ബീൻസ് ഉപ്പേരി
ആവശ്യമുള്ള സാധനങ്ങൾ
ബീൻസ് : 100 ഗ്രാം
ചെറുപരുപ്പ് : 2 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : ഒരു നുള്ള്
തേങ്ങ ചിരകിയത് : 2 ടേബിൾസ്പൂണ്‍
ഉപ്പു് : ആവശ്യത്തിന്
കടുക് : 1 ടീസ്പൂണ്‍
മുളക് രണ്ടായിപൊട്ടിച്ചത് : 2 എണ്ണം
എണ്ണ : 2ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
ബീൻസ് കഴുകി ചെറുതായി നുറുക്കി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായ ശേഷം കടുകിട്ട് പൊട്ടിക്കുക. ഇതിൽ മുളകു പൊട്ടിച്ചതു ചേർക്കുക. ഇതിൽ കഴുകിയ ചെറുപരുപ്പ് ചേർത്തു അല്പം വെള്ളവും ചേർത്തു വേവിക്കുക. പരുപ്പ് പാതി വെന്താൽ അരിഞ്ഞു വെച്ച ബീൻസ് ചേർക്കുക. ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവിക്കുക. വെള്ളം വറ്റിയതും തേങ്ങ ചിരകിയതു ചേർക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ