2017 ഒക്‌ടോബർ 29, ഞായറാഴ്‌ച

Idli Upma






ആവശ്യമുള്ള സാധനങ്ങൾ :


ഇഡ്ഡലി                            : 4 എണ്ണം 
ചെറിയ ഉള്ളി                  : 5 എണ്ണം 
പച്ചമുളക്                        : 2 എണ്ണം 
വെളിച്ചെണ്ണ                    : 3 ടേബിൾസ്പൂൺ 
കടുക്                              : 1/2 ടീസ്പൂൺ 
ഉഴുന്നുപരിപ്പ്                   : ഒരു ടീസ്പൂൺ  
മുളകുപൊടി                   : ഒരു നുള്ള് 
കായപ്പൊടി                      : ഒരു നുള്ള് 
കറിവേപ്പില                      : 1 തണ്ട് 



ചെയ്യുന്ന വിധം :


ഇഡ്ഡലി  ചെറിയ കഷ്ണങ്ങളാക്കി പൊട്ടിച്ചെടുക്കുക,  മുളകുപൊടി മേലെ തൂവി കലർത്തിവെക്കുക.
ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിക്കുക. ഇതിൽ കറിവേപ്പിലയും ഉള്ളി അരിഞ്ഞതും ചേർത്തി വഴറ്റുക.






 അല്പം വഴറ്റിയതും പച്ചമുളകും ചേർത്തി ഒന്നുകൂടി വഴറ്റിയ ശേഷം കായപ്പൊടിയും ഇഡ്ഡലി പൊട്ടിച്ചതും ചേർത്തി നന്നായി ഇളക്കുക. എണ്ണ പോരെങ്കിൽ അല്പം കൂടി ചേർത്താവുന്നതാണ്. 






ഒരു മൂന്നു മിനിട്ടു നേരം ചെറിയ തീയിൽ വെച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. വൈകുന്നേരം കഴിക്കാൻ ഒരു നല്ല പലഹാരമാണ്. 





2017 ഒക്‌ടോബർ 28, ശനിയാഴ്‌ച

Thakkali Rasam


തക്കാളി രസം 




ആവശ്യമുള്ള സാധനങ്ങൾ :


തക്കാളി                     : 3 എണ്ണം 
വേവിച്ച പരുപ്പ്           : 2 ടേബിൾസ്പൂൺ 
പുളി                           : ഒരു നാരങ്ങാ വലുപ്പത്തിൽ 
മുളകുപൊടി             : ഒരു ടീസ്പൂൺ 
മല്ലിപ്പൊടി                  : ഒരു ടീസ്പൂൺ 
മഞ്ഞപ്പൊടി              : ഒരു നുള്ള് 
വെല്ലം                         : ഒരു ചെറിയ കഷ്ണം 
നെയ്യ്                        : ഒരു ടീസ്പൂൺ 
കടുക്                        : അര ടീസ്പൂൺ 
ജീരകം                       : ഒരു നുള്ള് 
കായപ്പൊടി               : ഒരു നുള്ള് 
കറിവേപ്പില               : ഒരു തണ്ട് 
ഉപ്പ്   ആവശ്യത്തിന് 
ചുവന്ന മുളക്          ; 2 എണ്ണം രണ്ടായി പൊട്ടിച്ചത് 
മല്ലിയില                    ; രണ്ടു തണ്ട് 


ചെയ്യുന്ന വിധം :


സാംബാറിനു പെരുപ്പ് വേവിക്കുന്ന സമയത്തു ഒരു രണ്ടു ടേബിൾസ്പൂൺ പരുപ്പ്  അതിലെ വെള്ളത്തോടെ എടുത്തു അതിൽ ഒരു തക്കാളി ഉടച്ചു ചേർത്തി മാറ്റി വെക്കുക.
പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം  പിഴിഞ്ഞെടുത്തു വെക്കുക.
പുളിവെള്ളത്തിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും വെല്ലവും ബാക്കി രണ്ടു തക്കാളി അരിഞ്ഞതും ചേർത്തി  അഞ്ചു മിനിട്ടു തിളപ്പിക്കുക.
ഇതിൽ പരുപ്പ് വെള്ളത്തിൽ തക്കാളി ചേർത്തതും ഒഴിക്കുക. ഒരു മിനിട്ടു കൂടി അടുപ്പിൽ വെച്ചു തിള വരും മുൻപേ അടുപ്പിൽ നിന്നും മാറ്റുക.






ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടായാൽ  കടുകിട്ടു പൊട്ടിക്കുക.  ഇതിൽ ചുവന്ന മുളകു  പൊട്ടിച്ചതും  കറിവേപ്പിലയും  ചേർത്തി  രസത്തിലേക്കൊഴിക്കുക. മേലെ മല്ലിയില അരിഞ്ഞതും തൂവുക.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!

2017 ഒക്‌ടോബർ 14, ശനിയാഴ്‌ച

Mutton Biryani






ആവശ്യമുള്ള സാധനങ്ങൾ :


ആട്ടിറച്ചി                                        : 1/2  കിലോ 
തൈര്                                            : 1/2 കപ്പ് 
മുളകുപൊടി                                 : 1 ടീസ്പൂൺ 
മീറ്റ് മസാല                                    :  1 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                                 : 1/4 ടീസ്പൂൺ 
ഉപ്പ്‌  ആവശ്യത്തിന് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്      : 1 ടേബിൾസ്പൂൺ 


ആട്ടിറച്ചി നന്നായി കഴുകി ബാക്കി എല്ലാ ചേരുവകളും ഇതിൽ ചേർത്തി നന്നായി കലർത്തി ഒരു മണിക്കൂർ വെക്കുക.


മറ്റു ചേരുവകൾ :


ബാസ്മതി  അരി                               : 2 കപ്പ് 
നെയ്യ്                                               : 1 ടേബിൾസ്പൂൺ 
പട്ട                                                     : ഒരിഞ്ചു നീളത്തിൽ 
ഗ്രാംപൂ                                              : 4 എണ്ണം 
ഏലക്കായ                                        : 4 എണ്ണം 
വഴനയില (bay leaf)                         : ഒരെണ്ണം 
മട്ടൺ മസാല                                   : 1 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ഉള്ളി                                                 : 1 വലുത് 
തക്കാളി                                           : 1 വലുത് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്         : 1 ടേബിൾസ്പൂൺ 
പച്ചമുളക് നീളത്തിൽ അരിഞ്ഞത്: ഒരെണ്ണം 
എണ്ണ                                                : 4 ടേബിൾസ്പൂൺ 
ഗരം മസാല                                     : 1 ടീസ്പൂൺ 
മല്ലിയില അരിഞ്ഞത്                      : 1 ടേബിൾസ്പൂൺ 
പുതിനയില അരിഞ്ഞത്                : 1 ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം   :


അരി  വെള്ളത്തിൽ അരമണിക്കൂർ വെള്ളത്തിലിട്ടു വെക്കുക.
ഒരു പാത്രത്തിൽ നെയ്യു ചൂടാക്കി പട്ടയും ഗ്രാന്പുവും വഴനയിലയും ഒരു  മിനിട്ടു വറുത്ത ശേഷം അഞ്ചോ ആറോ കപ്പ് വെള്ളം ഒഴിച്ച് ഉപ്പിട്ട് തിളപ്പിക്കുക. മുക്കാൽ വേവാകുമ്പോൾ  വെള്ളത്തിൽ നിന്നും കോരി മാറ്റി വെക്കുക.

ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക.  തക്കാളി ചെറുതായി അരിഞ്ഞു വെക്കുക.

തിരുമ്മി വെച്ച ആട്ടിറച്ചി ഒരു പ്രഷർ കുക്കറിൽ അല്പം വെള്ളം വേവാൻ വെക്കുക. അഞ്ചോ ആറോ വിസിൽ വന്നാൽ അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വെക്കുക.

ഒരു ബിരിയാണി പോട്ടിൽ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച ഉള്ളി ഇളം ബ്രൗൺ നിറത്തിൽ വറുക്കുക. ഇതിൽ നിന്നും പാതി മാറ്റിവെക്കുക. ബാക്കി ഉള്ളിയുടെ കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക. ഇതിൽ പച്ചമുളകു ചേർത്തി തീ കുറച്ചു മട്ടൺ മസാല ചേർത്തി ഒരു മിനിട്ടു  നന്നായി ഇളക്കിയ ശേഷം തക്കാളിയും ഉപ്പും  ചേർക്കുക. തക്കാളി കുഴഞ്ഞ ശേഷം കുക്കർ തുറന്നു വെന്ത മട്ടൺ വെള്ളത്തോടെ തന്നെ ഇതിലേക്ക് ചേർക്കുക. മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും ചേർത്തി ഇളക്കി അടുപ്പിൽ വെച്ച് വെള്ളം വറ്റിയാൽ തീ കെടുത്തി വെക്കുക. പാത്രത്തിൽ ഒപ്പ്പം നിരത്തിയ ശേഷം മേലെ ചോറും  ഒപ്പം നിരത്തി വെക്കുക.
 അല്പം മല്ലിയിലയും പുതിനയിലയും അരിഞ്ഞതും,  മാറ്റി വെച്ച ഉള്ളി വറുത്തുവെച്ചതും മേലെ തൂവുക.  ഒരു സ്പൂൺ നെയ്യ് മേലെ തൂവി പാത്രം നന്നായി മൂടി ചെറിയ തീയിൽ അഞ്ചു മിനിട്ടു കൂടി വെച്ച ശേഷം തീ കെടുത്തുക.  അല്പം കഴിഞ്ഞു പാത്രം തുറന്ന് മെല്ലെ ഇളക്കി ചൂടോടെ വിളംബാം.

 

2017 ഒക്‌ടോബർ 11, ബുധനാഴ്‌ച

Vegetabla Biryani (without oil)





ആവശ്യമുള്ള സാധനങ്ങൾ : 

ബാസ്മതി അരി                                :  1 കപ്പ് 
കാരറ്റ്                                               :  1 ഇടത്തരം 
ബീൻസ്                                            :  100 ഗ്രാം 
ഉള്ളി                                                  :  3 എണ്ണം 
തക്കാളി                                            :  3 എണ്ണം 
തേങ്ങ ചിരവിയത്                            : 1/2  കപ്പ് 
പച്ചമുളക്                                           : 2 എണ്ണം 
ഇഞ്ചി                                                 : 1 ഇഞ്ച് നീളത്തിൽ 
വെളുത്തുള്ളി                                     : 5 എണ്ണം
മല്ലിയില/പുതിന  അരിഞ്ഞത്          : 1/4 കപ്പ് 
മഞ്ഞപ്പൊടി                        : 1/4 ടീസ്പൂൺ  
പട്ട,,ഗ്രാമ്പൂ,  ഏലക്ക പൊടിച്ചത്   : 1 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്
നാരങ്ങ നീര്                       ഒരു ടേബിൾസ്പൂൺ


ചെയ്യുന്ന വിധം 


കാരറ്റും ബീൻസും ഉള്ളിയും തക്കാളിയും  അരിയുക .
ബാസ്മതി അരി 20 മിനിറ്റു വെള്ളത്തിലിട്ടു വെക്കുക. 
ഒരു ഉരുളി  അടുപ്പിൽ വെച്ചു ചൂടായ ശേഷം പച്ചക്കറികൾ അതിലിട്ടു അല്പം വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി  അടച്ചു വെച്ചു വേവിക്കുക. വെന്ത ശേഷം തുറന്നു വെച്ച്  വെള്ളം വറ്റിക്കുക. ഇതിൽ പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേർക്കുക. ബാക്കി പകുതി പട്ടയും മറ്റും പൊടിച്ചതും ചേർത്തി നന്നായി ഇളക്കുക. ഇതിൽ  തേങ്ങ ചേർത്തി, മല്ലിയില അരിഞ്ഞതും പുതിന അരിഞ്ഞതും ചേർത്തി   പകുതി നാരങ്ങാ നീരും ചേർത്തി നന്നായി ഇളക്കി അടുപ്പു ഓഫ് ചെയ്യുക.



മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്  അരി കഴുകിയതു  ചേർത്തി അല്പം ഉപ്പും അര സ്പൂൺ പട്ട ഗ്രാമ്പൂ പൊടിച്ചതും ചേർക്കുക.  നാരങ്ങാ നീരും ചേർത്തി മുക്കാൽ വേവാകുമ്പോൾ അടുപ്പു ഓഫ് ചെയ്യുക.
ഒരു പരന്ന പാത്രത്തിൽ പച്ചക്കറികൾ നിരത്തി മേലെ ചോറും നിരത്തി മൂടി വെക്കുക.
അല്പം കഴിഞ്ഞു വിളംബാം. രുചിയുള്ള  ബിരിയാണി റെഡി !!






2017 ഓഗസ്റ്റ് 16, ബുധനാഴ്‌ച

Ragi seva


കോറ സേവ




ആവശ്യമുള്ള സാധനങ്ങൾ :


റാഗിപ്പൊടി/ കോറപ്പൊടി      : 1 കപ്പ് 
ഉപ്പ്‌ ആവശ്യത്തിന് 
വെള്ളം ആവശ്യത്തിന് 
എണ്ണ  1/2 ടീസ്പൂൺ 
കടുക്                                   : 1 ടീസ്പൂൺ 
ചുവന്ന മുളക്                         : ഒരെണ്ണം രണ്ടായി മുറിച്ചു വെക്കുക.
ഉഴുന്നുപരുപ്പ്                         : 1/4  ടീസ്പൂൺ 
കറിവേപ്പില                         : ഒരു തണ്ട് 
എണ്ണ                                  : ഒരു ടേബിൾ സ്പൂൺ 
തേങ്ങ ചിരവിയത്               : 2 ടേബിൾസ്പൂൺ

ചെയ്യുന്ന വിധം :


വെള്ളം ചൂടാക്കുക. കോറപ്പൊടിയിൽ ആവശ്യത്തിന് ഉപ്പു വിതറി കലർത്തിയ ശേഷം ചൂടാക്കിയ വെള്ളം അല്പാല്പമായി ചേർത്തി നന്നായി കുഴക്കുക. എണ്ണ പുരട്ടി ഒന്നുകൂടി കുഴച്ചു വെക്കുക.

സേവനാഴിയിൽ കുഴച്ച മാവു  കുറേശ്ശേയായി ഇട്ടു ഇഡ്ഡലിത്തട്ടിലേക്കു പിഴിഞ്ഞു വെക്കുക.



പിഴിഞ്ഞ് വെച്ച ശേഷം ഇഡ്ഡലി പാത്രത്തിൽ വേവിച്ചെടുക്കുക. ബാക്കി മാവും ഇതുപോലെ ചെയ്യുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കി  കടുകിട്ടു പൊട്ടുമ്പോൾ ഉഴുന്നു പരുപ്പും ചുവന്ന മുളകും ഇട്ടു ഇളക്കിയശേഷം കറിവേപ്പിലയും ചേർത്തുക.
ഇതിൽ വേവിച്ചു വെച്ച കോറ ഇടിയപ്പം പൊട്ടിച്ചു ചേർത്തി ഇളക്കുക. മേലെ തേങ്ങ ചിരവിയതും തൂവി ചട്ണിയോ ഉരുളക്കിഴങ്ങു സ്ട്യുവോ ചേർത്തി കഴിക്കാം.

2017 ജൂലൈ 10, തിങ്കളാഴ്‌ച

Chicken soup


കോഴി സൂപ്പ് 





ആവശ്യമുള്ള സാധനങ്ങൾ 


കോഴി എല്ലോടുകൂടിയ കഷ്ണം              : 2 
കാരറ്റ്                                                    : ഒരു ചെറുത് 
ക്യാപ്സിക്കം                                             : ഒരു കാൽ ഭാഗം 
പട്ട                                                          :ഒരു ചെറിയ കഷ്ണം 
വലിയ ഉള്ളി                                          : ഒരു പകുതി 
ഗ്രാംപൂ                                                  : 3 എണ്ണം 
വെളുത്തുള്ളി                                       : 2 എണ്ണം 
കുരുമുളകുപൊടി                               : 1/8 ടീസ്പൂൺ 
ഉപ്പ്‌ ആവശ്യത്തിന് 
വെണ്ണ                                                  : ഒരു ടീസ്പൂൺ 
കോൺഫ്ലവർ                                      : ഒരു ടീസ്പൂൺ 


ചെയ്യുന്ന വിധം 


ഉള്ളിയും ക്യാപ്സിക്കവും ചെറിയ ചതുര കഷണങ്ങളായി മുറിച്ചുവെക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി പട്ട, ഗ്രാംപൂ എന്നിവ ഇട്ടു ചൂടായ ശേഷം വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഉള്ളിയും ക്യാപ്സിക്കവും കോഴി കഷ്ണവും കാരറ്റ് വട്ടത്തിലരിഞ്ഞതും എല്ലാം ഇട്ടു ഒന്നു വഴറ്റിയ ശേഷം 3  കപ്പ് വെള്ളം ഒഴിച്ച് ഉപ്പിട്ട ശേഷം നന്നായി തിളപ്പിക്കുക.  





കോഴി കഷണങ്ങൾ നന്നായി വേവിക്കുക. കോഴികഷ്ണങ്ങൾ എല്ലിൽ നിന്നും അടർത്തിയെടുത്തു എല്ലു കളയുക. പട്ടയും ഗ്രാന്പുവും എടുത്തുമാറ്റി കോൺഫ്ലവർ കാൽ കപ്പു വെള്ളത്തിൽ കലക്കി ഒഴിക്കണം. ഒന്നുകൂടി തിളപ്പിച്ച  ശേഷം അടുപ്പിൽ നിന്നും മാറ്റുക. വിളംബുന്ന പാത്രത്തിലേക്കു മാറ്റി കുരുമുളകുപൊടി മേലേതൂവി ചൂടോടെ കുടിക്കാം.

2017 ജൂലൈ 2, ഞായറാഴ്‌ച

Vegetable kabab







ആവശ്യമുള്ള സാധനങ്ങൾ :


ഉരുളക്കിഴങ്ങ്  പുഴുങ്ങിയത്       : 1 
കാരറ്റ്  ചീകിയത്                          : 1/4 കപ്പ് 
ക്യാബേജ്‌ ചീകിയത്                    : 2 ടേബിൾസ്പൂൺ 
കോളിഫ്ലവർ ചീകിയത്                : 1/4 കപ്പ് 
പച്ചമുളക്                                     : 3 എണ്ണം  അരിഞ്ഞത് 
ഇഞ്ചി അരിഞ്ഞത്                      : 1 ടേബിൾസ്പൂൺ 
മൈദ                                             : ഒന്നര കപ്പ് 
മുളകുപൊടി                                : 1/2  ടീസ്പൂൺ 
ഉരുക്കിയ വെണ്ണ                          : 1 ടേബിൾസ്പൂൺ 
അരിഞ്ഞ മല്ലിയില                       : 1/4 കപ്പ് 
ഉപ്പ്‌  ആവശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം :


ഒരു  പാനിൽ വെണ്ണ ഉരുക്കിയത് ചൂടാക്കി ചീകിയ കോളിഫ്ലവറും ക്യാബേജും വഴറ്റി അതിൽ പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങു പൊടിച്ചതും അരിഞ്ഞുവച്ച ഇഞ്ചിയും പച്ചമുളകും ചീകിയ കാരറ്റും മുളകുപൊടിയുംഉപ്പും  എല്ലാം ചേർത്തി  2  മിനിട്ടു കൂടി  വഴറ്റിയ ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വെക്കുക.  ഇതിൽ ഒരു ടീസ്പൂൺ എണ്ണയും മൈദയും മല്ലിയിലയും ചേർത്തി  നന്നായി കലർത്തി നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാനുള്ള എണ്ണ ചൂടാക്കി ഓരോ ഉരുളയും കൈയിൽ എടുത്തു ചെറുതായി പരത്തി എണ്ണയിലേക്കിട്ടു (ഇടക്കിളക്കണം)  ഇളം ബ്രൗൺ നിറമായാൽ വറുത്തു കോരുക. കോരിയെടുത്തശേഷം പേപ്പർ ടവ്വലിൽ ഇട്ടു എണ്ണ വാലാൻ വെക്കുക. ചൂടോടെ ഗ്രീൻ ചട്ണി കൂട്ടി കഴിക്കാം.  



  • ഇതിൽ പനീർ പൊടിച്ചതും  വേണമെങ്കിൽ  ചേർക്കാവുന്നതാണ്.