പഴം പൊരി
ആവശ്യമുള്ള സാധനങ്ങൾ
നേന്ത്രപഴം : 2 ഇടത്തരം
മൈദാ : 1 കപ്പ്
അരിപ്പൊടി : 2 ടേബിൾസ്പൂണ്‍
പഞ്ചസാര : 1 ടേബിൾസ്പൂണ്‍
സോഡാപ്പൊടി : ഒരു നുള്ള്
എണ്ണ വറുക്കാൻ വേണ്ടത്
ചെയ്യുന്ന വിധം
നേന്ത്രപഴം തോലു കളഞ്ഞ് രണ്ടായി മുറിച്ചു ഘനം കുറച്ചു നീളത്തിൽ അരിഞ്ഞു വെക്കുക. മൂന്നോ നാലോ നീളൻ കഷ്ണങ്ങൾ ആക്കാം.
മൈദയും അരിപ്പൊടിയും സോഡാപ്പൊടിയും പഞ്ചസാരയും അല്പം വെള്ളം ചേർത്തു കലക്കി വെക്കുക. ഇടത്തരം അയവോടെ കലക്കണം.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിനു ശേഷം ഓരോ പഴകഷ്ണങ്ങൾ എടുത്തു ഈ മൈദ കൂട്ടിൽ നന്നായി മുക്കി ചൂടായ എണ്ണയിൽ ഇളം ബ്രൌണ്‍ നിറത്തിൽ പൊരിച്ചെടുക്കുക. ചൂടോടെ കഴിക്കാൻ സ്വാദുള്ള ഒരു നാലുമണി പലഹാരമാണ് ഇത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ