2014, മാർച്ച് 28, വെള്ളിയാഴ്‌ച

Avil Upma

അവിൽ ഉപ്പുമാവ് :



ആവശ്യമുള്ള സാധനങ്ങൾ 

അവിൽ                            : 1കപ്പ്‌ 
ഉള്ളി                                : 1എണ്ണം 
പച്ചമുളക്                          : 2 എണ്ണം 
ഇഞ്ചി                               : 1/4"കഷ്ണം
തേങ്ങ ചിരവിയത്            : 2 ടേബിൾസ്പൂണ്‍ 
കടുക്                               :1/2 ടീസ്പൂണ്‍ 
ഉഴുന്നുപരുപ്പ്                     :1/2 ടീസ്പൂണ്‍
മഞ്ഞപ്പൊടി                     : ഒരു നുള്ള്
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില                     :1 തണ്ട് 
എണ്ണ                               :1ടേബിൾ സ്പൂണ്‍
വറ്റൽ മുളക്                      :2 കഷ്ണം
നാരങ്ങനീര്                     :1ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം

അവിൽ കഴുകി വെള്ളം വാലാൻ വെക്കുക. 
ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടുമ്പോൾ മുളകും,ഉഴുന്നുപരുപ്പും കറിവേപ്പിലയും ഇട്ട് ഇളക്കി അതിൽ അരിഞ്ഞുവെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും മഞ്ഞപ്പൊടിയും ചേർത്തി നന്നായി വഴറ്റുക. ഇതിൽ ഉപ്പും ചേർത്തി  കഴുകി വെച്ച അവിലും ഇട്ട് ഇളക്കുക. അടുപ്പിൽ നിന്നും വാങ്ങി തേങ്ങ ചിരവിയതും നാരങ്ങനീരും ചെർത്തി ചൂടോടെ വിളമ്പുക.

Meen ilayil pothinjathu

മീൻ ഇലയിൽ പൊതിഞ്ഞത് :




ആവശ്യമുള്ള സാധനങ്ങൾ
ദശക്കട്ടിയുള്ള മീൻ
(നെയ്മീൻ അല്ലെങ്കിൽ  അയ് ക്കൂറ)  : 4 കഷ്ണം
തേങ്ങ                                           : 1 മൂടി
പച്ചമുളക്                                       : 4എണ്ണം
വെളുത്തുള്ളി                                   : 3 അല്ലി
മല്ലിയില                                        : 1/2 കെട്ട്
മഞ്ഞപ്പൊടി                                   : 1/4 ടീസ്പൂണ്‍
നാരങ്ങനീര്                                   : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
ഇല കഷ്ണങ്ങൾ                                : 4 എണ്ണം

ചെയ്യുന്ന വിധം 

മീൻ ഒരിഞ്ചു കട്ടിയിൽ മുറിച്ച് നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും പുരട്ടി 20 മിനിട്ടു വെക്കുക.
മല്ലിയിലയും, വെളുത്തുള്ളിയും,പച്ചമുളകും,തേങ്ങയും, ഉപ്പും ചേർത്തി അരച്ചുവെക്കുക.
ഒരു തവ ചൂടാക്കി ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ചു മീൻ കഷ്ണങ്ങൾ വെച്ച്  ഒന്നു തിരിച്ചും മറിച്ചും ഇട്ടു ചെറുതായി വറക്കുക. പകുതി വെന്താൽ മതി അധികം വറക്കരുത്.
ഒരു ഇല കഷ്ണമെടുത്തു അതിൽ ഒരു ടേബിൾ സ്പൂണ്‍ അരച്ചതു വെച്ച് ചെറുതായി ഒന്ന് പരത്തി അതിനു മേലെ ഒരു കഷ്ണം മീൻ വെച്ച് മേലെ വീണ്ടും അരച്ചതു വെച്ച് അല്പം നാരങ്ങനീരും തളിച്ച് ഇല നാലായി മടക്കി പൊതിഞ്ഞു വെക്കുക.





ഇതുപോലെ ഓരോ മീനും ഇലയിൽ പൊതിഞ്ഞു വെക്കുക.
ഒരു ദോശക്കല്ലു ചൂടാക്കി അല്പം എണ്ണയൊഴിച്ച് ഈ പൊതികൾ വെച്ച് തിരിച്ചും മറിച്ചും ബ്രൌണ്‍ നിറം വരുന്നത് വരെ വറക്കുക.

2014, മാർച്ച് 26, ബുധനാഴ്‌ച

Cherupayar dosa

ചെറുപയർ ദോശ 




ആവശ്യമുള്ള സാധനങ്ങൾ

മുളപ്പിച്ച ചെറുപയർ            : 1 കപ്പ്‌ 
പച്ചരി                               : 1/2 കപ്പ്‌ 
വലിയ ഉള്ളി                     : 1
പച്ചമുളക്                          : 2 എണ്ണം 
ഇഞ്ചി                               : 1" കഷ്ണം 
മല്ലിയില അരിഞ്ഞത്        : 1/2 കപ്പ്‌ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 




ചെയ്യുന്ന വിധം
അരി 20 മിനിട്ട് കുതിർത്ത ശേഷം മുളപ്പിച്ച ചെറുപയറും അരിയും ഒരു പച്ചമുളകും ഇഞ്ചിയും ഒരു തണ്ട് മല്ലിയിലയും കൂടി നന്നായി മിക്സിയിൽ അരചുവെക്കുക.
വലിയ ഉള്ളി ചെറുതായി അരിഞ്ഞുവെക്കുക.  പച്ചമുളകും മല്ലിയിലയും ചെറുതായി അരിഞ്ഞുവെക്കുക.


ദോശക്കല്ലു ചൂടാക്കി ഒരു കയിൽ മാവെടുത്ത്‌ ഘനമില്ലതെ പരത്തുക . മേലെ ഒരു ടേബിൾസ്പൂണ്‍ ഉള്ളി അരിഞ്ഞതും കുറച്ചു പച്ചമുളക് അരിഞ്ഞതും മല്ലിയില അരിഞ്ഞതും ഇട്ടു അല്പം എണ്ണ  തൂകി ഇളം ബ്രൌണ്‍ നിറം വന്നാൽ മടക്കുക. ചൂടോടെ തേങ്ങ ചട്ണി കൂട്ടി കഴിക്കാം.

2014, മാർച്ച് 25, ചൊവ്വാഴ്ച

Vegetable Biryani

പച്ചക്കറി ബിരിയാണി 






ആവശ്യമുള്ള സാധനങ്ങൾ 


ബാസ്മതി  അരി               : ഒന്നര കപ്പ്‌
പച്ചക്കറി (കാരറ്റ്,
ബീൻസ്‌, പട്ടാണി etc)      : ഒരു കപ്പ്‌
ഗ്രാമ്പൂ                             : 3 എണ്ണം
പട്ട                                     : ഒരിഞ്ച്
വഴനയില(bayleaf )          : 2 എണ്ണം
വലിയ ഉള്ളി                      : 1
പച്ചമുളക്                         : 3 എണ്ണം
ഇഞ്ചി പേസ്റ്റ്                  : അര സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്         : അര സ്പൂണ്‍
തക്കാളി                           : 1
െെതര്                          : 2 ടേബിൾസ്പൂണ്‍
ബിരിയാണി മസാല       : 1 ടീസ്പൂണ്‍
നെയ്യ്                              : 1 ടേബിൾസ്പൂണ്‍
എണ്ണ                               : 2 ടേബിൾസ്പൂണ്‍
പുതിനയില                    : 10 എണ്ണം
മല്ലിയില  അരിഞ്ഞത്     : 2 സ്പൂണ്‍
വെള്ളം                           : രണ്ടേമുക്കാൽ കപ്പ്‌
ഉപ്പു് ആവശ്യത്തിന്
അണ്ടിപരുപ്പ്                  : 6എണ്ണം


ചെയ്യുന്ന വിധം


ഉള്ളി ഘനമില്ലതെ നീളത്തിൽ അരിഞ്ഞു വെക്കുക.
കാരറ്റ്, ബീൻസ്‌ എന്നിവ ചെറുതായി അരിഞ്ഞുവെക്കുക .



  പച്ചമുളക് നീളത്തിൽ പിളർന്നു വെക്കുക.

ഒരു പാനിൽ നെയ്യൊഴിച്ച്  ചൂടാവുമ്പോൾ പട്ട, ഗ്രാമ്പൂ, വഴനയില എന്നിവ ഇട്ട് ഒന്ന് വതക്കുക. ഇതിൽ അരിയിട്ടു ഒന്നുകൂടി വഴറ്റിയ  ശേഷം റൈസ് കുക്കറിലേക്കു മാറ്റി വെള്ളമൊഴിച്ച് വേവിക്കാനിടുക.  ചോറ് തമ്മിൽ ഒട്ടരുത്.

ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ  അരിഞ്ഞ ഉള്ളി ഇട്ട് ഇളം ബ്രൌണ്‍ ആവുന്നതു വരെ വതക്കണം.  ഇതിൽ ഇഞ്ചി പേസ്റ്റും വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം മാറുന്നത് വരെ വതക്കണം. തീ കുറച്ച് ബിരിയാണി മസാല ചേർത്തി  ഒന്നു കൂടി ഇളക്കി തക്കാളി ചേർത്തി വഴറ്റുക. തക്കാളി ഉടഞ്ഞുപോകുന്നത് വരെ വഴറ്റണം.





 ഇതിൽ അരിഞ്ഞ മല്ലിയിലയും പുതിനയിലയും ചേർത്ത് അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർക്കുക. നന്നായി ഇളക്കി വെള്ളവും ഉപ്പും ചേർത്ത് പാത്രം തുറന്നു വെച്ചു വെള്ളം ഏകദേശം വറ്റുന്നത് വരെ വേവിക്കുക. ഇതിൽ െെതരു ചേർത്തി നന്നായി ഇളക്കുക.
ഒരു പരന്ന ബേക്കിങ് പാനിൽ നെയ്യു തടവി ആദ്യം   അല്പം ചോറു നിരത്തുക, അതിനു ശേഷം വേവിച്ചുവെച്ച പച്ചക്കറിക്കൂട്ടു നിരത്തി മേലെ വീണ്ടും ചോറ് നിരത്തുക. അല്പം പാലിൽ കേസരിപ്പൊടി കലർത്തി  മേലെ തൂകി ഓവനിൽ ബേക്കു ചെയ്യുക. ഒടുവിൽ അണ്ടിപരുപ്പ് നെയ്യിൽ വറുത്തതും  മല്ലിയില അരിഞ്ഞതും കൊണ്ട്  അലങ്കരിക്കുക.





ഉള്ളിയും തക്കാളിയും പച്ചമുളകും അരിഞ്ഞു  തൈരിലിട്ട് കാരറ്റ് ചീകിയതും മേലെ തൂകിയ സലാഡും പപ്പടവും കൂട്ടി കഴിക്കാൻ നന്നായിരിക്കും.



ഈ ബിരിയാണി പ്രഷർ കുക്കറിലും ഉണ്ടാക്കാം.
ബിരിയാണി അരി ഒരു 20 മിനിട്ടു വെള്ളത്തിൽ ഇട്ടു  വെക്കുക.
കുക്കറിൽ എണ്ണ  ചൂടാക്കി ഗരം മസാല വറുത്ത ശേഷം അരിഞ്ഞു വെച്ച പച്ചക്കറികൾ ഇട്ടു ഒരു മൂന്നു മിനിട്ട് വഴറ്റുക.  അതിൽ പച്ചമുളകു കീറിയതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ടു പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇതിൽ  പുതിനയിലയും ബിരിയാണി മസാലയും ഉപ്പും  ചേർത്തി ഒന്നു കൂടി  വഴറ്റിയ ശേഷം തക്കാളി ചേർത്തി കുഴയുന്ന പരുവം വരുമ്പോൾ രണ്ടര ഗ്ലാസ്‌ വെള്ളം ചേർത്തി തിളപ്പിക്കുക.
അരി വെള്ളം വാറ്റിയ ശേഷം  ചേർക്കുക. തീ ചെറുതാക്കി കുക്കർ അടച്ചുവെച്ചു ഒരു വിസിൽ വന്നാൽ തീ കെടുത്തി വെക്കുക. അൽപ സമയം കഴിഞ്ഞു കുക്കർ തുറന്നു ഒരു  ഫോർക്ക്  കൊണ്ട് മെല്ലെ ഇളക്കുക.
മല്ലിയില കൊണ്ടലങ്കരിക്കുക.






2014, മാർച്ച് 23, ഞായറാഴ്‌ച

Chicken biryani

ചിക്കൻ ബിരിയാണി



ആവശ്യമുള്ള സാധനങ്ങൾ

ബാസ്മതി അരി                : 2 കപ്പ്‌ 
വലിയ ഉള്ളി                   : 2എണ്ണം 
പച്ചമുളക്                        : 3 എണ്ണം
ചിക്കന്റെ  കാല്‌              : 3 എണ്ണം 
വെളുത്തുള്ളി അരച്ചത്‌      :1ടീസ്പൂണ്‍
ഇഞ്ചി അരച്ചത്‌               :1ടീസ്പൂണ്‍ 
പട്ട                                 :1/2"
ഗ്രാമ്പൂ                             : 4 എണ്ണം
വഴനയില(bayleaf)        : 1
മഞ്ഞപ്പൊടി                   :1/2ടീസ്പൂണ്‍
മുളകുപൊടി                    :1ടീസ്പൂണ്‍ 
െെതര്                           :1/2 കപ്പ്‌ 
മല്ലിപ്പൊടി                     :1ടീസ്പൂണ്‍
തക്കാളി                        : 2എണ്ണം 
ചിക്കൻ മസാല             : 1ടീസ്പൂണ്‍
നെയ്യ്                            : 2ടേബിൾ സ്പൂണ്‍ 
എണ്ണ                            : 4ടേബിൾസ്പൂണ്‍
പുതിനയില                   : 10 എണ്ണം 
വറുത്ത അണ്ടിപരുപ്പ്      : 10 എണ്ണം 
വലിയ ഉള്ളി -1              : ഘനമില്ലാതെ അരിഞ്ഞത്‌
മല്ലിയില അരിഞ്ഞത്‌      : അലങ്കരിക്കാൻ 
ഉപ്പു് ആവശ്യത്തിന് 


ചെയ്യുന്ന വിധം

കോഴിയുടെ കാലുകൾ, ഉപ്പും മഞ്ഞപ്പൊടിയും, അര ടീസ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും 2 ടേബിൾ സ്പൂണ്‍ െെതരും ചേർത്തു 30 മിനിട്ട് വെക്കുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ച് അതിൽ പട്ട, ഗ്രാമ്പൂ, വഴനയില എന്നിവ വതക്കി അതിൽ അരി ചേർത്ത് 2 മിനിട്ട് വഴറ്റി മാറ്റി വെക്കുക.

ഒരു പ്രഷർ പാനിൽ ഒരു ടേബിൾസ്പൂണ്‍ നെയ്യൊഴിച്ച് നീളത്തിൽ ഘനമില്ലതെ അരിഞ്ഞ ഉള്ളി ഇട്ട് വതക്കുക. നിറം മാറിവരുമ്പോൾ ഇഞ്ചി പേസ്റ്റ് , വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം പോവുന്നതു വരെ വഴറ്റുക. തീ കുറച്ച്,നീളത്തിലരിഞ്ഞ പച്ചമുളകും മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപൊടിയും ചിക്കൻ മസാലയും   ഉപ്പും ചേർത്തു വഴറ്റുക. ഇതിൽ പുതിനയിലയും തക്കാളി അരിഞ്ഞതും ചേർത്തണം. തക്കാളി നല്ലപോലെ കുഴഞ്ഞ പരുവമാകുമ്പോൾ ബാക്കി െെതരും മസാല ചേർത്ത ചിക്കൻ കഷ്ണങ്ങളും  ചേർക്കുക.

രണ്ടു മൂന്നു മിനിട്ടു വഴറ്റിയ ശേഷം അരി ചേർക്കുക. നന്നായി ഇളക്കി മൂന്നര കപ്പ്‌ വെള്ളവും ചേർത്തി മൂടി വെച്ച് ഒരു വിസിൽ വന്നാൽ തീ കുറച്ചു വെക്കുക. 8 മിനിട്ടു കഴിഞ്ഞാൽ സ്റ്റൗവിൽ നിന്നും ഇറക്കി വെക്കുക.
നെയ്യിൽ അണ്ടിപരുപ്പ് വറുത്തെടുക്കുക. അതേ നെയ്യിൽ ഉള്ളി അരിഞ്ഞതും വറുത്തു കോരുക.
തണുത്ത ശേഷം തുറന്ന് മല്ലിയിലയും, വറുത്ത അണ്ടിപരുപ്പും ഉള്ളിയും ഇട്ട് അലങ്കരിക്കുക.





2014, മാർച്ച് 22, ശനിയാഴ്‌ച

Chakkakkuru upperi

ചക്കക്കുരു ഉപ്പേരി 




ആവശ്യമുള്ള സാധനങ്ങൾ

ചക്കക്കുരു                 : 1 കപ്പ്‌
ചുവന്ന മുളക്             : 2 എണ്ണം 
ചെറിയ ഉള്ളി           : 6 എണ്ണം 
മഞ്ഞപ്പൊടി             : 1/4 ടീസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
എണ്ണ  ആവശ്യത്തിന് 





ചെയ്യുന്ന വിധം

ചക്കക്കുരു നാലായി മുറിച്ച്‌ തോല് കളഞ്ഞു  വെക്കുക.



മുളകും ഉള്ളിയും മിക്സിയിൽ ഒന്ന് ചതച്ചു വെക്കുക.
ഒരു പാനിൽ ചക്കക്കുരു അല്പം വെള്ളമൊഴിച്ച് വേവിക്കാനിടുക. പകുതി വേവാകുമ്പോൾ ഉപ്പും മഞ്ഞപ്പൊടിയും ചേർക്കുക. ചക്കക്കുരു വെന്തുകഴിഞ്ഞാൽ ഉള്ളിയും മുളകും ചതച്ചത് ചേർത്തി ഇളക്കി അല്പാപ്പമായി എണ്ണ ഒഴിച്ച് ഇടക്ക്  ഇളക്കികൊടുക്കുക. ചെറുതായി ഒന്നു മുറുകി തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വെക്കുക.


2014, മാർച്ച് 20, വ്യാഴാഴ്‌ച

Pappaya pulinkari

പപ്പായ പുളിങ്കറി 



ആവശ്യമുള്ള സാധനങ്ങൾ 

പപ്പായ 
 (ചിനഞ്ഞതാണെങ്കിൽ  നല്ലത്)  : 1/2 
പരുപ്പ്                                        : 1/4 കപ്പ്‌ 
മഞ്ഞപ്പൊടി                               : 1/4 ടീസ്പൂണ്‍ 
മുളകുപൊടി                                 : 1 ടീസ്പൂണ്‍ 
പുളി     
(ഒരു ചെറിയ നരങ്ങയോളം)       
ഉപ്പു്  ആവശ്യത്തിന് 
ഉള്ളി                                          : 6 എണ്ണം 
എണ്ണ                                         : 1 ടേബിൾസ്പൂണ്‍ 
കടുക്                                         : 1 ടീസ്പൂണ്‍ 
മുളക് പൊട്ടിച്ചത്                        : 2 
കറിവേപ്പില                               : 1 തണ്ട് 



ചെയ്യുന്ന വിധം 

പപ്പായ തോല് കളഞ്ഞ്  ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിക്കുക.
പുളി ഒരു കപ്പ്‌ വെള്ളത്തിൽ 20 മിനിട്ട് ഇട്ടുവെച്ച്  പിഴിഞ്ഞെടുക്കുക.
പരുപ്പ് പ്രഷർ കുക്കറിൽ  അല്പം വെള്ളം ചേർത്തി വേവിക്കുക. ഇതിൽ പപ്പായ മുറിച്ചതും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്തി ഒന്നുകൂടി വേവിക്കുക.  പുളി പിഴിഞ്ഞു വെച്ചതും ചേർത്തി 3  മിനിട്ടു തിളപ്പിച ശേഷം വാങ്ങിവെക്കുക.
ഒരു ചീനച്ചട്ടിയിൽ  എണ്ണയൊഴിച്ച് ചൂടായ ശേഷം കടുകു പൊട്ടിക്കുക. മുളകും കറിവേപ്പിലയും ഉള്ളി ചെറുതായരിഞ്ഞതും ചേർത്തി ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു കൂട്ടാനിൽ ഒഴിക്കുക.



  


Chuttaracha chammanthi

ചുട്ടരച്ച ചമ്മന്തി 


ആവശ്യമുള്ള സാധനങ്ങൾ 
കൊട്ട തേങ്ങ (കൊപ്ര)            : 1/4 മൂടി 
മാങ്ങ                                     : ഒരു പകുതി 
ചുവന്ന മുളക്                          : 3 എണ്ണം 
ഉപ്പു്    ആവശ്യത്തിന് 



ചെയ്യുന്ന വിധം 

മുളക് തീയിൽ  ചുട്ടെടുക്കുക. അതുപോലെ കൊപ്രയും കഷ്ണങ്ങളാക്കി തീയിൽ  ചുട്ടെടുക്കണം.
ചുട്ട മുളകും തേങ്ങയും മാങ്ങയും ഉപ്പും ചേർത്തി മിക്സിയിൽ നന്നായരച്ചെടുക്കുക.
പുളി  കൂടുതലുള്ള മാങ്ങയാണെങ്കിൽ അല്പം കുറച്ചു ചേർത്താൽ മതി. 
ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും!!

2014, മാർച്ച് 17, തിങ്കളാഴ്‌ച

Pappaya mulakushyam

പപ്പായ  മുളകുഷ്യം :




ആവശ്യമുള്ള സാധനങ്ങൾ 

ചിനഞ്ഞ പപ്പായ                : 1/2
തുവര പരുപ്പ്                       : 1/2 കപ്പ്‌ 
തേങ്ങ                                : 1 കപ്പ്‌
മുളകുപൊടി                        : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി                       : 1/4 ടീസ്പൂണ്‍
ജീരകം                              : 1/4 ടീസ്പൂണ്‍
ഉപ്പു്  ആവശ്യത്തിന്
എണ്ണ                                 : 1 ടീസ്പൂണ്‍ 
കടുക്                                 : 1 ടീസ്പൂണ്‍
ചുവന്ന മുളക്                       : 2 എണ്ണം
കറിവേപ്പില                       : 1 തണ്ട്

ചെയ്യുന്ന വിധം

പപ്പായ തോലു  കളഞ്ഞ്  ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിക്കുക.

പരുപ്പ് പ്രഷർ കുക്കറിൽ വേവിക്കുക. അതിൽ പപ്പായ കഷ്ണങ്ങളും ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി  വേവിക്കുക. തേങ്ങയും ജീരകവും കൂടി നന്നായി അരച്ച് ഇതിൽ ചേർത്തി ഒന്നു തിളപ്പിക്കുക. അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
എണ്ണ  ചൂടാക്കി  കടുകും മുളകു പൊട്ടിച്ചതും കറിവേപ്പിലയും വറുത്തു കൂട്ടാനിൽ ചേർത്തുക.