മീൻ പുളി
മത്തി : 1/2 കിലോ
മുളകുപൊടി : 2 ടേബിൾസ്പൂണ്‍
മല്ലിപൊടി : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ഉലുവ : 1/4 ടീസ്പൂണ്‍
ഉലുവ : 1/4 ടീസ്പൂണ്‍
തേങ്ങ : 1/2 മൂടി
പച്ചമുളക് : 2 എണ്ണം
പുളി : ഒരു ചെറിയ നാരങ്ങയോളം
പുളി : ഒരു ചെറിയ നാരങ്ങയോളം
ചെറിയ ഉള്ളി : 12 എണ്ണം
ഇഞ്ചി : 1 ചെറിയ കഷ്ണം
വെളുത്തുള്ളി : 2 അല്ലി
വെളിച്ചെണ്ണ : 2 ടേബിൾസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില : 2 തണ്ട്
ചെയ്യുന്ന വിധം
മീൻ നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അല്പം ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും പുരട്ടി വെക്കുക.
പുളി 2 കപ്പ് വെള്ളത്തിലിട്ടു 20 മിനിട്ട് വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ (എണ്ണയില്ലാതെ)ഒരു വലിയ നുള്ള് ഉലുവയിട്ടു പൊട്ടുമ്പോൾ തീ കുറച്ച് മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്തി പച്ചമണം മാറുന്നതു വരെ വറക്കുക.
ഇതിൽ വെളുത്തുള്ളിയും, ഇഞ്ചിയും, 6 ഉള്ളിയും ചേർത്തു നന്നായി അരച്ചു വെക്കുക.
ബാക്കി ഉള്ളി നീളത്തിൽ രണ്ടായി കീറി വെക്കുക.
ഒരു കപ്പ് ചിരകിയ തേങ്ങ നന്നായി അരച്ചുവെക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിൽ നീളത്തിൽ കീറി വെച്ച ഉള്ളിയും, പച്ചമുളകും നന്നായി വഴറ്റുക. ഇതിൽ അരച്ച മസാല ചേർത്തു ഒന്നുകൂടി വഴറ്റി പിഴിഞ്ഞ് വെച്ച പുളിവെള്ളം ചേർത്തു മഞ്ഞപ്പൊടിയും, ഉപ്പും കൂട്ടി നന്നായി തിളപ്പിക്കുക.
ഇനി അരച്ചുവെച്ച തെങ്ങയൊഴിച്ചു ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ കഴുകി വെച്ച മീൻ ഓരോന്നായി മെല്ലെ ഇടുക. അധികം ഇളക്കരുത്, മീൻ പൊടിഞ്ഞു പോകാതെ നോക്കണം.
ചെറിയ തീയിൽ ഒന്നുകൂടി തിളപ്പിച്ചശേഷം തീയിൽ നിന്നും മാറ്റിവെക്കുക. കറിവേപ്പില ചേർക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ