നെയ്യപ്പം
നെയ്യപ്പം കേരളീയരുടെ ഒരു തനതായ മധുര പലഹാരമാണ്. ഇത് നെയ്യിലോ അല്ലെങ്കിൽ എണ്ണയിലോ ഉണ്ടാക്കാവുന്നതാണ്. നെയ്യിൽ ഉണ്ടാക്കുന്നതാണ് കൂടുതൽ സ്വാദിഷ്ടം !!
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി : 2 കപ്പ്
വെല്ലം : 1/2 കിലോ
തേങ്ങ : 1/4 മൂടി
ഏലക്കാപ്പൊടി : 1/4 ടീസ്പൂണ്‍
നെയ്യ് വറുക്കാൻ ആവശ്യത്തിന്
പച്ചരി ഒരു മണിക്കൂർ കുതിരാനിടുക. നന്നായി കഴുകി വെള്ളം വാറ്റിയ ശേഷം മിക്സിയിൽ അരക്കുക. വെള്ളം അധികം ചേർക്കാതെ അരക്കണം, കാരണം വെല്ലം ഉരുക്കിയതും ചേർത്ത
വെല്ലം ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ അല്പം വെള്ളവും ചേർത്തി അടുപ്പിൽ വെച്ചു ഉരുക്കിയെടുക്കുക. വെല്ലം അലിഞ്ഞാൽ തീ കെടുത്തുക. ആറിയ ശേഷം അരിച്ചു അരച്ച മാവിൽ ചേർക്കുക. ഒരു ചെറിയ പഴം നന്നായി ഉടച്ചു ചേർത്താൽ അപ്പം ഒന്നുകൂടി മയമുണ്ടാവും.
തേങ്ങ ചെറിയ പല്ലു പോലെ അരിഞ്ഞു ഈ മാവിൽ ചേർക്കണം . ഒടുവിൽ എലക്കപ്പൊടിയും ചേർത്തുക. നന്നായി ഇളക്കി വെക്കുക.
ഒരു അപ്പം ഉണ്ടാക്കുന്ന പാത്രം എടുത്തു അടുപ്പിൽ വെക്കുക.
ഇതിൽ കുറേശ്ശെ നെയ്യ് എല്ലാ കുഴിയിലും ഒഴിക്കുക. നന്നായി ചൂടായാൽ തീ ചെറുതാക്കി ഓരോ കയിൽ മാവെടുത്ത് ഓരോ കുഴികളിലും ഒഴിക്കുക. ഒരുപാടു നിറയെ ഒഴിക്കരുത്.
ചെറിയ തീയിൽ ഒരു ഭാഗം വെന്ത ശേഷം മെല്ലെ തിരിച്ചിടുക. രണ്ടു ഭാഗവും ഇളം ബ്രൌണ്‍ നിറത്തിൽ മൊരിയുമ്പോൾ എടുത്തു മാറ്റുക. വീണ്ടും ബാക്കി മാവും ഇതുപോലെ ചുട്ടെടുക്കുക.
നല്ല സ്വാദുള്ള നെയ്യപ്പം തയ്യാർ!!
രണ്ടു ദിവസം കേടുകൂടാതെ ഇരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ