കൊഴുക്കട്ട
അരി
(പച്ചരി അല്ലെങ്കിൽ പുഴുങ്ങലരി) :1 കപ്പ്
തേങ്ങ പല്ലു പോലെ അരിഞ്ഞത് : 1/2 കപ്പ്
കടുക് : 1 ടീസ്പൂണ്‍
ഉഴുന്നു പരുപ്പ് : 1 ടീസ്പൂണ്‍
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 1 തണ്ട്
എണ്ണ : 2 ടേബിൾസ്പൂണ്‍
ഉപ്പു് : ആവശ്യത്തിന്
ചെയ്യുന്ന വിധം
അരി ഒരു മണികൂർ വെള്ളത്തിലിട്ടു കുതിർന്ന ശേഷം തരുതരുപ്പായി അരച്ചെടുക്കുക. ഇതിൽ ഒരു കപ്പ് വെള്ളം ചേർത്തിവെക്കുക.
ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിയ ശേഷം മുളകും ഉഴുന്നുപരുപ്പും കറിവേപ്പിലയും ചേർക്കുക.
ഉഴുന്നുപരുപ്പു നിറം മാറിവരുമ്പോൾ ഇതിൽ അരച്ചുവെച്ച അരിമാവ് ചേർത്തി ഉപ്പും ചേർത്തു നന്നായി ഇളക്കുക.
ചെറിയ തീയിൽ ഇത് വെള്ളം വറ്റുന്നതുവരെ ഇടക്കിളക്കി കൊടുക്കുക. വെള്ളം വറ്റുമ്പോൾ തേങ്ങ കഷ്ണങ്ങളും ചേർത്ത ശേഷം തീയിൽ നിന്നും മാറ്റിവെക്കുക.

ഒന്ന് ആറിയ ശേഷം കുറേശ്ശെ എടുത്തു ഒരു വലിയ നരങ്ങവലുപ്പത്തിൽ ഉരുളകളാക്കുക. ഇങ്ങിനെ മുഴുവൻ മാവും ചെയ്ത ശേഷം ഈ ഉരുളകൾ ഒരു ഇഡ്ഡലി പാത്രത്തിൽ വേവിക്കുക.
ഇത് ഒരു ഇടനേര പലഹാരമായി കഴിക്കാൻ നല്ലതാണ്. പച്ചരി ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ ചൂടോടെ നന്നായിരിക്കും പക്ഷെ ആറിയാൽ മയമുണ്ടാവില്ല. തേങ്ങ കഷ്ണങ്ങളല്ലെങ്കിൽ ചിരവിയും
ചേർത്താം. തേങ്ങ ചട്ണിയോ അല്ലെങ്കിൽ പൊടിയോ കൂട്ടി കഴിക്കാൻ നന്നായിരിക്കും.
ചേർത്താം. തേങ്ങ ചട്ണിയോ അല്ലെങ്കിൽ പൊടിയോ കൂട്ടി കഴിക്കാൻ നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ