2014 ജനുവരി 7, ചൊവ്വാഴ്ച

Idli podi

പൊടി  ഇഡ്ഡലിക്കും, ദോശക്കും, ഊത്തപ്പത്തിനും എല്ലാം ഉപയോഗിക്കാവുന്നതാണ്.  അരി ചേർത്തും  അല്ലാതെയും പൊടി ഉണ്ടാക്കാം.
മുളകും ഉഴുന്നും കായവും മാത്രം ചേർത്തിയാണ്  അരിയില്ലാത്ത പൊടി  ഉണ്ടാക്കുന്നതു്.

ഇഡ്ഡലി പൊടി 

ആവശ്യമുള്ള സാധനങ്ങൾ 
പുഴുങ്ങലരി (boiled rice )     : 1 കപ്പ്‌
ഉഴുന്നുപരുപ്പ്                        : 1/2 കപ്പ്‌
കടലപരുപ്പ്                            : 1/4 കപ്പ്‌
കായം                                    : ഒരു ചെറിയ കഷ്ണം
കുരുമുളക്                                : 1ടേബിൾസ്പൂണ്‍
ജീരകം                                   : 1/2 ടീസ്പൂണ്‍
എള്ള്                                     : 1/4 ടീസ്പൂണ്‍
മുളക്                                      : 5 - 6
ഉപ്പു്                                        : ആവശ്യത്തിന്

ചെയ്യുന്ന വിധം 
എല്ലാം തനി തനിയെ ചൂടായ ചീനച്ചട്ടിയിൽ എണ്ണയില്ലാതെ വറുത്തെടുക്കുക. കായം മാത്രം അല്പം എണ്ണയിൽ വറുത്തു കോരാം. അല്ലെങ്കിൽ കായപ്പൊടി ചേർത്താലും മതി.

ചെറുതായി ഒന്നു ചൂടാറിയാൽ മിക്സിയിൽ അല്പം തരുതരുപ്പായി പൊടിച്ചെടുക്കുക.
ആറിയ  ശേഷം വായു കടക്കാത്ത പ്ലാസ്റ്റിക്‌ പാത്രത്തിൽ സൂക്ഷിച്ചു വെക്കുക. ഇഡ്ഡലിക്കും ദോശക്കും എല്ലാം കൂട്ടികഴിക്കാൻ നന്നായിരിക്കും.

2014 ജനുവരി 5, ഞായറാഴ്‌ച

Meen porichathu

മീൻ പൊരിച്ചത് 






ഇവിടെ ഞാൻ അയക്കൂറ  മീനാണ് ഉപയോഗിച്ചിരിക്കുന്നത് .  മത്തി , അയില, ആവോലി, കരിമീൻ  ഇങ്ങിനെ ഏതു മീൻ വേണമെങ്കിലും ഇതുപോലെ ചെയ്യാം. 

ആവശ്യമുള്ള സാധനങ്ങൾ 

അയക്കൂറ (seer fish )      : 4 കഷ്ണം 
കാശ്മീരി മുളകുപൊടി       : 1 ടീസ്പൂണ്‍
കുരുമുളകു പൊടി             : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി                   : 1/4 ടീസ്പൂണ്‍ 
വെളുത്തുള്ളി                   : 2 അല്ലി 
ഇഞ്ചി                             :ഒരു ചെറിയ കഷ്ണം 
ഉപ്പു്                               : ആവശ്യത്തിന് 
നാരങ്ങനീര്                   : 1 ടീസ്പൂണ്‍ 
എണ്ണ                            : ആവശ്യത്തിന് 

ചെയ്യുന്ന വിധം 


പൊടികളുടെ  കൂടെ ഉപ്പും, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തരച്ചു വെക്കുക. മീൻ കഷ്ണങ്ങൾ  നന്നായി കഴുകിയ ശേഷം അരച്ച മസാലയും. നാരങ്ങനീരും ചേർത്ത് പുരട്ടി ഒന്നോ രണ്ടോ മണിക്കൂർ വെക്കുക.




ഒരു നോണ്‍സ്റ്റിക്  പാനിൽ അല്പം എണ്ണയൊഴിച്ചു ചൂടായശേഷം മസാല പുരട്ടിയ മീൻ ഓരോന്നായി വെച്ച ശേഷം തീ കുറയ്ക്കുക. ഇടയ്ക്കിടയ്ക്ക് തിരിച്ചിടുക.




മൊരിഞ്ഞു ബ്രൌണ്‍ നിറമാകുമ്പോൾ തീ കെടുത്തുക. ചൂടോടെ ചോറിന്റെ കൂടെ വിളമ്പുക.





 ഉള്ളി മുറിച്ചതും പച്ചമുളകും, നരങ്ങകഷ്ണങ്ങളും വെച്ച് അലങ്കരിക്കാവുന്നതാണ്!



             

2014 ജനുവരി 3, വെള്ളിയാഴ്‌ച

Idichakka sambhar

ഇടിച്ചക്ക സാമ്പാർ 




ആവശ്യമുള്ള സാധനങ്ങൾ 

ഇടിച്ചക്ക ഒരിഞ്ചു 
നീളത്തിൽ മുറിച്ചത്             : 1 കപ്പ്‌ 
തുവര പരുപ്പ്                       : 1/ 2 കപ്പ്‌ 
പുളി                                   : ഒരു വലിയ നെല്ലിക്കയോളം 
മഞ്ഞപ്പൊടി                       : 1/4 ടീസ്പൂണ്‍  
ഉപ്പു്    ആവശ്യത്തിന് 


മസാല അരക്കാൻ   
മുളക്                                  : 4 
മല്ലി                                    : 2 ടേബിൾസ്പൂണ്‍     
ഉലുവ                                  : ഒരു നുള്ള് 
കായം                                : ഒരു ചെറിയ കഷ്ണം 
കടലപരുപ്പ്                        : 1 ടേബിൾസ്പൂണ്‍ 
തേങ്ങ ചിരകിയത്              : 3/4 കപ്പ്‌ 
ചെറിയ ഉള്ളി                     : 2 എണ്ണം 
കറിവേപ്പില                       : ഒരു തണ്ട് 

കടുകു വറക്കാൻ 
കടുക്                                : 1 ടീസ്പൂണ്‍ 
മുളക്                                 : 2 എണ്ണം 
കറിവേപ്പില                      : 1 തണ്ട് 
എണ്ണ                                : 1 ടേബിൾസ്പൂണ്‍ 

ചെയ്യുന്ന വിധം 
ഇടിച്ചക്ക ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.

പരുപ്പ് 1 കപ്പ് വെള്ളം ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക.
പുളി 1 കപ്പ്‌ വെള്ളത്തിലിട്ടു 20 മിനിട്ട് കഴിഞ്ഞു പിഴിഞ്ഞെടുത്തു  വെക്കുക.
ഒരു ചീനച്ചട്ടിയിൽ 1 ടീസ്പൂണ്‍ എണ്ണയൊഴിചു ചൂടായ ശേഷം കായം ഇട്ടു വറുത്ത്  അതിൽ മുളക്, മല്ലി, ഉലുവ, കടലപരുപ്പ് മുതലായവ ഇട്ടു വറുക്കുക. ഇതിൽ തേങ്ങ ചിരകിയതും ചേർത്തി തേങ്ങ നിറം മാറുന്നതുവരെ വറുക്കുക. തീകെടുത്തി കറിവേപ്പിലയും ഉള്ളിയും ചേർത്തി  ആറിയ ശേഷം അരച്ച് വെക്കുക.







വേവിച്ചു വെച്ച പരുപ്പിൽ ഇടിച്ചക്കയും ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി ചക്ക വേവിക്കുക.  ചക്ക വെന്ത ശേഷം പുളി  പിഴിഞ്ഞതും ചേർത്തി നന്നായി തിളപ്പിക്കുക.  അതിനു ശേഷം അരച്ചുവെച്ച  മസാലയും ചേർത്തി  ഒന്നുകൂടി തിളപ്പിക്കുക.  സ്റ്റൗവിൽ നിന്നും മാറ്റിവെച്ച്  കറിവേപ്പില ഇടുക.


ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകിട്ട ശേഷം മുളകു രണ്ടായി പൊട്ടിച്ചിടുക. കടുകു പൊട്ടിയ ശേഷം സാമ്പാറിൽ ഒഴിക്കുക. സാമ്പാർ ഒരു ഇടത്തരം അയവിലായിരിക്കണം.  അരിഞ്ഞ മല്ലിയില  മേലെ തൂവി ചൂട് ചോറിന്റെ കൂടെ വിളമ്പുക.

2014 ജനുവരി 2, വ്യാഴാഴ്‌ച

Avarakka upperi

അവരക്ക  ഉപ്പേരി 






 ആവശ്യമുള്ള സാധനങ്ങൾ




അവരക്ക               : 200ഗ്രാം
ചെറിയ ഉള്ളി        : 10 എണ്ണം 
മുളകുപൊടി           : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി          : 1/4ടീസ്പൂണ്‍ 
ഉപ്പ്   ആവശ്യത്തിന് 
എണ്ണ                     : 2 ടേബിൾസ്പൂണ്‍ 

ചെയ്യുന്ന വിധം 


അവരക്ക നന്നായി കഴുകി ചെറുതായി മുറിച്ചുവെക്കുക.
ഒരു ചീനച്ചട്ടിയിൽ മുറിച്ച അവരക്ക കുറച്ചു വെള്ളത്തിൽ ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവാനിടുക. 
വെന്തു തുടങ്ങുമ്പോൾ മുളകുപൊടിയും ഉള്ളി രണ്ടായി മുറിച്ചതും ചേർത്തുക.  വെള്ളം വറ്റിതുടങ്ങുമ്പോൾ എണ്ണ ചുറ്റും ഒഴിച്ചു ഇളക്കുക. ചെറിയ തീയിൽ  ഇടക്കിളക്കി മൂത്തുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവെക്കുക. 


 

Cheera mulakushyam

ചീര മുളകുഷ്യം 


പലതരം ചീരകൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടും. ഇവിടെ ഞാൻ പാലക് ചീരയാണ് ഉപയോഗിച്ചിരിക്കുന്നത്.




ഈ ചീര മുളകുഷ്യത്തിനു  നന്നായിരിക്കും. അതുപോലെ ചെറുപയർ പരിപ്പുപയോഗിച്ചാണ്  ഈ കൂട്ടാൻ  ഉണ്ടാക്കിയിരിക്കുന്നത്.




ആവശ്യമുള്ള സാധനങ്ങൾ 

ചെറുപയർ പരുപ്പ്                : 1/2 കപ്പ്‌ 
പാലക് ചീര                          : 1/2 കെട്ട് 
തേങ്ങ                                  : 3/4 കപ്പ്‌ 
മുളകുപൊടി                        : 1/2 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                        : 1/4ടീസ്പൂണ്‍ 
ഉപ്പ്  ആവശ്യത്തിന് 
വെളിച്ചെണ്ണ                        : 1 ടേബിൾസ്പൂണ്‍ 
ജീരകം                                 : ഒരു നുള്ള് 



 ചെയ്യുന്ന വിധം 



ചീര കഴുകി അരിഞ്ഞു വെക്കുക.




 തേങ്ങ ജീരകവും ചേർത്തി അരച്ചു വെക്കുക.
ആദ്യം ചെറുപയർ പരുപ്പ് ഒരു കപ്പ്‌ വെള്ളത്തിൽ പ്രഷർ കുക്കറിൽ വേവിക്കുക. ചെറുപയർ പരുപ്പ് പെട്ടെന്നു വെന്തുകിട്ടും.ഒന്നോ രണ്ടോ വിസിൽ മതിയാകും. 
ഇതിൽ ചീര അരിഞ്ഞതും, മഞ്ഞപ്പൊടിയും, മുളകുപൊടിയും ഉപ്പും ചേർത്തി വേവിക്കുക. ചീര ചേർത്തുമ്പോൾ അധികം വെള്ളം ഒഴിക്കരുത്, കാരണം മുളകുഷ്യം ഒരു കുറുകിയ കൂട്ടാനാണ്.
 ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഒന്നുകൂടി തിളപ്പിച്ച്‌ അടുപ്പിൽ നിന്നും വാങ്ങി വെക്കുക. ഒടുവിൽ ഒരു സ്പൂണ്‍ വെളിച്ചെണ്ണ മേലെ ഒഴിക്കുക. ചൂട് ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും !!





Puthina Chammanthi

പുതിന ചമ്മന്തി 

ആവശ്യമുള്ള സാധങ്ങൾ 

ചുവന്ന മുളക്             : 6 or 7 
ഉഴുന്നു പരുപ്പ്            : 2 ടേബിൾസ്പൂണ്‍ 
കടല പരുപ്പ്             : 2 ടേബിൾസ്പൂണ്‍
ഉലുവ                       : ഒരു നുള്ള്
മല്ലി                         : 1/4 ടീസ്പൂണ്‍
കായം                     : ഒരു ചെറിയ കഷ്ണം
തേങ്ങ                     : 1 കപ്പ്‌
പുതിനയില             : 1/2 കെട്ട്
ഉപ്പു്                         : ആവശ്യത്തിന്
പുളി                        : ഒരു ചെറിയ നരങ്ങയോളം
എണ്ണ                      : ഒരു ടീസ്പൂണ്‍ 

ചെയ്യുന്ന വിധം 


ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കായം  ഇടുക. കായം വറുത്ത ശേഷം അതിൽ മല്ലി, മുളക്, ഉലുവ,കടലപരുപ്പ് , ഉഴുന്നുപരുപ്പ്  എന്നിവ യഥാക്രമം ഇട്ട്  നിറം മാറുന്നതുവരെ വറുക്കുക. ഇതിൽ ചിരകിയ തേങ്ങയും ചേർത്തി നന്നായി വറക്കുക. തീയിൽ  നിന്നും മാറ്റിയ ശേഷം പുതിനയില വഴറ്റുക.














ആറിയ ശേഷം പുളിയും ഉപ്പും ചേർത്തി മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.
അരക്കുമ്പോൾ പുതിനയില ഒടുവിൽ ചേർത്തരച്ചാൽ മതി.  െെതരുസാദത്തിന്റെ  കൂടെ കഴിക്കാൻ നന്നായിരിക്കും.

  

2014 ജനുവരി 1, ബുധനാഴ്‌ച

Poruvilangai

പൊരുവളങ്ങ 

പൊരുവളങ്ങ  പഴയ കാലത്തെ ഒരു പലഹാരമാണ്. അരിയും ചെറുപയറും വെല്ലവും  ചേർത്തി ഉണ്ടാക്കുന്നതാണ് ഈ പലഹാരം . എണ്ണയോ നെയ്യോ ഒന്നും ഇതിനാവശ്യമില്ല . അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിനു ദോഷകരമല്ല . 

ആവശ്യമുള്ള സാധനങ്ങൾ 
പുഴുങ്ങലരി (boiled rice)     : 2 കപ്പ്‌ 
ചെറുപയർ                          : 3/4 കപ്പ്‌ 
വെല്ലം                                : 1/2 കപ്പ്‌ 
തേങ്ങ കഷ്ണം                      : 1/4 കപ്പ്‌ 

ചെയ്യുന്ന വിധം 

ഒരു ചീനച്ചട്ടിയിൽ അരി ഇട്ട്  ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വറക്കുക. 
അതുപോലെ തന്നെ ചെറുപയറും നിറം മാറുന്നതുവരെ വറുക്കണം. അതിനുശേഷം രണ്ടും കൂടി മിക്സിയിൽ ഇട്ട്  തരുതരുപ്പായി പൊടിച്ചെടുത്തു  മാറ്റിവെക്കുക.


തേങ്ങ ചെറിയ പല്ല് പോലെയുള്ള കഷ്ണങ്ങളാക്കി മുറിച്ചുവെക്കുക.
ഒരു പാത്രത്തിൽ ഒരു കപ്പ്‌ വെള്ളത്തിൽ വെല്ലം ഇട്ട് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ തീയിൽ  നിന്നും മാറ്റി അരിച്ചെടുക്കുക. വീണ്ടും അടുപ്പിൽ വെച്ച് കമ്പി പാകമാകുന്നതു വരെ തിളപ്പിക്കുക.(ഒരു ചെറിയ പരന്ന കിണ്ണത്തിൽ ഒഴിച്ചാൽ പരക്കാതിരിക്കണം. ഇതിനെ ഉരുട്ടിയാൽ ചെറിയ ബാളു പോലെ ഉരുണ്ടുവരും).
ഇതിൽ മുറിച്ചു വെച്ച തേങ്ങ കഷ്ണങ്ങൾ ഇടുക.

 കുറച്ചു പൊടിയെടുത്തു അതിൽ ഒരു കയിൽ വെല്ലപ്പാവൊഴിചു  നന്നായി കലർത്തി ചെറുചൂടിൽ തന്നെ ഒരു വലിയ നരങ്ങവലിപ്പത്തിൽ ഉരുട്ടിയെടുക്കുക. 

പാവിൽ കൈ കൊണ്ട് തൊടരുത്, നല്ല ചൂടുണ്ടാവും. പൊള്ളാൻ സാദ്ധ്യതയുണ്ടു്. അതുകൊണ്ട് കയിൽ കൊണ്ടു തന്നെ കലർത്തണം.
ബാക്കി പൊടിയും പാവും ഇതുപോലെ തന്നെ ചെയ്യുക. അവസാനമാവുമ്പോഴേക്കും ഒരു പക്ഷെ പാവു കട്ടിയായി തുടങ്ങും. അപ്പോൾ അടുപ്പിൽ  5 സെക്കന്റ്‌ വെച്ച ശേഷം വീണ്ടും ഇതുപോലെ തന്നെ ചെയ്യുക. ഉരുട്ടിയ ശേഷം ഉടനെതന്നെ പൊടിയിൽ തന്നെ ഇടുക.