സെവൻ കപ്പ് കേക്ക്
പേരു പോലെ തന്നെ ഏഴു കപ്പ് സാധനങ്ങൾ കൊണ്ടാണിതുണ്ടാക്കുന്നത്.
ഉണ്ടാക്കുവാൻ വളരെ എളുപ്പവുമാണ്. കഴിക്കാനും നല്ല സ്വാദുണ്ടാവും.
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് : 1 കപ്പ്
നെയ്യ് : 1 കപ്പ്
പഞ്ചസാര : 3 കപ്പ്
തേങ്ങ ചിരവിയത് : 1 കപ്പ്
പാൽ : 1 കപ്പ്
ചെയ്യുന്ന വിധം
ഒരു പരന്ന കിണ്ണത്തിൽ അല്ലെങ്കിൽ ട്രേയിൽ നെയ്യു തടവി വെക്കുക
ഒരു പാൻ ചൂടാക്കി കടലമാവിട്ട് ഇളക്കി വറുത്ത മണം വരുന്നതു വരെ വറുക്കുക.
തീയിൽ നിന്നും മാറ്റി തേങ്ങ ചിരവിയതും പഞ്ചസാരയും പാലും ചേർത്തി ഇളക്കുക, എന്നിട്ട് നെയ്യൊഴിക്കുക.
വീണ്ടും അടുപ്പിൽ വെച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പതഞ്ഞു വരാൻ തുടങ്ങി പാത്രത്തിൽ നിന്നും ഒട്ടാതെ വരുന്ന പരുവത്തിൽ നെയ്യു തടവിയ ട്രേയിലേക്കു ഒഴിക്കുക.
ഒരു പരന്ന സ്പൂണ്‍ കൊണ്ട് ഒപ്പം നിരത്തുക.
കുറച്ചു സമയം തണുക്കാൻ അനുവദിക്കുക. എന്നിട്ട് ചതുരത്തിൽ മുറിക്കുക.
നന്നായി തണുത്ത ശേഷം വായു കടക്കാത്ത ടിന്നിൽ സൂക്ഷിച്ചു വെക്കാം.