ 
നല്ലെണ്ണ                       : 3 ടേബിൾസ്പൂണ്‍ 
പുളി പേസ്റ്റ്                   : 1/4 ടീസ്പൂണ്‍ 
ഉപ്പു്     ആവശ്യത്തിന്

ചെയ്യുന്ന വിധം :

ഉലുവ ചീനച്ചട്ടിയിലിട്ടു എണ്ണയില്ലാതെ വറുത്തു പൊടിക്കുക.
വെളുത്തുള്ളി അല്ലികളാക്കുക, വലിയ അല്ലിയാണെങ്കിൽ ഒന്നു നീളത്തിൽ അരിയുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക. 








വെളുത്തുള്ളി എണ്ണയിൽ നിന്നും മാറ്റിയ ശേഷം അതിൽ മുളകുപൊടിയും ഉലുവാപ്പൊടിയും  കായവും ഇടുക. ഇതിൽ പുളി പേസ്റ്റും ഉപ്പും ചേർത്തി നന്നായി ഇളക്കിയ ശേഷം വറുത്ത വെളുത്തുള്ളി ചേർത്തി ഇളക്കുക. 
പുളിക്കു പകരം വിനിഗർ ചേർത്താലും മതി.
നന്നായി ആറിയ ശേഷം വെള്ളമില്ലാത്ത കുപ്പിയിലേക്കു മാറ്റുക.



2015 മേയ് 28, വ്യാഴാഴ്‌ച

Kollu upperi / Muthira upperi

കൊള്ള് / മുതിര ഉപ്പേരി :

 




ആവശ്യമുള്ള സാധനങ്ങൾ :


കൊള്ള് / മുതിര                     : 1 കപ്പ്‌  
ചുവന്ന മുളക്                         : 4-5 
ചെറിയ ഉള്ളി                       : 6 എണ്ണം 
ഉപ്പു്    ആവശ്യത്തിന് 
എണ്ണ                                   : 2 ടേബിൾ സ്പൂണ്‍ 




ചെയ്യുന്ന വിധം :

കൊള്ള്  നന്നായി കഴുകി വെക്കുക. കുറച്ചു നേരം വെള്ളത്തിൽ കുതിർത്തി  വെച്ചാൽ പെട്ടെന്നു വെന്തു കിട്ടും.
ഉള്ളിയും മുളകും ചേർത്തു ചതച്ചു  വെക്കുക.

 കൊള്ള് പ്രഷർ കുക്കറിൽ ആവശ്യത്തിനു വെള്ളവും  ഉപ്പും ചേർത്തി നന്നായി വേവിക്കുക. ജാസ്തി വെള്ളമുണ്ടെങ്കിൽ ഊറ്റിക്കളയുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചതച്ച ഉള്ളിയും മുളകും വഴറ്റുക. ഇതിൽ വേവിച്ച കൊള്ളൂ ചേർത്തി അൽപനേരം നന്നായി ഇളക്കുക.   ആവശ്യമുണ്ടെങ്കിൽ അല്പം എണ്ണ ചേർത്താം. 



ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2015 ഫെബ്രുവരി 25, ബുധനാഴ്‌ച

Rava dosa

റവ ദോശ

ആവശ്യമുള്ള സാധനങ്ങൾ :

 

റവ                     : 1/2  കപ്പ്‌ 
മൈദാ                : 1/4 കപ്പ്‌ 
അരിപ്പൊടി        : 1/2 കപ്പ്‌ 
ഉപ്പു്  ആവശ്യത്തിന് 
കുരുമുളക്           : 1 ടീസ്പൂണ്‍ 
ജീരകം              : 1/4 ടീസ്പൂണ്‍ 
പച്ചമുളക്           : 2എണ്ണം 
ഇഞ്ചി                : 1"കഷ്ണം 


ചെയ്യുന്ന വിധം :


റവയും  അരിപ്പൊടിയും  മൈദയും  ഉപ്പും  പച്ചമുളക് അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും ജീരകവും കുരുമുളകും എല്ലാം കൂടി കലർത്തി വെള്ളവും ചേർത്ത് മാവാക്കി വെക്കുക. മാവ് തീരെ കട്ടിയില്ലാതെ നേർത്തതായി കലക്കണം.
ദോശക്കല്ല് ചൂടാക്കി ഒരു കയിൽ മാവെടുത്ത്‌ ദോശക്കല്ലിൽ ഒഴിച്ച് ദോശകല്ല്‌ ചുറ്റുക.  എണ്ണ കുറേശ്ശെ ചുറ്റും തൂവുക.



 നന്നായി മൊരിഞ്ഞു ഇളം ബ്രൌണ്‍ നിറമായാൽ മടക്കി കല്ലിൽ നിന്നും മാറ്റുക.  ബാക്കി മാവും ഇതുപോലെ ചെയ്യുക.  ചൂടോടെ തേങ്ങ ചട്ണിയോ കാരറ്റ് ചട്ണിയോ കൂട്ടി കഴിക്കുക.




2015 ജനുവരി 19, തിങ്കളാഴ്‌ച

Gulab jamoon



ഗുലാബ് ജാമൂണ്‍




ഗുലാബ് ജാമൂണ്‍ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഗിറ്റ്സ്  റെഡി മെയിഡ് പാക്കറ്റ് പൊടി  വാങ്ങിയാണ് ഞാൻ ഉണ്ടാക്കിയത്. 
അല്ലാതെ ഖോയയും മൈദയും ബേകിങ്ങ് സോഡയും ചേർത്തിയും  ജാമൂണ്‍  ഉണ്ടാക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ :


ഗുലാബ് ജാമൂണ്‍ മിക്സ്‌                    : 200 ഗ്രാം 
പഞ്ചസാര                                    : 3/4 കിലോ
പാല്                                           : കുറച്ച് 
ഏലക്ക                                       :10 എണ്ണം
എണ്ണ വറുക്കാൻ ആവശ്യത്തിന്



ചെയ്യുന്ന വിധം :



ഒരു പാനിൽ പഞ്ചസാരയും അല്പം വെള്ളവും ഒഴിച്ചു തിളപ്പിക്കുക. ഇതിൽ ഏലക്കായ പൊടിച്ചതും ചേർക്കുക. അഞ്ചു മിനിട്ട് തിളപ്പിച്ച ശേഷം സ്റ്റവ് ഓഫ്‌ ചെയ്തു വെക്കുക. 
ഗുലാബ് ജമൂണ്‍ മിക്സിൽ പാല് കുറേശ്ശെ ചേർത്തു മൃദുവായി കുഴച്ചു വെക്കുക. ഒരിഞ്ചു നീളത്തിൽ ചെറുതായി ഉരുളകളാക്കി വെക്കുക.




ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലഞ്ചു ഉളുകൾ ഇട്ടു ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക. ഇങ്ങിനെ മാവ് മുഴുവൻ ഉരുളകളാക്കി  വറുത്തു വെക്കുക.


വറുത്തു വെച്ച ഉരുളകൾ ഇളം ചൂടുള്ള പഞ്ചസാര പാനിയിൽ ഇട്ടു വെക്കുക.
ഒരു മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിക്കാം. കൂടുതൽ സമയം പഞ്ചസാര ലായിനിയിൽ ഇട്ടു വെച്ചാൽ ഒന്നുകൂടി നന്നായിരിക്കും.
തണുപ്പിച്ചോ ചൂടോടെയോ കഴിക്കാം.