മത്തൻ മുളകുഷ്യം
ആവശ്യമുള്ള സാധനങ്ങൾ
മത്തൻ : 1/2 കിലോ
തുവര പരുപ്പ് : 1/2 കപ്പ്
മഞ്ഞപ്പൊടി : 1/2 ടീസ്പൂണ്‍
മുളകുപൊടി : 1 ടീസ്പൂണ്‍
തേങ്ങ : 1 മൂടി
ജീരകം : 1/4 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
വറ്റൽമുളക് : 2 എണ്ണം
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്
എണ്ണ : 1 ടേബിൾസ്പൂണ്‍
വെല്ലം : ഒരു ചെറിയ കഷ്ണം
ചെയ്യുന്ന വിധം
മത്തൻ 1" ചതുരകഷ്ണങ്ങളായി മുറിക്കുക.
തേങ്ങ ചിരകി ജീരകവും ചേർത്തു അരച്ചുവെക്കുക.
പരുപ്പ് പ്രഷർ കുക്കറിൽ വേവിക്കുക.ഇതിൽ മത്തനും മഞ്ഞപ്പൊടിയും, മുളകുപൊടിയും ഉപ്പും ചേർത്തു വേവിക്കുക. ഇതിൽ തേങ്ങയും ജീരകവും അരച്ചത് ചേർത്തി ഒന്ന് കൂടി തിളപ്പിക്കുക. ഇത് ഒരു കുറുകിയ കറിയാണ് അതനുസരിച്ചേ വെള്ളെമോഴിക്കാവൂ. വെല്ലം ചേർത്തു വാങ്ങി വെക്കുക.
ചീനച്ചട്ടി അടുപ്പത്തു വെച്ച് എണ്ണയൊഴിചു ചൂടായാൽ കടുക് ചേർത്തു പൊട്ടിയതിനു ശേഷം മുളക് രണ്ടായിപോട്ടിച്ചതും ചേർത്തി കറിയിലേക്ക് ഒഴിക്കുക. കറിവേപ്പില ചേർക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ