ഇടിച്ചക്ക സാമ്പാർ
ഇടിച്ചക്ക ഒരിഞ്ചു
നീളത്തിൽ മുറിച്ചത് : 1 കപ്പ്
തുവര പരുപ്പ് : 1/ 2 കപ്പ്
പുളി : ഒരു വലിയ നെല്ലിക്കയോളം
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
മസാല അരക്കാൻ
മുളക് : 4
മല്ലി : 2 ടേബിൾസ്പൂണ്‍
ഉലുവ : ഒരു നുള്ള്
കായം : ഒരു ചെറിയ കഷ്ണം
കടലപരുപ്പ് : 1 ടേബിൾസ്പൂണ്‍
തേങ്ങ ചിരകിയത് : 3/4 കപ്പ്
ചെറിയ ഉള്ളി : 2 എണ്ണം
കറിവേപ്പില : ഒരു തണ്ട്
കടുകു വറക്കാൻ
കടുക് : 1 ടീസ്പൂണ്‍
മുളക് : 2 എണ്ണം
കറിവേപ്പില : 1 തണ്ട്
എണ്ണ : 1 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
ഇടിച്ചക്ക ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
പരുപ്പ് 1 കപ്പ് വെള്ളം ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക.
പുളി 1 കപ്പ് വെള്ളത്തിലിട്ടു 20 മിനിട്ട് കഴിഞ്ഞു പിഴിഞ്ഞെടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ 1 ടീസ്പൂണ്‍ എണ്ണയൊഴിചു ചൂടായ ശേഷം കായം ഇട്ടു വറുത്ത് അതിൽ മുളക്, മല്ലി, ഉലുവ, കടലപരുപ്പ് മുതലായവ ഇട്ടു വറുക്കുക. ഇതിൽ തേങ്ങ ചിരകിയതും ചേർത്തി തേങ്ങ നിറം മാറുന്നതുവരെ വറുക്കുക. തീകെടുത്തി കറിവേപ്പിലയും ഉള്ളിയും ചേർത്തി ആറിയ ശേഷം അരച്ച് വെക്കുക.
വേവിച്ചു വെച്ച പരുപ്പിൽ ഇടിച്ചക്കയും ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി ചക്ക വേവിക്കുക. ചക്ക വെന്ത ശേഷം പുളി പിഴിഞ്ഞതും ചേർത്തി നന്നായി തിളപ്പിക്കുക. അതിനു ശേഷം അരച്ചുവെച്ച മസാലയും ചേർത്തി ഒന്നുകൂടി തിളപ്പിക്കുക. സ്റ്റൗവിൽ നിന്നും മാറ്റിവെച്ച് കറിവേപ്പില ഇടുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകിട്ട ശേഷം മുളകു രണ്ടായി പൊട്ടിച്ചിടുക. കടുകു പൊട്ടിയ ശേഷം സാമ്പാറിൽ ഒഴിക്കുക. സാമ്പാർ ഒരു ഇടത്തരം അയവിലായിരിക്കണം. അരിഞ്ഞ മല്ലിയില മേലെ തൂവി ചൂട് ചോറിന്റെ കൂടെ വിളമ്പുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ