അട ദോശ
പുഴുങ്ങലരി : 1 കപ്പ്
പച്ചരി : 1/2 കപ്പ്
കടലപരുപ്പ് : 1/4 കപ്പ്
ഉഴുന്നുപരുപ്പ് : 2ടേബിൾസ്പൂണ്‍
ഉലുവ : 1ടീസ്പൂണ്‍
കായപ്പൊടി : 1/8ടീസ്പൂണ്‍
ചെറിയ ഉള്ളി : 5 എണ്ണം
വറ്റൽ മുളക് : 2 എണ്ണം
കുരുമുളക് : 1/2 ടീസ്പൂണ്‍
ജീരകം : ഒരു നുള്ള്
കറിവേപ്പില : 1 തണ്ട്
ഉപ്പു് ആവശ്യത്തിന്
ചെയ്യുന്ന വിധം
അരിയും, കടലപരുപ്പും, ഉഴുന്നും ഉലുവയും കൂടി 2 മണിക്കൂർ കുതിർത്താനിടുക.
കുതിർന്ന ശേഷം മിക്സിയിൽ അധികം അരയാതെ അരച്ചെടുക്കുക. പകുതി അരയുമ്പോൾ മുളകും, ഉള്ളിയും, കറിവേപ്പിലയും, കായവും, കുരുമുളകും, ജീരകവും ഇട്ട് ഒന്നു കൂടി അരക്കുക. മാവ് അധികം ഇടത്തരം അയവോടെ ആയിരിക്കണം. അധികം വെള്ളം പാടില്ല. വേണമെങ്കിൽ അല്പം മുരിങ്ങയിലയും ഇടാം.
ഒരു ദോശകല്ല് അടുപ്പിൽ വെച്ച് ചൂടായ ശേഷം ഒരു കയിൽ മാവൊഴിച്ച് പരത്തി അല്പം എണ്ണ അരികിലൂടെ ഒഴിച്ചു കൊടുക്കുക.
മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് ഒന്നു കൂടി മൊരിക്കുക. കട്ടിയുള്ള തേങ്ങചട്ണിയോ വതക്കിയ ഉള്ളി ചമ്മന്തിയോ കൂട്ടി കഴിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ