രസപ്പൊടി
രസം വെക്കുമ്പോൾ രസപ്പൊടിയുണ്ടെങ്കിൽ ഒന്നുകൂടി എളുപ്പമാവും.
കുറച്ചു പൊടിച്ചു ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചുവെച്ചാൽ ഇടക്കെടുത്തു ഉപയോഗിക്കാൻ എളുപ്പമാണ്.
ആവശ്യമുള്ള സാധനങ്ങൾ
ചുവന്ന മുളക് : 20 എണ്ണം
കൊത്തമല്ലി : 1/2 കപ്പ്
കടലപരുപ്പ് : 1/4 കപ്പ്
തുവരപരുപ്പ് : 1/4 കപ്പ്
കുരുമുളക് : 14 കപ്പ്
ജീരകം : 1/4 കപ്പ്
കായം :1/2 "കഷ്ണം
എരിവു അധികം വേണ്ടെങ്കിൽ മുളകോ കുരുമുളകോ അല്പം കുറച്ചാൽ മതി.
ചെയ്യുന്ന വിധം
മുളകും പരുപ്പുകളും മല്ലിയും ഒരു ചീനച്ചട്ടിയിൽ എണ്ണയില്ലാതെ വറക്കുക. മല്ലി മൂത്ത മണം വന്നു് പരുപ്പുകൾ നിറം മാറിതുടങ്ങുമ്പോൾ കുരുമുളകും ജീരകവും ചേർക്കുക. ഒന്നും കൂടി വറുത്ത ശേഷം ഒരു പരന്ന കിണ്ണത്തിൽ ആറാൻ വക്കുക .
ചീനച്ചട്ടിയിൽ അര സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടായാൽ കായം ഇട്ടു വറുത്തു അതും ചേർത്തി എല്ലാം കൂടെ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
കായത്തിനു പകരം കായപ്പൊടി ചേർത്താലും മതി, അപ്പോൾ വറക്കേണ്ട രസപ്പൊടിയിൽ കലർത്തി വെച്ചാൽ മതി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ