അവിൽ പായസം
അവിൽ :1/4 കപ്പ്
പഞ്ചസാര : 6 ടേബിൾസ്പൂണ്‍
പാൽ : രണ്ടര കപ്പ്
അണ്ടിപരുപ്പ് : 6 എണ്ണം
നെയ്യ് : 1 ടീസ്പൂണ്‍
ഏലക്കാപ്പൊടി : ഒരു നുള്ള്
ചെയ്യുന്ന വിധം
മട്ട അവിലാണ് ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
അവിൽ നന്നായി കഴുകി വെള്ളം വാലാൻ വെക്കുക. പാൽ ഒരു അടി കട്ടിയുള്ള പാത്രത്തിൽ തിളപ്പിക്കുക. അതിൽ അവിൽ ഇട്ടു ചെറിയ തീയിൽ വേവിക്കുക. അവിൽ വെന്തു കഴിഞ്ഞാൽ പഞ്ചസാര ചേർക്കുക. പഞ്ചസാരയും ചേർത്തി പായസം ചെറുതായി ഒന്നു കുറുകുന്നതു വരെ ചെറിയ തീയിൽ തിളപ്പിക്കുക. അടുപ്പിൽ നിന്നും വാങ്ങിവെച്ച് , നെയ്യിൽ അണ്ടിപരുപ്പ് വെറുത്തു കൊട്ടുക. ഏലക്കപ്പൊടിയും ചേർത്തി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
- മധുരം കൂടുതൽ ആവശ്യമാണെങ്കിൽ അല്പം കൂടി ചേർക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ