ഇല അട
പച്ചരി പൊടി : 2 കപ്പ്
വെല്ലം : 1/2 കിലോ
തേങ്ങ ചിരവിയത് : 2 കപ്പ്
നെയ്യ് : 1 ടേബിൾസ്പൂണ്‍
ഇല കഷ്ണങ്ങൾ
എലക്കപൊടി : 1/4 ടീസ്പൂണ്‍
ചെയ്യുന്ന വിധം
പച്ചരിപൊടിയിൽ തിളച്ച വെള്ളം കുറേശ്ശെ ചേർത്തു കട്ടിയായി കുഴച്ചു വെക്കുക.
വെല്ലം അല്പം വെള്ളം ചേർത്ത് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക. തിരിച്ചു വീണ്ടും അടുപ്പിൽ വെച്ചു തിളപ്പിക്കുക. ചട്ടുകത്തിൽ നിന്നും നൂലു പോലെ വീഴുമ്പോൾ തേങ്ങ ചിരവിയതു ചേർക്കുക. ഇളക്കി, കട്ടിയായിതുടങ്ങുമ്പോൾ ഏലക്കപൊടിയും ചേർത്തി അടുപ്പിൽ നിന്നും മാറ്റി വെക്കുക.ഒരു ഇലകഷ്ണമെടുത്തു അല്പം നെയ് തടവി ഒരു ചെറിയ ഉരുള മാവെടുത്ത് ഇലയിൽ ഒരേ ഘനത്തിൽ പരത്തുക.
ഇതിന്റെ ഒരു ഭാഗത്ത് വെല്ലവും തേങ്ങയും ചേർത്ത പാവ് കുറേശ്ശെ വെക്കുക.
ഇലയുടെ മറ്റേ ഭാഗം കൊണ്ട് മടക്കി വെക്കുക.
ബാക്കി മാവും ഇത് പോലെ ചെയ്യുക. എന്നിട്ട് ഇഡ്ഡലി പത്രത്തിലോ സ്റ്റീമറിലോ 5 മിനിട്ട് വേവിക്കുക. ഇല തുറക്കുമ്പോൾ ഒട്ടാതെ വരുകയാണെങ്കിൽ നന്നായി വെന്തു എന്നർത്ഥം. അല്ലെങ്കിൽ കുറച്ചു സമയം കൂടി വെക്കണം.
നല്ല സ്വാദുള്ള ഒരു ഇടനേരത്തെ പലഹാരമാണ് ഇതു്.
വെല്ലത്തിനു പകരം പഞ്ചസാര കൊണ്ടും ഇങ്ങിനെ ചെയ്യാം. പഞ്ചസാരയും തേങ്ങ ചിരവിയതും കലർത്തി മാവിനു മേലെ പരത്തി വേവിച്ചാൽ പഞ്ചസാര അടയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ