2014, ജനുവരി 7, ചൊവ്വാഴ്ച

Idli podi

പൊടി  ഇഡ്ഡലിക്കും, ദോശക്കും, ഊത്തപ്പത്തിനും എല്ലാം ഉപയോഗിക്കാവുന്നതാണ്.  അരി ചേർത്തും  അല്ലാതെയും പൊടി ഉണ്ടാക്കാം.
മുളകും ഉഴുന്നും കായവും മാത്രം ചേർത്തിയാണ്  അരിയില്ലാത്ത പൊടി  ഉണ്ടാക്കുന്നതു്.

ഇഡ്ഡലി പൊടി 

ആവശ്യമുള്ള സാധനങ്ങൾ 
പുഴുങ്ങലരി (boiled rice )     : 1 കപ്പ്‌
ഉഴുന്നുപരുപ്പ്                        : 1/2 കപ്പ്‌
കടലപരുപ്പ്                            : 1/4 കപ്പ്‌
കായം                                    : ഒരു ചെറിയ കഷ്ണം
കുരുമുളക്                                : 1ടേബിൾസ്പൂണ്‍
ജീരകം                                   : 1/2 ടീസ്പൂണ്‍
എള്ള്                                     : 1/4 ടീസ്പൂണ്‍
മുളക്                                      : 5 - 6
ഉപ്പു്                                        : ആവശ്യത്തിന്

ചെയ്യുന്ന വിധം 
എല്ലാം തനി തനിയെ ചൂടായ ചീനച്ചട്ടിയിൽ എണ്ണയില്ലാതെ വറുത്തെടുക്കുക. കായം മാത്രം അല്പം എണ്ണയിൽ വറുത്തു കോരാം. അല്ലെങ്കിൽ കായപ്പൊടി ചേർത്താലും മതി.

ചെറുതായി ഒന്നു ചൂടാറിയാൽ മിക്സിയിൽ അല്പം തരുതരുപ്പായി പൊടിച്ചെടുക്കുക.
ആറിയ  ശേഷം വായു കടക്കാത്ത പ്ലാസ്റ്റിക്‌ പാത്രത്തിൽ സൂക്ഷിച്ചു വെക്കുക. ഇഡ്ഡലിക്കും ദോശക്കും എല്ലാം കൂട്ടികഴിക്കാൻ നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ