കുമ്പളങ്ങ ഓലൻ
ആവശ്യമുള്ള സാധനങ്ങൾ
കുമ്പളങ്ങ : 2 കപ്പ്
പച്ചമുളക് : 2-3 എണ്ണം
തേങ്ങാപാൽ : 1/2 കപ്പ്
ഉപ്പു് : ആവശ്യത്തിന്
വെളിച്ചെണ്ണ : 1ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
കുമ്പളങ്ങ ഘനമില്ലാതെ ചെറിയ ചതുര കഷ്ണങ്ങളായി മുറിക്കുക.
കുമ്പളങ്ങ അല്പം വെള്ളത്തിൽ ഉപ്പും, നീളത്തിലരിഞ്ഞ പച്ചമുളകും ചേർത്തി വേവിക്കുക.വെന്തശേഷം അര കപ്പ് തേങ്ങാപാൽ ചേർത്തി ചെറിയ തീയിൽ രണ്ടോ മൂന്നോ മിനിട്ട് വെച്ച ശേഷം വാങ്ങിവെക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു വിളമ്പുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ