കൂണ്‍ സുപ്പ്
ആവശ്യമുള്ള സാധനങ്ങൾ :
കൂണ്‍ : 200 ഗ്രാം
വലിയ ഉള്ളി : 1 ഇടത്തരം
വെളുത്തുള്ളി : 3 അല്ലി
വെണ്ണ : 1 ടേബിൾസ്പൂണ്‍
പാല് : 1/2 കപ്പ്
ക്രീം : 3 ടേബിൾസ്പൂണ്‍
മൈദാ : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
കുരുമുളകുപൊടി : കാൽ ടീസ്പൂണ്‍
ചെയ്യുന്ന വിധം
കൂണ്‍ ഘനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക.
ഉള്ളിയും നീളത്തിൽ അരിഞ്ഞു വെക്കണം.
ഒരു പാനിൽ വെണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഒന്നു വഴറ്റുക. ഇതിൽ കൂണ്‍ അരിഞ്ഞതും ചേർത്തി നന്നായി വഴറ്റുക. നാലഞ്ചു കഷ്ണം കൂണ്‍ വഴറ്റിയത് മാറ്റി വെക്കണം.
ഇനി മൈദയും ചേർത്തി ഒന്നു വഴറ്റി (പച്ചമണം മാറുന്നതു വരെ) തീ കെടുത്തുക. ഒരു കുപ്പ് വെള്ളം ചേർത്തി മിക്സിയിൽ അടിക്കുക. വീണ്ടും അടുപ്പിൽ വെച്ച് തീ ചെറുതാക്കി അരക്കപ്പ് പാലും ചേർത്തി തിളപ്പിക്കുക. ഇതിൽ മാറ്റിവെച്ച കൂണ്‍ കഷ്ണങ്ങളും ക്രീമും ചേർത്തണം. ഉപ്പും കുരുമുളകുപൊടിയും ചേർത്തി അടുപ്പിൽ നിന്നും മാറ്റി വെച്ച് വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. ചൂടോടെ കുടിക്കാം !!