ഇരുമ്പംപുളി അച്ചാർ
ഇരുമ്പംപുളി അരിനെല്ലിക്ക പോലെ തന്നെ മരത്തിൽ കുലകുലയായി കായ്ക്കും. പെട്ടെന്നു പഴുത്തു പോകും അതിനു മുമ്പേ ഉപയോഗിക്കണം.
മീൻ കറിയിൽ പുളിക്കു പകരം ഉപയോഗിക്കാറുണ്ട്. പിന്നെ തേങ്ങാപ്പാൽ ചേർത്ത് കറി ഉണ്ടാക്കാം അതുകൂടാതെ അച്ചാർ ഉണ്ടാക്കാം. അധിക ദിവസം ഇരിക്കില്ല. പെട്ടെന്നു കുഴഞ്ഞു പോകും. എന്നാലും ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയോളം ഉപയോഗിക്കാം. ഉപ്പും മുളകുപൊടിയും പുരട്ടി വെയിലത്തു വെച്ചു വാട്ടിയ ശേഷവും അച്ചാറുണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഇരുമ്പംപുളി : 2 കപ്പ്
കാശ്മീരി മുളകുപൊടി: 1ടേബിൾ സ്പൂണ്‍
മുളകുപൊടി : 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി : 8 എണ്ണം
ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
കായപ്പൊടി : 1/4 ടീസ്പൂണ്‍
ഉപ്പു്
നല്ലെണ്ണ : 2 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
ഇരുമ്പംപുളി വലുതാണെങ്കിൽ നാലായി നീളത്തിൽ അരിഞ്ഞു വെക്കുക.
ചെറുതാണെങ്കിൽ അങ്ങിനെതന്നെ ഉപയോഗിക്കാം.
അച്ചാറിനു നിറം കിട്ടാൻ വേണ്ടി ഞാൻ ഇവിടെ കാശ്മീരി മുളകുപൊടിയും ചേർത്തുന്നുണ്ട്.
മുളകുപൊടികളും ഉലുവപ്പൊടിയും കായപ്പൊടിയും ഉപ്പും കൂടി കലർത്തി വെക്കുക.
ഒരു ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ആദ്യം വെളുത്തുള്ളി വറുത്തു കോരുക. തീ കുറച്ച് കലർത്തി വെച്ച പൊടികൾ ചേർത്തി നന്നായി ഇളക്കുക. കരിയരുത്, പച്ചമണം മാറിയാൽ മതി. ഇതിൽ ഇരുമ്പംപുളി ചേർത്തി നന്നായി ഇളക്കി തീ കെടുത്തി വെക്കുക.വറുത്തു വെച്ച വെളുത്തുള്ളിയും ചേർത്തി ഒന്നിളക്കി വെക്കുക
ഒന്നാറി കഴിഞ്ഞാൽ ഒരു കുപ്പിയിൽ ആക്കി വെക്കാം. പിറ്റേ ദിവസം തന്നെ ഫ്രിഡ്ജിൽ വെക്കുക.
വെളുത്തുള്ളി ചേർക്കാതെയും ഈ അച്ചാർ ഉണ്ടാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ