വാഴക്ക ബജ്ജി
ബജ്ജി സാധാരണയായി കടലമാവിലാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ബജ്ജി മിക്സ് എന്ന് തന്നെ കിട്ടുന്നുണ്ട്. കടലമാവിൽ എല്ലാം അവർ തന്നെ മിക്സ് ചെയ്തു തരുന്നുണ്ട്. അതുകൊണ്ട് തന്നെ എളുപ്പവുമാണ്. ഞാൻ MTR ബ്രാൻഡ് ബജ്ജി മിക്സാണ് ഉപയോഗിക്കുന്നത് .
ആവശ്യമുള്ള സാധനങ്ങൾ
വാഴക്ക : 1
ബജ്ജി മിക്സ് : 1/2 പാക്കറ്റ്
എണ്ണ : വറുക്കാൻ ആവശ്യത്തിന്
ചെയ്യുന്ന വിധം
വാഴക്ക തോലുകളഞ്ഞ് നീളത്തിൽ ഘനമില്ലാതെ മുറിച്ച് ,അല്പം മഞ്ഞപ്പൊടിയും ചേർത്തു വെള്ളത്തിൽ ഇട്ടു വെക്കുക.
ബജ്ജി മിക്സ് എടുത്തു കുറേശ്ശെ വെള്ളം ചേർത്തി കുറുകിയ പാകത്തിൽ കലക്കി വെക്കുക.
പത്തു മിനിട്ടിനു ശേഷം വാഴക്ക കഴുകി വാരി വെക്കുക.
വറുക്കാൻ ആവശ്യത്തിന് എണ്ണ ഒരു ചീനച്ചട്ടിയിൽ ചൂടാവാൻ അടുപ്പത്ത് വെക്കുക. ഓരോ കഷ്ണം വാഴക്കയും ബജ്ജി മാവിൽ രണ്ടു ഭാഗവും മുക്കി എണ്ണയിൽ വറുക്കുക. തിരിച്ചിട്ടു രണ്ടുഭാഗവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക.
നല്ല കട്ടിചട്ണി കൂട്ടി ഈ ബജ്ജി ചായയുടെ കൂടെ നല്ലൊരു നാലുമണി പലഹാരമയിരിക്കും.
ബജ്ജി മിക്സ് ഉപയോഗിക്കാൻ ഇഷ്ടമില്ലെങ്കിൽ 2 കപ്പ് കടലമാവിൽ ആവശ്യത്തിനു ഉപ്പും, 1 ടീസ്പൂണ്‍ മുളകുപൊടിയും, അല്പം കായപൊടിയും ഒരു നുള്ള് ആപ്പ സോഡയും ചേർത്തി കുറേശ്ശെ വെള്ളമൊഴിച്ച് കുറുകിയ പാകത്തിൽ കലക്കി വാഴക്ക മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ