കോഴി വരട്ടിയത്
ആവശ്യമുള്ള സാധനങ്ങൾ
കോഴി : 1 കിലോ
ചെറിയ ഉള്ളി : 10 എണ്ണം
മുളകുപൊടി : 1 ടേബിൾസ്പൂണ്‍
മല്ലിപൊടി : 2 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
കുരുമുളക് : 1 ടേബിൾസ്പൂണ്‍
ഇഞ്ചി : 1 ഇഞ്ചു നീളത്തിൽ
പച്ചമുളക് : 2 എണ്ണം
വെളുത്തുള്ളി : 4 അല്ലി
വലിയ ഉള്ളി : 3 എണ്ണം
തക്കാളി : 2 എണ്ണം
എണ്ണ : 3 ടേബിൾസ്പൂണ്‍
ഉപ്പു് : ആവശ്യത്തിന്
കറിവേപ്പില : 2 തണ്ട്
മല്ലിയില : അലങ്കരിക്കാൻ
ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയിൽ കുരുമുളകിട്ട് ചൂടായ ശേഷം തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും ചേർത്ത് നിറം മാറി തുടങ്ങുമ്പോൾ തീയിൽ നിന്നും മാറ്റി ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ചേർത്ത് മയത്തിൽ അരയ്ക്കുക.
വലിയ ഉള്ളി നീളത്തിൽ ഘനമില്ലതെ അരിഞ്ഞു വെക്കുക.
കോഴി ഇടത്തരം ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി വെള്ളമില്ലാതെ ഒരു സ്പൂണ്‍ ഈ അരച്ചതും ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കുക, ഒരു വിസിൽ വന്നാൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വെക്കുക.
ഒരു നോണ്‍സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് അരിഞ്ഞു വെച്ച ഉള്ളി ഇളം ബ്രൌണ്‍ നിറമാകുന്ന വരെ നന്നായി വഴറ്റുക. ഇതിൽ അരച്ച ബാക്കി മസാല ചേർത്തു വീണ്ടും വഴറ്റുക. തക്കാളി അരിഞ്ഞതും ചേർത്തി വീണ്ടും വഴറ്റണം. എണ്ണ പോരെങ്കിൽ കുറച്ചു കൂടി ഒഴിക്കണം . തക്കാളി ഉടഞ്ഞ് മസാലയോട് ചേർന്നാൽ വെന്ത കോഴിയും ചേർത്തി നന്നായി ഇളക്കി ചെറുതീയിൽ വരട്ടണം. കറിവേപ്പില ചേർത്തു ഇളക്കി തീ ഓഫ് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ